Read Time:54 Second
ചെന്നൈ : പള്ളി പൊളിച്ചസ്ഥലത്ത് ക്ഷേത്രം നിർമിക്കുന്നതിനെ തങ്ങൾ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് മന്ത്രിയും ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ.
അന്തരിച്ച മുഖ്യമന്ത്രി എം കരുണാനിധിയെ ഉദ്ധരിച്ച് ഉദയനിധി പറഞ്ഞു, അയോധ്യയിൽ ബാബറി മസ്ജിദ് ഉണ്ടായ സ്ഥലത്താണ് രാമക്ഷേത്രം പണിയുന്നത്.
“ഡിഎംകെ ഒരു മതവിശ്വാസത്തിനും എതിരല്ല, എന്നാൽ പള്ളി തകർത്ത് ക്ഷേത്രം നിർമ്മിക്കുന്നത് യോജിപ്പില്ലെന്നും ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കൂട്ടിച്ചേർത്തു