Read Time:43 Second
ചെന്നൈ : അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടസൗകര്യം ചെയ്തുകൊടുക്കാൻ സംസ്ഥാനസർക്കാർ തയ്യാറാണെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു പറഞ്ഞു അറിയിച്ചു.
അയോധ്യയിൽ പോകുന്നതിന് ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചാൽ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വേണ്ടനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.