Read Time:56 Second
ബെംഗളൂരു: സ്വകാര്യ ബസുകളുടെ കഴുത്തറപ്പർ ടിക്കറ്റ് നിരക്കിൽ നിന്ന് മോചനം, റെയിൽവേയുടെ അവഗണയിൽ നിന്ന് ആശ്വാസം, ഓണത്തിന് നാട്ടിലെത്താൻ 49 സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ ടി സി തയ്യാറായിക്കഴിഞ്ഞു.
ദക്ഷിണ കേരളത്തിലേക്കും മലബാറിലേക്കും സർവീസുകൾ ഉണ്ട്.
സ്പെഷ്യൽ സർവീസുകൾ തുടങ്ങുന്നത് ആഗസ്റ്റ് 23 മുതൽ ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ സാധ്യതയുള്ള 25 വെള്ളിയാഴ്ച മാത്രം 30 ൽ അധികം സർവീസുകൾ ഉണ്ട്.
റൂട്ടും സമയവും താഴെ കൊടുത്തിരിക്കുന്നു.
https://www.ksrtc.in ലൂടെ ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.