ബെംഗളൂരു : നിലവിലെ സംസ്ഥാന സർക്കാറിൻ്റെ ജനക്ഷേമ പദ്ധതിയിൽ ഒന്നായ ,സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യ യാത്ര സാധ്യമാക്കുന്ന”ശക്തി” പദ്ധതിയുടെ സ്മാർട്ട് കാർഡിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു.
സേവ സിന്ധു പോർട്ടൽ വഴി റെജിസ്റ്റർ ചെയ്യാം, 14 രൂപയാണ് കാർഡിൻ്റെ വിലയായി ഈടാക്കുന്നത്.
നിലവിൽ സംസ്ഥാനത്തെ മേൽവിലാസമുള്ള ആധാർ കാർഡ് കാണിച്ചതിന് ശേഷമാണ് കണ്ടക്ടർമാർ സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത്.
കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രികയിലെ 5 ഗാരൻ്റികളിൽ ഒന്നായ ശക്തി പദ്ധതി കഴിഞ്ഞ ജൂൺ 11 മുതലാണ് നടപ്പിലാക്കി തുടങ്ങിയത്.
എ.സി, ലക്ഷ്വറി ബസുകളിൽ അല്ലാതെ എല്ലാ കെ.എസ്.ആർ.ടി.സി അനുബന്ധ കോർപ്പറേഷനുകളുടെ ബസിൽ സംസ്ഥാത്ത് എവിടേയും സ്ത്രീകൾക്ക് സൗജന്യമായി സഞ്ചരിക്കാം എന്നതാണ് ശക്തി പദ്ധതി.
സ്മാർട്ട് കാർഡിന് അപേക്ഷിക്കേണ്ട സേവ സിന്ധു ലിങ്ക് താഴെ.
https://sevasindhuservices.karnataka.gov.in/