Read Time:52 Second
ചെന്നൈ : തെക്കൻ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ദീർഘ ദൂര ബസുകൾക്ക് മാത്രമേ കോയമ്പേട് സ്റ്റാൻഡിൽനിന്ന് സർവീസ് നടത്താൻ വിലക്കുള്ളൂവെന്ന് ചെന്നൈ മെട്രോപ്പൊളിറ്റൻ ഡിവലപ്പ്മെന്റ്(സി.എം.ഡി.എ.) അധികൃതർ അറിയിച്ചു.
വെല്ലൂർ വഴി തമിഴ്നാടിന്റെ പടിഞ്ഞാറൻ ജില്ലകളിലേക്കും വടക്കൻ ജില്ലകളിലേക്കും ഈസ്റ്റ് കോസ്റ്റ് റോഡ് (ഇ.സി.ആർ.) വഴി പുതുച്ചേരി, വിഴുപുരം ഭാഗങ്ങളിലേക്കുള്ള ബസുകൾക്കും കോയമ്പേട് സ്റ്റാൻഡിൽനിന്ന് തന്നെ സർവീസ് നടത്താമെന്ന് അധികൃതർ അറിയിച്ചു.