ചെന്നൈ : ലോക്കോപൈലറ്റുമാർക്ക് വിശ്രമ മുറിയും മിനി ജിംനേഷ്യവും സൗജന്യനിരക്കിൽ ഭക്ഷണവും ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. ചെന്നൈയിലും എഗ്‌മോറിലുമാണ് ഈ സൗകര്യമുള്ളത്. ഘട്ടംഘട്ടമായി മറ്റ് പ്രധാന റെയിൽവേ ഡിവിഷൻ ആസ്ഥാനത്തും നടപ്പാക്കും. ചെന്നൈ സെൻട്രലിലും എഗ്‌മോറിലും നിലവിലുള്ള വിശ്രമമുറികൾ എ.സി. ഘടിപ്പിച്ച് നവീകരിക്കുകയായിരുന്നു. ഒപ്പം ട്രെഡ് മിൽ ഉൾപ്പെടെയുള്ള ആധുനിക വ്യായാമ ഉപകരണങ്ങളുള്ള മിനി ജിമ്മും സജ്ജീകരിച്ചു. കാരംസ്, ചെസ്സ് തുടങ്ങിയ ഗെയിംസുമുണ്ട്. ശാരീരികവും മാനസികവുമായ സമ്മർദമില്ലാതാക്കാൻ യോഗ, ധ്യാനം എന്നിവയ്ക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വായനമുറിയിൽ മാഗസിനുകളും ദിനപത്രങ്ങളും കൂടാതെ തീവണ്ടിയോട്ടവുമായി ബന്ധപ്പെട്ടുള്ള പ്രസിദ്ധീകരണങ്ങളുമുണ്ട്.…
Read MoreAuthor: Chennai Vartha
വൈദ്യുതിനിരക്ക് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ
ചെന്നൈ : തമിഴ്‌നാട്ടിൽ സ്ലാബ് അടിസ്ഥാനത്തിൽ വൈദ്യുതി നിരക്ക് 20 മുതൽ 55 പൈസവരെ വർധിപ്പിച്ചു. രണ്ട് മാസത്തിൽ 400 യൂണിറ്റ് വരെ ഉപയോഗിച്ചിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 4.60 രൂപയിൽ നിന്ന് 4.80 രൂപയാക്കി ഉയർത്തി. 400 മുതൽ 500 രൂപവരെ യൂണിറ്റ് ഉപയോഗിക്കുന്നവരുടെ നിരക്ക് 6.15 ൽനിന്ന് 6.45 രൂപയാക്കി. 500-നും 600 യൂണിറ്റിനും ഇടയിൽ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് യൂണിറ്റിന് 8.15 രൂപയിൽനിന്ന് 8.55 രൂപയാക്കിയിട്ടുണ്ട്. 601-നും 800 യൂണിറ്റുനുമിടയിൽ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് യൂണിറ്റിന് 9.20 രൂപയിൽനിന്ന് 9.65…
Read Moreമധുരയിൽ നിന്നുള്ള വിഘ്നേശ്വരി ഇനി ഇടുക്കി ജില്ലാ കളക്ടർ
ചെന്നൈ : കേരളത്തിലെ ഇടുക്കി ജില്ലാ കലക്ടറായിരുന്ന ഷിബ ജോർജ്ജ് റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സ്ഥാനമാറ്റം ലഭിച്ചതിനെ തുടർന്ന് മധുരയിൽ നിന്നുള്ള വിഘ്നേശ്വരി ഇടുക്കി കലക്ടറായി ചുമതലയേറ്റു. വിഘ്‌നേശ്വരി മുമ്പ് കേരള സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഡയറക്ടർ, കോളേജ് എജ്യുക്കേഷൻ ഡയറക്ടർ, കോട്ടയം കളക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മധുര സ്വദേശിയായ വിഘ്‌നേശ്വരിയുടെ ഭർത്താവ് എൻ എസ് കെ ഉമേഷ് എറണാകുളം ജില്ലാ കളക്ടറാണ്. ഇരുവരും 2015 ലാണ് ഐഎഎസ് പരീക്ഷ പാസായത്.
