ആദ്യ സംസ്ഥാനസമ്മേളനം നടത്താൻ ഒരുങ്ങി നടൻ വിജയ്‌യുടെ പാർട്ടി 

ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയപ്പാർട്ടിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാനസമ്മേളനം തിരുച്ചിറപ്പള്ളിയിൽനടത്തും. സെപ്റ്റംബറിലോ നവംബറിലോ ആയിരിക്കും സമ്മേളനംനടത്തുകയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തേ മധുരയും തിരുനെൽവേലിയും കോയമ്പത്തൂരും സമ്മേളനവേദിയായി പരിഗണനയിലുണ്ടായിരുന്നെങ്കിലും തിരുച്ചിറപ്പള്ളി അന്തിമമായി തീരുമാനിച്ചു. സമ്മേളനത്തിന്റെ തീയതി വിജയ് വൈകാതെ പ്രഖ്യാപിക്കും. സമ്മേളനം വമ്പിച്ച ആഘോഷമാക്കാനാണ് ഒരുക്കങ്ങൾനടക്കുന്നത്. സംസ്ഥാനസമ്മേളനത്തിനുശേഷം വടക്കൻ, തെക്കൻ, കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നാല് മേഖലാസമ്മേളനങ്ങളും നടത്താൻ തീരുമാനമുണ്ട്. തുടർന്ന്, ജില്ലാതലത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. 2025 തുടക്കത്തോടെ വോട്ടർമാരെ നേരിൽക്കാണാൻ വിജയ് ഒരുവർഷം നീളുന്ന സംസ്ഥാനപര്യടനം തുടങ്ങും. കൂടാതെ,…

Read More

സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി.

ചെന്നൈ : സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. രാമനാഥപുരം, വിരുദുനഗർ, തിരുനെൽവേലി മണ്ഡലങ്ങളിലെ രണ്ടാംസ്ഥാനക്കാരായ സ്ഥാനാർഥികളാണ് ഹർജി സമർപ്പിച്ചത്. രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അണ്ണാ ഡി.എം.കെ. വിമതനേതാവ് പനീർശെൽവം, വിരുദുനഗറിലെ ഡി.എം.ഡി.കെ. സ്ഥാനാർഥി വിജയ് പ്രഭാകരൻ, തിരുനെൽവേലിയിലെ ബി.ജെ.പി. സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. രാമനാഥപുരത്ത് വിജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥി നവാസ് കനി നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒ.പി.എസിന്റെ ഹർജി. വോട്ടെണ്ണലിൽ ക്രമക്കേട് നടത്തിയെന്നാണ് മറ്റ് രണ്ടുപേരുടെയും ഹർജിയിൽ ആരോപിക്കുന്നത്.…

Read More

ശ്രദ്ധിക്കുക; വിൻഡ് ഷീൽഡിൽ ഫാസ്ടാ​ഗില്ലെങ്കിൽ ഇനി ഇരട്ടി ടോൾ; വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും; പുതിയ നീക്കങ്ങങ്ങളുമായി എൻഎച്ച്എഐ

ഡൽഹി: വാഹനങ്ങളുടെ മുൻ വിൻഡ് ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). വിൻഡ്‌സ്‌ക്രീനിൽ ഫാസ്‌ടാഗ് ഘടിപ്പിക്കാത്തത് ടോൾ പ്ലാസകളിലെ തിരക്ക് കൂട്ടുമെന്നും ഇത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുമെന്നും എൻഎച്ച്എഐ വിജ്ഞാപനത്തില്‍ പറയുന്നു. മുൻവശത്തെ വിൻഡ്‌ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർ​ഗനിർദേശങ്ങളും എൻഎച്ച്എഐ പുറപ്പെടുവിച്ചു. ഇരട്ടി ടോളിനൊപ്പം വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നിൽ ഫാസ്ടാ​ഗില്ലാത്ത വാഹനങ്ങളുടെ…

Read More

ക്ലാസ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ച 7 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

ചെന്നൈ : വാണിയമ്പാടിക്ക് സമീപം സ്കൂൾ ക്ലാസ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു . തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ, തിരുപ്പത്തൂർ, ജോലാർപേട്ട്, പരിസര ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മയക്കുമരുന്ന് ഉപയോഗിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ വാണിയമ്പാടിക്ക് സമീപം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകൻ ബാഗ് പരിശോധിച്ചു. അപ്പോൾ…

Read More

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുളിന്റെ ശിക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷയിളവ് പരിശോധിക്കുന്നതിന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഏട്ട് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അമീറിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് നിയമിക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്…

Read More

പിഞ്ചുകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ഈറോഡ് ചെന്നിമല റോഡിൽ രംഗംപാളയം ഭാഗത്ത് പിഞ്ചു കുഞ്ഞിനെ റോഡരികിലെ കുറ്റികാട്ടിൽ ഉപേക്ഷിച്ച നിലയിൽ. രാവിലെ 11.15ന് ഓഡി രംഗംപാളയത്തെ 2 സ്വകാര്യ കല്യാണമണ്ഡപങ്ങൾക്കിടയിലുള്ള ഭാഗത്തെ റോഡരികിലെ കുറ്റിക്കാട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത് . കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശത്തുള്ള പൊതുജനങ്ങളും ആ ഭാഗത്തെ കടയുടമകളും അന്വേഷണം നടത്തി. ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് പൊക്കിൾക്കൊടിയോട് കൂടി ഒരു ചാക്കിൽ കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ താമസക്കാരിയായ ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക്…

