കർണാടകയിൽ മലയാളിയായ അർജുനായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ: റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ നീക്കം

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ. റഡാർ ഉപയോഗിച്ച് അർജുന്‍റെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. 16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. കർണാടക – ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം. അന്ന് സ്വിച്ച് ഓഫായിരുന്ന അർജുന്‍റെ…

Read More

വയോധികയെ മൊബൈൽ ചാർജർവയറുകൊണ്ട് കഴുത്തു മുറുക്കിക്കൊന്നു; പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പോലീസ്

ചെന്നൈ : ചെന്നൈയിൽ വയോധികയെ മൊബൈൽ ചാർജർവയറുകൊണ്ട് കഴുത്തു മുറുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്നു. വ്യാസർപാടിയിൽ താമസിക്കുന്ന റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ നാഗരാജന്റെ ഭാര്യ സരോജിനി ഭായ് (78) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്കൂൾ അധ്യാപികയായി വിരമിച്ച സരോജിനി ഭായിയും ഭർത്താവും മാത്രമായിരുന്നു വീട്ടിൽ. മക്കളായ കർപ്പഗവും കലൈവാണിയും വിവാഹിതരായി വേറെ താമസിക്കുകയാണ്. രാത്രി കിടപ്പുമുറിയിൽനിന്ന് ഇറങ്ങിവന്ന നാഗരാജൻ ഹാളിൽ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവരുടെ കഴുത്ത് മൊബൈൽ ചാർജർവയർകൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. നാഗരാജൻ ഉടൻ തന്നെ വ്യാസർപാടി പോലീസിൽ പരാതി നൽകി.…

Read More

സംസ്ഥാനത്തെ പോലീസുകാർക്ക് വീണ്ടും തോക്കുപരിശീലനം നൽകും

ചെന്നൈ : കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ പോലീസുകാർക്ക് തോക്കുപയോഗിക്കുന്നതിൽ വീണ്ടും പരിശീലനം നൽകുന്നു. നേരത്തേ പരിശീലനം നൽകിയിരുന്നെങ്കിലും തോക്കുകൾ അരയിൽനിന്ന് പുറത്തെടുക്കാതെ പലരും ഉപയോഗം മറന്നു. ഇതുകൂടി പരിഹരിക്കാനുള്ള ലക്ഷ്യമാണ് പരിശീലനത്തിനുപിന്നിലെന്ന് പോലീസിലെ ഉന്നതോദ്യേഗസ്ഥർ പറയുന്നു. പോലീസും റൗഡികളും തമ്മിലുള്ള ഏറ്റുമുട്ടൽ അടുത്തിടെ കൂടിയിട്ടുണ്ട്. ഈമാസം രണ്ടുറൗഡികളാണ് പോലീസ് ഏറ്റമുട്ടലിൽ വെടിയേറ്റുമരിച്ചത്. കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ സേനയിലെ എല്ലാവരും കൃത്യനിർവഹണത്തിനിടയിൽ തോക്ക് ഉപയോഗിക്കുന്നതിൽ മികച്ച പരിശീലനം നേടണമെന്നാണ് പ്രത്യേക നിർദേശം. റോന്തുചുറ്റുമ്പോൾ ലാത്തിയും കൈയിൽ ഉണ്ടായിരിക്കണമെന്നും നിഷ്‌കർഷിക്കുന്നു. ആവശ്യം വരുമ്പോൾ…

Read More

അഞ്ചുവർഷത്തിനിടെ ഉണ്ടായത് 208 തവണ സിഗ്നൽത്തകരാർ; തീവണ്ടികളിൽ സുരക്ഷാസംവിധാനമൊരുക്കൽ വേഗത്തിലാക്കണം; സേഫ്റ്റി കമ്മിഷണർ

ചെന്നൈ : വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിന് സമാനമായരീതിയിൽ ഡേറ്റകൾ ശേഖരിച്ചുവെക്കുന്ന ഉപകരണം തീവണ്ടിയിൽ സ്ഥാപിക്കുന്നതും സുരക്ഷാസാങ്കേതികസംവിധാനമായ ‘കവച്’ നടപ്പാക്കുന്നതും ഊർജിതമാക്കണമെന്ന് ചീഫ് സേഫ്റ്റി കമ്മിഷണർ റെയിൽവേ ബോർഡിന് നിർദേശംനൽകി. തുടർച്ചയായി തീവണ്ടി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണിത്. ബ്ലാക്ക് ബോക്‌സിന് സമാനമായ ക്രൂ വോയ്‌സ് ആൻഡ് വീഡിയോ റെക്കോഡിങ് സിസ്റ്റം (സി.വി.വി.ആർ.എസ്.) സ്ഥാപിക്കണമെന്നാണ് നിർദേശം. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട പാതകളിലൂടെ സർവീസ് നടത്തുന്ന വണ്ടികളിലാണ് സി.വി.വി.ആർ.എസ്. സ്ഥാപിക്കുന്നത്. ഈ ഉപകരണത്തിൽ ലോക്കോ പൈലറ്റ് വണ്ടിയിലെ ഗാർഡുമാർക്കും സ്‌റ്റേഷൻ മാസ്റ്റർമാർക്കും കൈമാറിയ സന്ദേശങ്ങൾ റെക്കോഡ്ചെയ്യും. കൂടാതെ, സിഗ്നൽ തകരാറാണോ ഇലക്‌ട്രോണിക്…

