Read Time:1 Minute, 14 Second
ചെന്നൈ : കിളാമ്പാക്കത്ത് വഴിയോര കച്ചവടത്തിന് അനുവാദമാവശ്യപ്പെട്ട് സ്ത്രീകൾ മന്ത്രിയുടെ കാൽക്കൽ വീണു.
ബസ് സർവീസുകൾ മുഴുവനായി ആരംഭിച്ചതോടെ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും പ്രതികരണം അറിയാനായി ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ കിളാമ്പാക്കം ബസ് സ്റ്റാൻഡിലെത്തിയിരുന്നു.
ഈസമയത്താണ് സമീപ സ്ഥലങ്ങളായ താംബരം, പെരുങ്കളത്തൂർ എന്നിവിടങ്ങളിൽ കച്ചവടം നടത്തുന്ന 50-ഓളം സ്ത്രീകൾ കാൽക്കൽ വീണത്.
മന്ത്രി സ്ത്രീകളോട് സംസാരിക്കാൻ തയ്യാറാകാതെ നടന്നുപോയി. കച്ചവടം നടത്തിയപ്പോൾ വികസനത്തിന്റെപേരിൽ താംബരം, പെരുങ്കളത്തൂർ ബസ് സ്റ്റാൻഡുകളിൽനിന്ന് ഒഴിപ്പിച്ചെന്നു സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു.
വഴിയോര കച്ചവടം നടത്തി ജീവിച്ചിരുന്ന തങ്ങൾക്ക് മറ്റൊരു ജീവിതമാർഗമില്ലെന്നും സ്ത്രീകൾ പറഞ്ഞു.