Read Moreസംസ്ഥാനത്ത് കനത്ത മഴ; അണക്കെട്ട് കവിഞ്ഞൊഴുകി ; ഭവാനി പുഴയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്
ചെന്നൈ : തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പില്ലൂർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അണക്കെട്ടിൻ്റെ ജലനിരപ്പ് 97 അടി കടന്നതോടെ അണക്കെട്ടിലെ വെള്ളം ഇന്ന് രാവിലെ 4 ഷട്ടറുകളിലൂടെ ഭവാനി നദിയിലേക്ക് തുറന്നുവിട്ടു. കോയമ്പത്തൂർ ജില്ലയിലെ മേട്ടുപാളയത്തിനടുത്തുള്ള പില്ലൂർ വനത്തിലാണ് പില്ലൂർ അണക്കെട്ട്. കോയമ്പത്തൂരിൻ്റെ പ്രധാന ജലസ്രോതസ്സായ ഈ അണക്കെട്ട് കേന്ദ്രീകരിച്ചാണ് പില്ലൂർ 1, 2 സംയുക്ത കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭവാനി നദി കേന്ദ്രീകരിച്ച് കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകൾക്കായി 15 ലധികം വിവിധ ജല പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. പില്ലൂർ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശങ്ങളിലെ…
Read More‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം’;’അമ്മ’ ആസിഫിനൊപ്പം: പിന്തുണയുമായി സിദ്ധീഖിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷ വേദിയിൽ സംഗീതജ്ഞൻ രമേഷ് നാരായണൻ അപമാനിച്ച സംഭവത്തിൽ നടൻ ആസിഫ് അലിയെ പിന്തുണച്ച് താര സംഘടനായ അമ്മ. അമ്മ ജന. സെക്ര. സിദ്ധീഖ് സമൂഹമാധ്യമങ്ങളിലൂടെയാണ് പിന്തുണച്ച് രംഗത്തെത്തിയത്. ”ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ഥ സംഗീതം” എന്ന കുറിപ്പോടുകൂടിയ പോസ്റ്റാണ് സിദ്ധീഖ് ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചത്. എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ വിമുഖത കാണിക്കുകയായിരുന്നു രമേഷ് നാരായണൻ. പിന്നീട് സംവിധായകൻ…
Read Moreതമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന്‍ ആണ് കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ബാലസുബ്രഹ്മണ്യന്‍. മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും, പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്നും മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ബാലസുബ്രഹ്മണ്യന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കുടുംബ…
Read Moreആരാധകർക്കൊപ്പം രക്തം ദാനം നടത്തി സൂപ്പർസ്റ്റാർ സൂര്യ
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ സൂര്യ ശിവകുമാറിൻ്റെ ആരാധകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രക്തദാനം, പുസ്തകദാനം, വൃക്ഷത്തൈ നടൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ വർഷം തങ്ങളുടെ പ്രിയപ്പെട്ട നടൻ്റെ ജന്മദിനത്തിൽ രണ്ടായിരത്തിലധികം ആരാധകരാണ് രക്തം ദാനം ചെയ്തത്. അടുത്ത വർഷം ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് സൂര്യ അന്ന് ഉറപ്പ് നൽകി. അതനുസരിച്ച് ഇപ്പോൾ താരം തൻ്റെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. ജൂലൈ 23 ന് (അടുത്ത ചൊവ്വാഴ്ച) ആണ് സൂര്യയുടെ 49-ാം ജന്മദിനം. അതിന് മുന്നോടിയായി ഇന്നലെ അദ്ദേഹം ആരാധകരുമായി രക്തം ദാനം…
Read Moreബി.എസ്.പി. നേതാവിനെ കൊലപ്പെടുത്തിയ റൗഡികളെ വെടിവെച്ചുകൊന്ന സംഭവം; ന്യായീകരിച്ച് നിയമമന്ത്രി
ചെന്നൈ : ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന റൗഡികളെ പിടികൂടണമെങ്കിൽ പോലീസിന് വെടിവെക്കേണ്ടിവരുമെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ്. രഘുപതി അഭിപ്രായപ്പെട്ടു. ബി.എസ്.പി. നേതാവിനെ വെട്ടിക്കൊന്നകേസിലെ പ്രതികളിലൊരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Moreഇസ്‌ലാംമതവിശ്വാസികളായ പോലീസുകാർക്ക് താടിവളർത്താമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : ഇസ്‌ലാംമതവിശ്വാസികളായ പോലീസുകാർക്ക് താടിവളർത്താമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് പോലീസ് മേധാവികൾ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട കീഴ്ജീവനക്കാരെ പീഡിപ്പിക്കാൻപാടില്ലെന്ന് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി നിർദേശിച്ചു. താടിവെച്ചതിന്റെയും അവധി നീട്ടിയതിന്റെയുംപേരിൽ അച്ചടക്കനടപടി നേരിട്ട പോലീസ് കോൺസ്റ്റബിൾ ജി. അബ്ദുൾ ഖാദർ ഇബ്രാഹിമിന്റെ ഹർജിയിലാണ് ഹൈക്കോടതി മധുരബെഞ്ചിന്റെ വിധി. ഖാദറിനെതിരായ നടപടി ഞെട്ടിക്കുന്നതും അസ്വാഭാവികവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാട് പോലീസിൽ 2009 മുതൽ ജോലിചെയ്യുന്ന ഖാദർ നേരത്തേ തന്നെ താടിവെക്കാറുണ്ട്. 2018-ൽ ഹജ്ജിന് പോകാൻ ഒരുമാസത്തെ അവധിയെടുത്തു. തിരിച്ചു വന്നപ്പോൾ കാലിന് അണുബാധയേറ്റതു…
Read Moreതൂത്തുക്കുടി വെടിവെപ്പ് ഒരു വ്യവസായിയുടെ നിർദേശപ്രകാരമെന്ന് സംശയം; ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം ശേഖരിക്കാൻ ഉത്തരവ് ഇട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ : തൂത്തുക്കുടി സ്‌റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ സമരം നടത്തിയവർക്ക് നേരെ പോലീസ് വെടിവെച്ചത് ഒരു വ്യവസായിയുടെ നിർദേശപ്രകാരമാണെന്ന് സംശയിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. പോലീസ്, റവന്യു ഉദ്യോഗസ്ഥർ ചേർന്ന് പ്രത്യേക അജൻഡ നടപ്പാക്കുകയായിരുന്നുവെന്ന സംശയവും കോടതി ഉയർത്തി. ഫാക്ടറി ഉടമകളായ വേദാന്ത ഗ്രൂപ്പിന്റെ താത്പര്യമനുസരിച്ചാണ് വെടിവെപ്പ് നടത്തിയതെന്നാണ് കോടതി പരോക്ഷമായി സൂചിപ്പിച്ചത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിടുകയും ചെയ്തു. ഫാക്ടറിക്കെതിരേ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ 2018 മേയിൽ നടത്തിയ വെടിവെപ്പിൽ 13 പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത ദേശീയ…
Read More