രാമക്ഷേത്ര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചു; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

1 0
Read Time:3 Minute, 15 Second

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു.

പിന്നാലെയാണ് വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.

അനുമതി തേടിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

എല്ലാവിധ പൂജകളും അർച്ചനയും അന്നദാനം ഭജനകളും സർക്കാർ നിരോധിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ (പോലീസ് ഉദ്യോഗസ്ഥർ മുഖേന) ഇത്തരം സ്വേച്ഛാപരമായ അധികാര പ്രയോഗം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്ക്രീനുകൾ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന എൽഇഡി സ്ക്രീനുകളും പൊലീസ് പിടിച്ചെടുത്തു.

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഇവിടെയെത്തി ചടങ്ങുകൾ തത്സമയം വീക്ഷിക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ അത്തരം നിയന്ത്രണങ്ങളൊന്നുമില്ലെന്നും തത്സമയ സംപ്രേക്ഷണത്തിന് വിലക്കില്ലെന്നും തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചതായും ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts