Read Time:1 Minute, 2 Second
തിരുവനന്തപുരം: ജനുവരി 15 ന് മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി.
അതേസമയം, പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി പ്രത്യേക ട്രെയിൻ സർവീസും സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രഖ്യാപിച്ചട്ടുണ്ട്.
ബെംഗളൂരു യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിൻ സർവീസ്. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.