Read More

ഐക്യം പുനഃസ്ഥാപിക്കുക ലക്ഷ്യം; സംസ്ഥാന പര്യടനവുമായി ശശികല

ചെന്നൈ : ഭിന്നിച്ചുനിൽക്കുന്ന അണ്ണാ ഡി.എം.കെ. യിൽ ഐക്യം പുനഃസ്ഥാപിക്കുക ലക്ഷ്യത്തോടെ വി.കെ. ശശികലയുടെ സംസ്ഥാന പര്യടനം തെങ്കാശിയിൽ തുടങ്ങി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ശശികലയുടെ യാത്ര അണ്ണാ ഡി.എം.കെ. യുടെ കൊടി കെട്ടിയ വാഹനത്തിലാണ്. തെങ്കാശിയിൽ നാലു ദിവസത്തോളം അവർ ചെലവഴിക്കും. തുടർന്ന് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ പര്യടനം നടത്തും.

Read More

ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് ശ്വാംസമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.

Read More

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന അമ്മ ഉണവകങ്ങൾ മെച്ചപ്പെടുത്താൻ 21 കോടി; അപ്രതീക്ഷിത സന്ദർശനം നടത്തി സ്റ്റാലിൻ

ചെന്നൈ : സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണംലഭ്യമാക്കാൻ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലത്തു തുടക്കമിട്ട അമ്മ ഉണവകങ്ങൾ നവീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 21 കോടിരൂപ അനുവദിച്ചു. വെള്ളിയാഴ്ച തേനാംപേട്ടിലെ അമ്മ ഉണവകത്തിൽ അപ്രതീക്ഷിത സന്ദർശനംനടത്തിയ സ്റ്റാലിൻ ഇവിടെയുള്ള അവസ്ഥ പരിശോധിച്ചു. കഴിക്കാനെത്തിയവരോട് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു ചോദിച്ചറിഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിനെക്കുറിച്ച് ജീവനക്കാരോടു ചോദിച്ചു. അതിനു ശേഷമാണ് 21 കോടിരൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചെന്നൈയിലെ ഏഴ് സർക്കാർ ആശുപത്രികളുടേതുൾപ്പെടെ 388 അമ്മ ഉണവകങ്ങൾ നവീകരിക്കുന്നതിന് 14 കോടിയും പുതിയപാത്രങ്ങൾ വാങ്ങാൻ ഏഴുകോടിയുമാണ് വകയിരുത്തിയത്. അമ്മ റസ്റ്ററന്റുകളിൽ…

Read More

പണിമുടക്കി വിൻഡോസ്!, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്ബ്യൂട്ടറുകള്‍ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ…

Read More

മന്ത്രിസഭയിൽ അഴിച്ചുപണി; ഉദയനിധി ഉപമുഖ്യമന്ത്രിയായേക്കും; പ്രകടനം മോശമായ മന്ത്രിമാരെ ഒഴിവാക്കും

ചെന്നൈ : പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ മന്ത്രിസഭയിൽ അഴിച്ചുപണി നടന്നേക്കും. പ്രകടനം മോശമായ മന്ത്രിമാരെ ഒഴിവാക്കാനും പുതുമുഖങ്ങൾക്ക് അവസരം നൽകാനുമാണ് നീക്കം. ഇതിനൊപ്പം മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിപദവി നൽകാനും മുഖ്യമന്ത്രി സ്റ്റാലിൻ ഒരുങ്ങുന്നതായാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്നായിരുന്നു സൂചന. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് മുതിർന്നനേതാക്കൾതന്നെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷമദ്യ ദുരന്തം, ബി.എസ്.പി. നേതാവിന്റെ കൊലപാതകം തുടങ്ങിയ സംഭവങ്ങളുടെപേരിൽ സർക്കാർവിരുദ്ധവികാരം ശക്തമായതോടെ ഉദയനിധിയുടെ സ്ഥാനക്കയറ്റമുണ്ടായില്ല. മന്ത്രിസഭ പുനഃസംഘടനയും നീട്ടിവെക്കുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി എതിർകക്ഷികൾ ഒരുക്കങ്ങൾ തുടങ്ങിയതോടെ…

Read More

കമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു;വിശദാംശങ്ങൾ

ചെന്നൈ : കമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു. നിർമാതാക്കളായ ലൈക്ക പ്രൊഡക്‌ഷൻസാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമിതദൈർഘ്യവും അനാവശ്യരംഗങ്ങളും ചിത്രത്തിന്റെ വിജയത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന വിമർശനങ്ങൾ ശക്തമായതിനെത്തുടർന്നാണ് സംവിധായകൻ ശങ്കർ അത്തരം രംഗങ്ങൾ വെട്ടിമാറ്റിയതെന്ന്‌ നിർമാതാക്കൾ വിശദമാക്കി. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാംഭാഗമാണിത്. ഇന്ത്യൻ ഒന്നാംഭാഗം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ രണ്ടാംഭാഗം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പൊതുവെയുള്ള അഭിപ്രായം. ജൂലായ് 12-നാണ് ഇന്ത്യൻ-2 പ്രദർശനത്തിനെത്തിയത്. ലൈക്ക പ്രൊഡക്‌ഷൻസിനൊപ്പം റെഡ് ജയിന്റ് മൂവീസും നിർമാണത്തിൽ…

Read More