Read Time:55 Second
ബെംഗളൂരു : യാത്രക്കാരൻ മെട്രോ ട്രെയിനിന് അടിയിലേക്ക് വീണതിന് തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ ഗതാഗതം നിർത്തിവച്ചു.
ഇന്ന് വൈകുന്നേരം 7.20 ന് ആണ് സംഭവം, ജാലഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന മെട്രോ ട്രൈയിനിന് അടിയിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു.
https://x.com/BVaartha/status/1743269208366915977?s=20
ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പരിക്കു പറ്റിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഗ്രീൻ ലൈനിൽ ജാലഹള്ളിക്ക് സമീപം ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.