തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കും. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് വിവരം. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്ററന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍…
Read MoreAuthor: Chennai Vartha
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് രാജ്‌നാഥ് സിംഗ്, എം.കെ.സ്റ്റാലിൻ അടക്കമുള്ളവർ
ചെന്നൈ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചെന്നൈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. രാജ്നാഥ് സിങ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് രാകേഷ് പാലിന് അന്തിമോപചാരമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീരരക്ഷാസേനയുടെ 25-ാം ഡയറക്ടര്‍ ജനറലായിരുന്നു. 2023 ജൂലൈയിലാണ് സ്ഥാനമേറ്റത്. 2022 ഫെബ്രുവരി മുതല്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറലായി കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. 34…
Read Moreകരുണാനിധി നാണയം പ്രകാശന ചടങ്ങ്: പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് എംകെ സ്റ്റാലിൻ
ചെന്നൈ: അന്തരിച്ച ഡിഎംകെ നേതാവും മുൻ പ്രധാനമന്ത്രിയുമായ കരുണാനിധിയുടെ ശതാബ്ദി അനുസ്മരണ ചടങ്ങ് തമിഴ്‌നാട് സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് 6.50ന് ചെന്നൈ കലൈവാനർ അരീനയിൽ നടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കുകയും കരുണാനിധി ശതാബ്ദി 100 രൂപ സ്മരണിക നാണയം പ്രകാശനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അധ്യക്ഷത വഹിക്കും. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ നേതൃത്വം നൽകും. 100 രൂപ നാണയം പുറത്തിറക്കിയ വേളയിൽ കരുണാനിധിയെ അഭിനന്ദിച്ചതിന് പ്രധാനമന്ത്രി മോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ…
Read Moreതമിഴ്നാട്ടിലെ 11 ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്
ചെന്നൈ: തമിഴ്‌നാട്ടിലെ 11 ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 19) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മിക്ക സ്ഥലങ്ങളിലും 20 മുതൽ 24 വരെ ചില സ്ഥലങ്ങളിലും ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ന് കോയമ്പത്തൂർ ജില്ലയിലെ മലയോര മേഖലകളിലും നീലഗിരി ജില്ലയിലും തിരുപ്പൂർ, തേനി, ഡിണ്ടിഗൽ, തെങ്കാശി, ഈറോഡ്, ധർമ്മപുരി, കൃഷ്ണഗിരി, സേലം, നാമക്കൽ ജില്ലകളിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ…
Read Moreസൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ഇന്ന് കാണാം
കൊച്ചി: ഇന്ന് രാത്രി ആകാശം തെളിഞ്ഞു നിൽക്കുകയാണെങ്കിൽ സൂപ്പർമൂൺ ബ്ലൂമൂൺ എന്ന് പ്രതിഭാസം കാണാൻ സാധിക്കും. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.56നാണ് ഈ പ്രതിഭാസം ആകാശത്ത് തെളിയുക. മൂന്ന് ദിവസത്തോളം സൂപ്പര്‍മൂൺ ആകാശത്തുണ്ടാകും. നാസ കണക്കുകൂട്ടുന്നത് പ്രകാരം പൂർണചന്ദ്രനാണ് സൂപ്പർമൂൺ. പ്രത്യേകത എന്തെന്നാൽ, ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സമയത്തെ പൂർണചന്ദ്രനാണിത്. ഒരു ഋതുവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. രണ്ട് പൗർണമികളുള്ള മാസത്തിലെ രണ്ടാം പൗർണമിയെയും ബ്ലൂമൂൺ എന്ന് വിളിക്കാറുണ്ട്. ഇത്തവണ മൂന്നാമത്തെ പൂർണചന്ദ്രനാണ് സൂപ്പർമൂൺ എന്നതിനാലാണ് ‘സൂപ്പർമൂൺ ബ്ലൂമൂൺ’ എന്ന് വിളിക്കുന്നത്.…
Read Moreകരുണാനിധി ശതാബ്ദി സ്മാരക നാണയം: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രകാശനം ചെയ്തു
ചെന്നൈ: മുൻമുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ജന്മശദാബ്തിയോട് അനുബന്ധിച്ച് സ്മാരക നാണയം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രകാശനം ചെയ്തു. പ്രധാനമന്ത്രി എം.കെ.സ്റ്റാലിൻ അദ്ദേഹത്തിൽ നിന്ന് നാണയം ഏറ്റുവാങ്ങി. കരുണാനിധി ശതാബ്ദി സ്മാരക നാണയത്തിൽ കരുണാനിധിയുടെ ഛായാചിത്രവും അദ്ദേഹത്തിൻ്റെ ഒപ്പും’ ഉണ്ട്. അന്തരിച്ച ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ശതാബ്ദിയോടനുബന്ധിച്ച് 100 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കാൻ തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിരുന്നു. കേന്ദ്രസർക്കാരും ഇതിന് അനുമതി നൽകി. ഈ സാഹചര്യത്തിലാണ് കരുണാനിധിയുടെ ശതാബ്ദി സ്മരണികയായ 100 രൂപ നാണയ…
Read Moreമൊബൈലിൽ അശ്ലീല വീഡിയോ കണ്ട് ക്ഷേത്രത്തിനുള്ളിൽ സ്വയംഭോഗം; പ്രതിഷേധിച്ചു പൊതുജനങ്ങൾ : വൈറൽ വിഡിയോ കാണാം
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നതിനിടയിൽ യുവാവ് സ്വയംഭോഗം ചെയ്യുന്ന വിഡിയോ വിരൽ ആകുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ ഗാസിയാബാദ് പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പറയപ്പെടുന്നു. ഈ വീഡിയോ സച്ചിൻ ഗുപ്ത തൻ്റെ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്തു. https://x.com/SachinGuptaUP/status/1824357524109246481 ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന ഈ സംഭവം അവിടെയുള്ള ഒരാൾ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ വൈറലാകുകയും ജന രോഷത്തിന് കാരണമാവുകയും ചെയ്തട്ടുണ്ട്. ക്ഷേത്രപരിസരത്ത്…
Read Moreശശികലയുടെ പര്യടനം; ബദൽ യാത്രക്കൊരുങ്ങി പളനിസ്വാമി
ചെന്നൈ : ശശികലയുടെ നേതൃത്വത്തിൽ ആരംഭിച്ച വിമത നീക്കങ്ങൾ നേരിടാൻലക്ഷ്യമിട്ട് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു. അണ്ണാ ഡി.എം.കെ.യിൽ ഐക്യം ആഹ്വാനം ചെയ്തു തമിഴ്‌നാടിനാടിന്റെ തെക്കൻ മേഖലയിൽനിന്ന് ശശികല യാത്ര ആരംഭിച്ച പശ്ചാത്തലത്തിലാണ് പളനിസ്വാമിയും പര്യടനത്തിന് ഒരുങ്ങുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സന്ദർശനം നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസം ചേർന്ന പാർട്ടി നിർവാഹക സമിതി യോഗത്തിലാണ് പളനിസ്വാമി പര്യടനം നടത്തണമെന്ന ആവശ്യം ഉയർന്നത്. പാർട്ടിയിൽനിന്ന് പുറത്താക്കിയ വിമത നേതാക്കളെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് ഇതേ യോഗത്തിൽത്തന്നെ പളനിസ്വാമി വ്യക്തമാക്കിയിരുന്നു. പേര് പറഞ്ഞില്ലെങ്കിലും…
Read Moreറഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തി വന്‍ ഭൂകമ്പം ;
മോസ്‌കോ: റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്‌നിപര്‍വ്വതം…
Read Moreശ്രീലങ്കൻ തടവിൽനിന്ന് മോചിപ്പിച്ച 13 മത്സ്യത്തൊഴിലാളികൾ സംസ്ഥാനത്തേക്ക് തിരിച്ചെത്തി
ചെന്നൈ : ശ്രീലങ്കയിൽനിന്ന് മോചിപ്പിക്കപ്പെട്ട 13 തമിഴ് മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. സമുദ്രാതിർത്തിലംഘിച്ചെന്ന കുറ്റംചുമത്തി ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്ത തൊഴിലാളികളെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്. ശനിയാഴ്ച ചെന്നൈയിലെത്തിയ ഇവരെ ഫിഷറീസ് വകുപ്പ് അധികൃതർ സ്വന്തം സ്ഥലങ്ങളിലെത്തിച്ചു. ഒരുമാസംമുൻപ് പിടിയിലായ രമേശ്വരത്തുനിന്നുള്ള ഏഴുപേരെയും പുതുക്കോട്ടയിൽനിന്നുള്ള ആറുപേരെയുമാണ് മോചിപ്പിച്ചത്.
Read More