Read Time:58 Second
ബെംഗളൂരു: ജ്യൂസ് കുടിച്ച പണം ചോദിച്ചതിന് മലയാളികൾക്ക് നേരെ നഗരത്തിൽ അക്രമം നടന്നതായി പരാതി.
കമ്മനഹള്ളി ചർച്ചിനു സമീപം കണ്ണൂർ പിണറായി സ്വദേശികളായ ശംസീറും സഹോദരങ്ങളും ചേർന്ന് നടത്തുന്ന ജ്യൂസി ഫ്രഷ് കടയിലാണ് അക്രമം നടന്നതെന്നാണ് പരാതി.
മൂന്ന് പേർ ചേർന്നാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറയുന്നു.
സഹോദരങ്ങളായ അജ്മലിനെയും സജീറിനെയും ആക്രമിച്ചത്.
മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
മലയാളി കൂട്ടായ്മ കമ്മനഹള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയുടമ ബാനസ് വാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.