Read More

പയറും പാമോയിലും വാങ്ങാൻ ടെൻഡർ വിളിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ: തമിഴ്‌നാട് കൺസ്യൂമർ ഗുഡ്‌സ് ട്രേഡിംഗ് കോർപ്പറേഷൻ അടുത്ത 2 മാസത്തേക്ക് പാമോയിലും പയറും വാങ്ങുന്നതിന് ടെൻഡർ വിളിച്ചു. പാമോയിൽ, പയറുവർഗ്ഗങ്ങൾ എന്നിവയുടെ സംഭരണ ​​ടെൻഡറിനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 27 വരെയാണെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു. റേഷൻ കടയിൽ പയറും പാമോയിലും തടസ്സമില്ലാതെ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും സർക്കാർ വ്യക്തമാക്കി.

Read More

ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

ചെന്നൈ: ഇന്നലെ രാത്രി ചെന്നൈ നിന്ന് കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യ ബസിന് തീപിടിച്ചു. ബസിൽ 40ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ ബസ് ഡ്രൈവർ കാർത്തികേയൻ ഓടിസിച്ചിരുന്നത്. യാത്രക്കാരിൽ ചിലർ ആവശ്യമായ സ്ഥലങ്ങളിൽ ഇറങ്ങി. ഇന്ന് രാവിലെ ഈറോഡ് ജില്ലയിലെ ചിത്തോടിന് സമീപം ദേശീയ പാതയിൽ വെച്ച് ബസിൻ്റെ മുൻഭാഗത്ത് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയ ഡ്രൈവർ കാർത്തികേയൻ ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തുകയും ഉടൻ തന്നെ ഉള്ളിലുള്ള യാത്രക്കാരെ വിവരമറിയിക്കുകയും അവരെ പുറത്തിറക്കുകയും ചെയ്തു. ഡ്രൈവറുടെ പെട്ടെന്നുള്ള നടപടി മൂലം ബസ്…

Read More

ആംസ്ട്രോങ് വധക്കേസിൽ അറസ്റ്റിലായ മലർകോടിയെ എഡിഎംകെയിൽ നിന്ന് പുറത്താക്കി

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻറ് ആംസ്ട്രോങ് വധക്കേസിൽ തിരുവല്ലിക്കേണി വെസ്റ്റ് എ.ഡി.എം.കെ. ജോയിൻ്റ് സെക്രട്ടറി മലർകൊടി അറസ്റ്റിലായതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി. എഡിഎംകെയുടെ അടിസ്ഥാന അംഗം ഉൾപ്പെടെയുള്ള എല്ലാ ചുമതലകളിൽനിന്നും മലർക്കൊടിയെ ഒഴിവാക്കിയാതായി എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു.

Read More

സംസ്ഥാനത്ത് ഐ.എ.എസ്. തലത്തിൽ വൻ അഴിച്ചുപണി; അമുധയ്ക്ക് പകരം ഇനി ധീരജ് കുമാർ ആഭ്യന്തര സെക്രട്ടറി; പത്ത്‌ കളക്ടർമാർക്കും മാറ്റം

ചെന്നൈ : തമിഴ്‌നാട്ടിൽ ഐ.എ.എസ്. തലത്തിൽ വൻഅഴിച്ചുപണി. ആഭ്യന്തര സെക്രട്ടറിസ്ഥാനത്തുനിന്ന്‌ പി. അമുദയെ നീക്കി പകരം ധീരജ് കുമാറിനെ നിയമിച്ചു. പകരം അമുദയെ റവന്യു-ദുരന്തനിവാരണ സെക്രട്ടറിയാക്കി. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജെ. രാധാകൃഷ്ണനെ ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണവകുപ്പ് സെക്രട്ടറിയാക്കി. ജെ. കുമാരഗുരുവരനാണ് ചെന്നൈ കോർപ്പറേഷന്റെ പുതിയ കമ്മിഷണർ. ചീഫ് സെക്രട്ടറി ശിവദാസ് മീണയാണ് ചൊവ്വാഴ്ച ഉത്തരവുകൾ പുത്തിറക്കിയത്. എസ്. മധുമതിയാണ് സ്കൂൾ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി. കുമാർ ജയന്തിനെ വിവരസാങ്കേതികവിഭാഗം സെക്രട്ടറിയായും ഹർ സഹായ് മീണയെ സ്പെഷ്യൽ ഇനിഷ്യേറ്റീവ്‌സ് വകുപ്പ് സെക്രട്ടറിയായും കെ. വീരരാഘവ റാവുവിനെ നൈപുണ്യവികസന…

Read More