കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് – ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ് പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വില വരും.പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെ ജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
Read MoreAuthor: Chennai Vartha
മറീന ബീച്ചിൽ കോസ്റ്റ് ഗാർഡ് ശുചീകരണം നടത്തി: നീക്കം ചെയ്തത് 450 കിലോ പ്ലാസ്റ്റിക് മാലിന്യം
ചെന്നൈ: മറീന, ബസന്ത്‌നഗർ ബീച്ചുകളിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ശുചീകരണം നടത്തി 450 കിലോ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ എല്ലാ വർഷവും സെപ്റ്റംബറിലാണ് അന്താരാഷ്ട്ര തീരദേശ ശുചിത്വ ദിനം (ICCD) ആചരിക്കുന്നത്. ബീച്ചുകൾ വൃത്തിയാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് ദിനം ലക്ഷ്യമിടുന്നത്. ലോകത്തിലെ സമുദ്രങ്ങളും ജലപാതകളും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം. ഈ അവസരത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ കിഴക്കൻ മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ മറീനയിലും ബസന്ത്നഗർ എലിയറ്റ്സ് ബീച്ചിലും അന്താരാഷ്ട്ര തീരദേശ ശുചീകരണ പരിപാടി…
Read Moreസുഹൃത്തിന്റെ രണ്ട് ആൺമക്കളെ യുവാവ് കൊന്നു
ചെന്നൈ : തിരുപ്പത്തൂർ ജില്ലയിൽ ആമ്പൂരിനുസമീപം കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിന്റെ ദേഷ്യത്തിൽ സുഹൃത്തിന്റെ രണ്ട് ആൺമക്കളെ യുവാവ് കൊന്നു. യോഗരാജ് എന്നയാളുടെ മക്കളായ യോഗിത് (5), ദർശൻ (4) എന്നിവരെയാണ് അരീപ്പട്ടി സേങ്കത്തമ്മൻ ക്ഷേത്രത്തിനുസമീപം കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ യോഗരാജിന്റെ സുഹൃത്തായ കെട്ടിടനിർമാണക്കരാറുകാരൻ വസന്തകുമാറിനെ അറസ്റ്റുചെയ്തു. വസന്തകുമാർ കുട്ടികളെ ലഘുഭക്ഷണം വാങ്ങിക്കൊടുക്കാനെന്നപേരിൽ പുറത്തുകൊണ്ടുപോവുകയായിരുന്നു. രാത്രിവൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് യോഗരാജ്, വസന്തിന്റെ മൊബൈൽഫോണിലേക്ക് വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന്, യോഗരാജ് അമ്പൂർ റൂറൽ പോലീസിൽ പരാതിനൽകി. തിരുപ്പത്തൂർ ജില്ലാ…
Read Moreപടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു
ചെന്നൈ : ശിവകാശിക്കടുത്ത് പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സെവൽപ്പെട്ടിയിലെ ശ്രീലക്ഷ്മി ഫയർവർക്സിൽ ചൊവാഴ്ചയാണ് അപകടമുണ്ടായത്. സംഘർഷം; 18 പേർ അറസ്റ്റിൽ ബെംഗളൂരു : ദാവണഗെരെയിൽ ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റുചെയ്തു. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായസംഘർഷത്തെത്തുടർന്ന് പത്തിലേറെ വീടുകൾക്കു നേരെയും വാഹനങ്ങൾക്കു നേരെയും കല്ലേറുണ്ടായതായി പ്രദേശവാസികൾ ആരോപിച്ചു.
Read Moreമകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു:പിതാവ് പോലീസിൽ കീഴടങ്ങി
കൊല്ലം: പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ്സ 19കാരൻ കൊല്ലപ്പെട്ടു . കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്…
Read Moreസബർബൻ തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം; വിശദാംശങ്ങൾ
ചെന്നൈ : അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച സബർബൻ തീവണ്ടി സർവീസിൽ നിയന്ത്രണം. തിങ്കളാഴ്ച ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്കുള്ള രാത്രി 8.25, 8.55, 10.20 എന്നീ സമയങ്ങളിലുള്ള സർവീസുകൾ റദ്ദാക്കി. തിരുവള്ളൂരിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് തിങ്കളാഴ്ച രാത്രി 9.35-നുള്ള സബർബൻ സർവീസ് റദ്ദാക്കി. ചെന്നൈ ബീച്ചിൽ നിന്ന് ആർക്കോണത്തേക്ക് ചൊവ്വാഴ്ച രാവിലെ 4.05-നുള്ള സർവീസും ഗുമ്മിടിപൂണ്ടിയിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് തിങ്കളാഴ്ച 9.55-നുള്ള സർവീസും ചെന്നൈ ബീച്ചിൽ നിന്ന് ഗുമ്മിടിപൂണ്ടിയിലേക്ക് തിങ്കളാഴ്ച 10.45-നുള്ള സർവീസും റദ്ദാക്കി. ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്ക് തിങ്കളാഴ്ച രാത്രി…
Read Moreഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചോദ്യത്തോട് മുഖംതിരിച്ച് രജനീകാന്ത്
ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു മുഖം തിരിച്ച് നടൻ രജനീകാന്ത്. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽവെച്ച് രജനീകാന്ത് മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ താൻരാഷ്ട്രീയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ‘എന്നോട് രാഷ്ട്രീയചോദ്യങ്ങൾ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി.
Read Moreകണ്ണൂരിൽ യുവാവിന് എംപോക്സ് സംശയം
കണ്ണൂർ: മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിലും എംപോക്സ് രോഗമെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാൾക്കാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലാണ് ഇയാൾ. കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങളുള്ള പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിലേക്കാണ് മാറ്റിയത്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം നാളെയോ മറ്റന്നാളോ ലഭിക്കും. ചിക്കന്‍ പോക്‌സ് ആയേക്കാമെന്ന സാധ്യതയും ആശുപത്രി അധികൃതര്‍ തള്ളുന്നില്ല.
Read Moreതമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം ഒക്ടോബർ 27-ന് വിക്രവാണ്ടിയിൽ
ചെന്നൈ : നടൻ വിജയ് രൂപവത്കരിച്ച രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27-ന് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രവും കർമ പരിപാടിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് വിജയ് വെള്ളിയാഴ്ച അറിയിച്ചു. പാർട്ടിയുടെ ആദ്യസമ്മേളനം രാഷ്ട്രീയോത്സവമായിരിക്കുമെന്ന് വിജയ് പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉത്സവം കൂടിയാകുമത്. വിക്രവാണ്ടിയിലെ വി. ശാലെ ഗ്രാമത്തിൽ വൈകീട്ട് നാലിനാണ് സമ്മേളനം. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം…
Read Moreകവിയൂർ പൊന്നമ്മയ്ക്ക് വിട; കൊച്ചി കളമശ്ശേരിയിൽ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം ഇന്ന്
കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും. നിലവിൽ ലിസി ആശുപത്രിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങളാൽ ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
Read More