ബെംഗളൂരു: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം പേരെ കബളിപ്പിച്ച പ്രതി അറസ്റ്റിൽ.
കൊല്ലം ഉമയനെല്ലൂര്‍ പുതുച്ചിറ ദില്‍ഷാദ് മന്‍സിലില്‍ റിയാസ് ഷാനവാസിനെയാണ് കണ്ണമാലി പോലീസ് നഗരത്തിൽ നിന്നു അറസ്റ്റ് ചെയ്തത്.
കൊച്ചി ഐ.എസ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെയും തിരുവനന്തപുരം ഐ.പി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ഥികളായിരുന്ന 50-ല്‍ അധികം ഉദ്യോഗാര്‍ഥികളെ പ്രതിയുടെ തിരുവനന്തപുരത്തുള്ള വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അവരുടെ പക്കല്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയായിരുന്നു.
കൊച്ചി ഐ.എം.എസിലും തിരുവനന്തപുരം ഐ.പി.എം.എസ്. ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായ ബാലചന്ദ്രന് എന്നയാളുടെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഇയാള്‍ക്കെതിരേ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകളും പരാതികളും നിലവിലുണ്ട്.
പ്രതിക്കെതിരേ തിരുവനന്തപുരം പാലോട് പോലീസ് സ്റ്റേഷനില്‍ പോക്സോ ആക്ട് പ്രകാരമുള്ള കേസും, എറണാകുളം നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ വിശ്വാസ വഞ്ചന കേസുകളും നിലവിലുണ്ട്.
പ്രതിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു ബെംഗളരുവില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് എസിന്റെ നേതൃത്വത്തിലുള്ളസംഘമാണ് പ്രതിയെ പിടികൂടിയത്.