ചെന്നൈ: മെഡിക്കൽ ഷോപ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് പോലീസിൽ പരാതി നൽകിയതിനുള്ള പ്രതികാരമായാണ് മെഡിക്കൽ ഷോപ്പ് ഉടമയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
വണ്ടല്ലൂർ-ഓട്ടേരി മെയിൻ റോഡിൽ മെഡിക്കൽ ഷോപ്പ് നടത്തുകയും ചെങ്കൽപട്ടിലെ വണ്ടല്ലൂരിൽ താമസിക്കുകയും ചെയ്തിരുന്ന തൂത്തുക്കുടി സ്വദേശി വിനോദ് 44 കുമാറിനെയാണ് കൊലപ്പെടുത്തിയായത്.
സിലംബരശന്റെ കൂട്ടാളികളായ തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങമ്പാടി സ്വദേശി ആർ.സൂര്യ (23), പുളിയന്തോപ്പിലെ എം.ശരത് കുമാർ (31), തിരുവേർക്കാട് സ്വദേശി മണികണ്ഠൻ എന്ന മണി (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് നാലംഗ സംഘം വിനോദ് കുമാറിനെ ബേക്കറിയിലേക്ക് പോകുന്ന വഴി പുറത്ത് വെട്ടിക്കൊന്നത്.
രണ്ട് വർഷം മുമ്പ് വിനോദ് കുമാറിനോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സിലംബരശന്റെയും കൂട്ടാളികളുടെയും വീഡിയോ പകർത്തി പോലീസിൽ പരാതി നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് സിലംബരശനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിലംബരശന്റെ കൂട്ടാളികൾ വിനോദ് കുമാറിനെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും വഴങ്ങാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘം വിനോദിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
വിനോദ് കുമാറിന്റെ ഭാര്യ കസ്തൂരിയുടെ പരാതിയിലാണ് സംഭവത്തിൽ ഒട്ടേരി പോലീസ് കേസെടുത്തത്. അതേസമയം കൊലപാതകത്തിന് തങ്ങളെ പ്രേരിപ്പിച്ചത് സിലംബരസാണെന്ന് അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകി.