ചെന്നൈ: തമിഴ്നാട്ടിലെ 5 ജില്ലകളിലായി 400 പേരിൽ 40 ശതമാനം പേർക്ക് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെന്ന് കണ്ടെത്തി.
ചെന്നൈ, ട്രിച്ചി, തിരുവണ്ണാമലൈ, കന്യാകുമാരി, ധർമ്മപുരി ജില്ലകളിലായി 400-ലധികം പേർക്ക് രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിന്റെയും അളവ് പരിശോധിച്ചതിൽ 40 ശതമാനം പേർക്കും പുതുതായി പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിരീകരിച്ചതായി തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ സെൽവവിനായഗം പറഞ്ഞു.
ഇവർക്കാർക്കും ഇത്തരമൊരു അസുഖങ്ങൾ ഉണ്ടെന്ന് അവർക്കറിയില്ലെന്നാണ് ഈ പഠനഫലം തെളിയിക്കുന്നത്.
രോഗലക്ഷണങ്ങളില്ലാത്ത പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയവങ്ങളെ തകരാറിലാക്കുകയും ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യും.
30 വയസ്സിനു മുകളിലുള്ള എല്ലാവരും വർഷത്തിലൊരിക്കൽ രക്തത്തിലെ പഞ്ചസാരയും ഉയർന്ന രക്തസമ്മർദ്ദവും പരിശോധിക്കണം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും പരിശോധനകൾ സൗജന്യമാണ്.
ജനങ്ങൾ അത് പ്രയോജനപ്പെടുത്തണം എന്നും തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ സെൽവവിനായഗം പറഞ്ഞു.