അധികൃതരുടെ അനാസ്ഥ; ചെന്നൈയിലെ വേപ്പംപട്ട് റെയിൽവേ സ്റ്റേഷനിൽ ‘മരണത്തിലേക്കുള്ള നടത്തം’ തുടരുന്നു

0 0
Read Time:4 Minute, 19 Second

ചെന്നൈ: തിരുവള്ളൂർ ജില്ലയിലെ വേപ്പംപട്ട് സബർബൻ റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടി അപകടത്തിൽ മൂന്ന് പേർ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഫുട്ട് ഓവർ ബ്രിഡ്ജോ കാൽനട സബ്‌വേയോ ഇല്ലാത്തതിനാൽ  വേപ്പംപട്ടും പെരുമാൾപട്ടും നിവാസികൾ റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കുന്നത് തുടരുന്നു.

ചെന്നൈ പ്രാന്തപ്രദേശങ്ങളിലെ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്നാണ് വേപ്പംപട്ട്, റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങളിലും ഒരു മാർക്കറ്റും ധാരാളം കടകളും ഉണ്ട്.

യാത്രക്കാർക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്കും റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് വേണം സ്റ്റേഷന്റെ ഇരുവശങ്ങളിലേക്കും എത്താൻ.

വിദ്യാർത്ഥികളും പ്രൊഫഷണലുകളും കച്ചവടക്കാരും ഉൾപ്പെടെ 25,000-ത്തിലധികം ആളുകളാണ് വേപ്പംപട്ട് സ്റ്റേഷനിൽ നിന്ന് ചെന്നൈയിലേക്കും തിരുവള്ളൂരിലേക്കും ദിവസവും യാത്ര ചെയ്യുന്നത്.

സ്റ്റേഷന്റെ തുടക്കം മുതൽ കാൽനടയാത്രക്കാർക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലന്നാണ് പ്രദേശത്തെ താമസക്കാരനും യാത്രക്കാരും പറയുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 30 ലെ ഒരു റിപ്പോർട്ടിൽ റെയിൽവേ സ്റ്റേഷനിൽ അവശ്യ സൗകര്യങ്ങളുടെ അഭാവം എടുത്തുകാട്ടിയെങ്കിലും നവംബർ 19 ന് സ്റ്റേഷനിൽ തീവണ്ടി അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ദുരന്തത്തെത്തുടർന്ന് റെയിൽവേ വകുപ്പ് കാൽനടയാത്രക്കാർക്ക് ട്രെയിനുകൾ സമീപിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ ഒരു അലാറം സംവിധാനം ഏർപ്പെടുത്തി.

“അലാറം സിസ്റ്റം റെയിൽവേ സിഗ്നലുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഓരോ സബർബൻ അല്ലെങ്കിൽ എക്‌സ്‌പ്രസ് ട്രെയിനും അടുക്കുന്നതിന് ഒരു മിനിറ്റ് മുമ്പ് ഇത് മുന്നറിയിപ്പ് നൽകും,

അലാറം സംവിധാനം സഹായകരമാണെങ്കിലും ഇത് താത്കാലിക പരിഹാരമാണെങ്കിലും ശാശ്വതമായ ഒരു പരിഹാരവും ഉദ്യോഗസ്ഥർ നടപ്പാക്കാത്തതിൽ ജനങ്ങൾ നിരാശരാണ്.

മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതിന് ശേഷമാണ് അലാറം സംവിധാനം ഏർപ്പെടുത്തിയത്.

ഫുട്ട് ഓവർ ബ്രിഡ്ജോ കാൽനട സബ്‌വേയോ ഇല്ലാത്ത പ്രാന്തപ്രദേശങ്ങളിലെ ഏക സ്റ്റേഷനാണ് വേപ്പംപട്ട്.

ഈ സൗകര്യങ്ങൾ നിർമിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

യഥാർത്ഥത്തിൽ, വൻ അപകടത്തിന് ശേഷം, ഒരു ഫുട്ട് ഓവർ ബ്രിഡ്ജും സബ്‌വേയും എത്രയും വേഗം നിർമ്മിക്കുമെന്ന് റെയിൽവേ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും കരാറുകാരനുമായുള്ള തർക്കത്തെ തുടർന്ന് സബ്‌വേ പണി പാതിവഴിയിൽ നിലച്ചു പോകുകയായിരുന്നു.

എന്നാൽ “ഒരു മാസത്തിനുള്ളിൽ സബ്‌വേ ജോലി പുനരാരംഭിക്കുമെന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് വിദഗ്ധർ പഠിച്ചുവരികണെന്നും
ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts