Read Time:1 Minute, 27 Second
ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുളള വിവാഹമോചന വാർത്ത പടരുന്നതിനിടെ പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത് ക്രിക്കറ്റ് താരം ഷോയിബ് മാലിക്.
ഷോയിബ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ‘നിങ്ങളെ ജോഡികളായി സൃഷ്ടിച്ചു’ എന്നാണ് ക്യാപ്ഷൻ
ട്വിറ്ററിലും ഇതേ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏക മകന്റെ പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ മുതൽ സാനിയ, ഷോയിബ് മാലിക് വിവാഹമോചനം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കുഞ്ഞിന്റെ ഒപ്പം രണ്ടുപേരും നിന്നെങ്കിലും, അവർ ഒന്നിച്ചുള്ള ചിത്രം ഏതും ഉണ്ടായില്ല.
ഡിവോഴ്സ് ഉറപ്പായി എന്ന് മുൻപ് ഷോയിബ് മാലിക്കിന്റെ ക്രിക്കറ്റ് ടീമിലെ ഒരംഗം മുൻപ് പറഞ്ഞിരുന്നു. എല്ലാം അവസാനിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഇതിനു ശേഷം അവർ ഒന്നിക്കും എന്ന നിലയിലും വാർത്തകൾ പ്രചരിച്ചു