ചെന്നൈ : മധുര ആവണിയാപുരം ജല്ലിക്കെട്ട് മത്സരം 10,000 കാണികൾക്ക് ഇരുന്ന് ആസ്വദിക്കാനുള്ള കൂറ്റൻ ഗാലറിയുടെയും ബാരിക്കേഡുകളുടെയും നിർമാണം ദ്രുതഗതിയിൽ നടന്നു.
മധുര ജില്ലയിലെ ആവണിയാപുരത്ത് ജനുവരി 15 മുതലാണ് ജല്ലിക്കെട്ട് മത്സരം നടത്തുന്നത്. ഈ മത്സരം മധുര നഗർ ഏരിയയിൽ നടക്കുന്നതിനാൽ കോർപ്പറേഷനാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
50 ലക്ഷം രൂപ ചെലവിൽ വാഡി ഗേറ്റ്, ഗാലറികൾ, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യങ്ങൾ കോർപ്പറേഷനാണ് ഏറ്റെടുത്ത് നടത്തുന്നത്.
മുൻകാലങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മന്ത്രി ഉദയനിധിയും മറ്റ് നിരവധി നേതാക്കളും വന്ന് ഈ മത്സരം ആസ്വദിച്ചിരുന്നു. അതുപോലെ ഈ വർഷവും പ്രധാന നേതാക്കൾ വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മത്സരം വീക്ഷിക്കാൻ പ്രമുഖ നേതാക്കൾ എത്താൻ സാധ്യത ഉള്ളതിനാലും ആളുകളുടെ സുക്ഷയും മുൻനിർത്തി ജല്ലിക്കെട്ട് മേഖലയിലാകെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അലങ്കാനല്ലൂർ പോലെ ആവണിയാപുരത്തും ജല്ലിക്കെട്ട് മത്സരം കാണാൻ വിദേശ സഞ്ചാരികൾ എത്താറുണ്ട്. ഇവർക്കായി പ്രത്യേക ഗാലറി ഇവിടെ ഒരുക്കിയിട്ടില്ലെങ്കിലും നാട്ടുകാർക്കൊപ്പം ഇരുന്ന് മത്സരം ആസ്വദിക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.