ചെന്നൈ : കാരക്കുടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി മോട്ടോർ ബൈക്ക് ഓടിച്ചതിന് രക്ഷിതാവിന് 26,000 രൂപ പിഴ ചുമത്തി പോലീസ്.
ശിവഗംഗ ജില്ലയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ അമിത വേഗത്തിലും അശ്രദ്ധമായും ബൈക്കുകൾ ഓടിക്കുന്നതായി പരാതി ഉയർന്നിരുന്നു.
ഇത് തടയാൻ മോട്ടോർ ബൈക്ക് ഓടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ എസ്പി അരവിന്ദ് ഉത്തരവിട്ടിരുന്നു .
തുടർന്ന് കാരക്കുടിയിൽ നടത്തിയ നടത്തിയ വാഹനപരിശോധനയ്ക്കിടെ ബൈക്ക് ഓടിച്ച കുട്ടിയെ കണ്ടെത്തുകയും മാതാപിതാക്കൾക്കെതിരെ കാരക്കുടി പൊലീസ് കേസെടുക്കുകയായിരുന്നു.
ഈ കേസിൽ കാരക്കുടി ക്രിമിനൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് മജിസ്ട്രേറ്റ് കുട്ടിയുടെ മാതാപിതാക്കൾക്ക് 26,000 രൂപ പിഴ ചുമത്തുകയും കുട്ടി ഉപയോഗിച്ച ബൈക്കിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.
കുട്ടികൾക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 199-എ വകുപ്പ് പ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ച ജില്ലാ എസ്പി അരവിന്ദ് പറഞ്ഞു.