കോയമ്പത്തൂർ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പനി ബാധിതർ വർധിക്കുന്നു; ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്

0 0
Read Time:3 Minute, 8 Second

ചെന്നൈ: പനിയും ഡെങ്കിപ്പനിയും വർധിച്ചതിനെ തുടർന്ന് കോയമ്പത്തൂർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ 30 ലധികം ഹോട്ട്‌സ്‌പോട്ടുകൾ ആരോഗ്യവകുപ്പ് കണ്ടെത്തി.

കോയമ്പത്തൂർ കോർപ്പറേഷൻ പരിധിയിൽ ഉള്ള നൂറിലധികം തെരുവുകൾ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്.

ജില്ലയിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും കോർപ്പറേഷനും തദ്ദേശസ്ഥാപനങ്ങളും ഈ ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രണ നടപടികൾ സ്വീകരിച്ചുവരികയാണ്.

കോയമ്പത്തൂർ ജില്ലയിൽ നടന്ന പനി ക്യാമ്പുകളിൽ പതിനായിരത്തിലധികം ആളുകളെയാണ് പരിശോധിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ ഈ ഹോട്ട്‌സ്‌പോട്ടുകൾ മാപ്പ് ചെയ്‌തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ പി. അരുണ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കഴിഞ്ഞ മാസം ഇടവിട്ടുള്ള മഴയെ തുടർന്നാണ് ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങിയതെന്ന് അരുണ പറഞ്ഞു.

പാഴ് വസ്തുക്കളിലും മറ്റ് ഘടനകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി ഉൾപ്പെടെയുള്ള കൊതുകുകളുടെ പ്രജനനത്തിന് കാരണമായി.

ഡിസംബർ 30ന് നഗരത്തിലെ സിങ്കനല്ലൂർ സ്വദേശിയായ 10 വയസ്സുകാരന് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ ഡിസംബർ 29-ന് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യനില വഷളാവുകയും അടുത്ത ദിവസം മരിക്കുകയും ചെയ്തു.

കാലവർഷാരംഭത്തിന് മുന്നോടിയായി ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കോയമ്പത്തൂർ ജില്ല.

ഈ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലെ നിയന്ത്രണ നടപടികളും സാഹചര്യവും ദൈനംദിന അടിസ്ഥാനത്തിൽ അവലോകനം ചെയ്യും. 15 ദിവസത്തിനുള്ളിൽ കേസുകൾ കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്നും പക്ഷേ പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉണ്ടെങ്കിൽ മാത്രമേ ഇത് കഴിയൂ എന്നും ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ പി. അരുണ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment