ബെംഗളൂരു: യുവതി കുളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
ഹുബ്ബാലി ജില്ലയിലാണ് സംഭവം. യുവതി വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിക്കുന്നത് യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
യുവാവിനെ ആള്‍ക്കുട്ടം തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ആളുകള്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ വളയുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.
ലാദ് സാഹബ് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
യുവതിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു യുവാവ്.
യുവതി കുളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.
യുവതി ഇത് കാണാനിടയായതോടെ ഉറക്കെ നിലവിളിച്ചു.
ഇത് കേട്ട് ഓടിയെത്തിയ ആയല്‍ക്കാര്‍ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.