Read Time:1 Minute, 19 Second
ചെന്നൈ: പവർഹൗസ് മുതൽ പൂനമല്ലി ബൈപ്പാസ് വരെയുള്ള ആകാശപാതയിലൂടെയുള്ള മെട്രോ സർവീസ് 2025-ൽ ആരംഭിക്കുമെന്ന് മെട്രോ റെയിൽവേ അധികൃതർ.
ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപ്പാസ് വരെയുള്ള നിർദിഷ്ട മെട്രോ റെയിൽവേ പാതയുടെ ഭാഗമാണിത്.
26 കിലോമീറ്റർ ദൂരത്തിലുള്ള പാതയിൽ ലൈറ്റ് ഹൗസ് മുതൽ കോടമ്പാക്കംവരെ തുരങ്കപ്പാതയിൽ ഒൻപത് സ്റ്റേഷനുകളും ആകാശപാതയിൽ 18 സ്റ്റേഷനുകളുമാണുള്ളത്.
ആകാശപാതയ്ക്കായി 811 കോൺക്രീറ്റ് തൂണുകളിൽ 598 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.
ആലപ്പാക്കം, വൽസരവാക്കം, കുമണൻചാവഡി, കരൈയൻചാവഡി, പൂനമല്ലി ഉൾപ്പെടെ 13 മെട്രോ റെയിൽവേ സ്റ്റേഷനുകളുടെ നിർമാണവും അതിവേഗം മുന്നോട്ടുപോകുകയാണ്.
എല്ലാ തൂണുകളുടെയും നിർമാണം പൂർത്തിയായാൽ ബാക്കിയുള്ള സ്റ്റേഷനുകളുടെ പണികളും ആരംഭിക്കുമെന്ന് മെട്രോ റെയിൽ അധികൃതർ പറഞ്ഞു.