തമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം; എൻ.ഐ.എ.യോട് പ്രതി

ചെന്നൈ : തമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻ.ഐ.എ.) മുൻപാകെ പ്രതിയുടെ വെളിപ്പെടുത്തൽ. ദേശവിരുദ്ധപ്രവർത്തനത്തിൽ അറസ്റ്റിലായ ഹിസ്ബത് തഹ്റീർ സംഘടനാംഗമായ അമീർ ഹുസൈനാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയത്. പെട്രോകെമിക്കൽ എൻജിനിയർകൂടിയായ അമീർ ഹുസൈൻ, പിതാവ് അഹമ്മദ് മൻസൂർ, സഹോദരൻ അബ്ദുൾ റഹ്‌മാൻ എന്നിവരെയാണ് നേരത്തേ ചെന്നൈയിൽനിന്ന് അറസ്റ്റുചെയ്തിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരെ എൻ.ഐ.എ. സംഘം ചോദ്യംചെയ്യുകയാണ്. ഇതിനിടെയാണ് കേരളത്തിൽ പരിശീലനം നൽകിയ കാര്യം അമീർ ഹുസൈൻ വെളിപ്പെടുത്തിയത്. എന്നാൽ, കേരളത്തിൽ എവിടെയാണ് പരിശീലനം നൽകിയതെന്നകാര്യം എൻ.ഐ.എ. വൃത്തങ്ങൾ…

Read More

കാനഡയിലെ തൊഴിൽ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; കുടിയേറ്റക്കാർ തൊഴിൽ നേടാൻ പാടുപെടും

വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്നതാണ് തീരുമാനം. കനേഡിയന്‍ പൗരന്മാര്‍ ജോലി കണ്ടെത്താന്‍ വിഷമിക്കുകയാണ്. അതുകൊണ്ട് വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്-ട്രൂഡോ വ്യക്തമാക്കി. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം കാഡനയുടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ വര്‍ധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമായിരുന്നു തൊഴിലില്ലായ്മ ഉയര്‍ന്ന…

Read More

ചെന്നൈ- തിരുവനന്തപുരം പ്രത്യേക തീവണ്ടി റദ്ദാക്കി ദക്ഷിണ റെയിൽവേ; വിശദാംശങ്ങൾ

ചെന്നൈ : ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക എ.സി. എക്സ്‌പ്രസ് തീവണ്ടി റദ്ദാക്കി. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് സെപ്റ്റംബർ നാല്, 11,18, 25 തീയതികളിലും കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ അഞ്ച്, 12,19,26 തീയതികളിൽ ചെന്നൈയിലേക്കും പ്രഖ്യാപിച്ച തീവണ്ടിയാണ് റദ്ദാക്കിയത്. ഓണം യാത്രാത്തിരക്ക് കുറയ്ക്കാൻ പ്രത്യേകവണ്ടികൾ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

Read More

പ്രമുഖ അഭിഭാഷകൻ എ ജി നൂറാനി അന്തരിച്ചു

മുംബൈ: ഭരണഘടനാ വിദഗ്ധനും പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. 1930ലാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന എ ജി നൂറാനിയുടെ ജനനം. മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നൂറാനി നിയമബിരുദം നേടിയത്. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. ‘ദ കശ്മീർ ക്വസ്റ്റിയൻ’, ‘മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്’, ‘ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി’, ‘ദ പ്രസിഡൻഷ്യൽ സിസ്റ്റം’, ‘ദി…

Read More

വേളാങ്കണ്ണി പെരുന്നാളിന് കൊടിയേറ്റത്തോടെ തുടക്കമായി

ചെന്നൈ : പ്രാർഥനകളുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിന് കൊടിയേറി. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി തഞ്ചാവൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ടി. സഹായരാജ് കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിച്ചു. തമിഴിലും ഇംഗ്ലീഷിലുമായിരുന്നു പ്രാരംഭപ്രാർഥനകളും ആരാധനയും നടന്നത്. കൊടിയേറ്റിനുശേഷം വാദ്യകലാകാരൻ ശിവമണി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംഗീതപരിപാടിയും അരങ്ങേറി. വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ഏഴുവരെ ദിവസവും രാവിലെ ഒൻപതിന് മോണിങ് സ്റ്റാർ ദേവാലയത്തിൽ മലയാളത്തിൽ കുർബാന നടക്കും. വിവിധ ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലും കുർബാനയുണ്ടാകും. ആറുവരെ ദിവസവും വൈകീട്ട്…

Read More

പി വി അൻവർ എംഎൽഎയെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്

പി വി അൻവർ എംഎൽഎയെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്. പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല. എസ്പിയുടെ വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് അൻവർ എംഎൽഎ എത്തിയത്. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി. പൊതുവേദിയിൽ പി വി അൻവർ എസ്പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു.

Read More

നഗരത്തിലെ തെരുവുനായശല്യം തടയാൻ നടപടികളുമായി കോർപ്പറേഷൻ

ചെന്നൈ : നഗരത്തിലെ തെരുവുനായകളുടെ ശല്യംതടയാൻ നടപടിയായതായി ചെന്നൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഇതിനായി 10 കോടി രൂപ അനുവദിച്ചു. ഓരോ വർഷവും 50,000 നായകളെ വന്ധ്യംകരണം ചെയ്യുമെന്ന് കോർപ്പറേഷൻ മീറ്റിങ്ങിൽ മേയർ പ്രിയാരാജൻ പറഞ്ഞു. നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അവർ പറഞ്ഞു.

Read More

ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യ നൂറിൽ ഇടംനേടി ആറു മലയാളികൾ

ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യ നൂറിൽ ഇടംനേടി ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ…

Read More

യു.എസിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉജ്ജ്വല സ്വീകരണം

ചെന്നൈ : തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കാനായി യു.എസിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വൻസ്വീകരണം. സാൻഫ്രാൻസിസ്‌കോയിലെത്തിയ സ്റ്റാലിനെ കോൺസുൽ ജനറൽ കെ. ശ്രീകർ റെഡ്ഡിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്വീകരിച്ചു. മുൻ കേന്ദ്രമന്ത്രി നെപ്പോളിയൻ ഷാൾ അണിയിച്ച് വരവേറ്റു. യു.എസി.ലെ തമിഴർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളും സ്റ്റാലിന് സ്വീകരണംനൽകി. സാൻഫ്രാൻസിസ്കോയിൽ നിക്ഷേപകരുമായി ചർച്ച നടത്തിയ സ്റ്റാലിൻ 31-ന് ഇവിടെയുള്ള തമിഴ് സമൂഹത്തെ അഭിസംബോധനചെയ്യും. സെപ്റ്റംബർ രണ്ടിന് ഷിക്കാഗോയിൽ വ്യവസായസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി യോഗംചേരും. തമിഴ്‌നാടിന്റെ അഭിവൃദ്ധിക്കായി യു.എസിന്റെ പിന്തുണതേടുന്നതായി എക്സിലെ കുറിപ്പിൽ സ്റ്റാലിൻ അറിയിച്ചു. 2030-ഓടെ സംസ്ഥാനത്തെ…

Read More

PSC നിയമനം; വടംവലി, പഞ്ച​ഗുസ്തി, യോ​ഗ ഉൾപ്പെടെ പുതിയ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.

Read More