Read Time:1 Minute, 12 Second
ബെംഗളൂരു : കഴിഞ്ഞമാസം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരിയിടപാടുമായി 34 പേരെ അറസ്റ്റ് ചെയ്തതായി സി.സി.ബി.ഐ.
ഇവരിൽനിന്ന് 2.42 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു.
ഇവരിൽ 15 പേർ മലയാളികളും ഒരാൾ നൈജീരിയക്കാരനുമാണ്.
കർണാടക സ്വദേശികളായ പത്തു പേരും ബിഹാർ സ്വദേശികളായ നാലുപേരും ഒഡിഷ സ്വദേശികളായ രണ്ടുപേരും ഹരിയാണ സ്വദേശിയായ ഒരാളും അസം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.
37 കിലോഗ്രാം കഞ്ചാവ്, 167 ഗ്രാം എം.ഡി.എം.എ., 70 എൽ.എസ്.ഡി. സ്ട്രിപ്പുകൾ, 620 എക്സ്റ്റസി ഗുളികകൾ, 495 ഗ്രാം ചരസ്, 84 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 72 ഗ്രാം കൊക്കെയ്ൻ, 1.26 കിലോഗ്രാം ഹാഷിഷ് ഓയിൽ, 30 മൊബൈൽ ഫോണുകൾ, അഞ്ച് ഇരുചക്ര വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു.