ചെന്നൈ : കടലൂരിൽ ഒരുകുടുംബത്തിലെ അമ്മയും മകനും ഉൾപ്പെടെ മൂന്നുപേരെ പൊള്ളലേറ്റു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. കരമണിക്കുപ്പത്ത് താമസിക്കുന്ന കമലേശ്വരി (60), മകൻ സുധൻകുമാർ (40), പേരക്കുട്ടി നിശാന്ത് (10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട അയൽവാസികൾ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മുറിവേറ്റനിലയിലായിരുന്നതിനാൽ കൊന്നശേഷം മൂന്നുപേരെയും കത്തിച്ചെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേകസംഘത്തെ നിയോഗിച്ചു. കൊല്ലപ്പെട്ട സുധൻകുമാർ ഹൈദരാബാദിൽ ഐ.ടി. ജീവനക്കാരനായിരുന്നു.
Read MoreAuthor: Chennai Vartha
മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്നതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണംതേടി മദ്രാസ് ഹൈക്കോടതി
ചെന്നൈ : മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്നതുസംബന്ധിച്ച് വിശദീകരണം നൽകാൻ തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. അണ്ണാ ഡി.എം.കെ. പ്രവർത്തകനും അഭിഭാഷകനുമായ രാംകുമാർ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടിനൽകണമെന്നാണ് നിർദേശം. ജയലളിത ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞ സമയത്തെ സംഭവങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം. 2016 സെപ്റ്റംബർ 22-നാണ് ജയയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ അഞ്ചിനായിരുന്നു മരണം. ആരോഗ്യനില മെച്ചപ്പെട്ടുവെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നത്. എന്നാൽ, പെട്ടെന്നൊരു ദിവസം…
Read Moreസനാതനധർമത്തെക്കുറിച്ചുള്ള തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ പരാമർശം വിവാദത്തിൽ
ചെന്നൈ : സനാതനധർമത്തെക്കുറിച്ചുള്ള തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ പരാമർശം വിവാദമാകുന്നു. സനാതനധർമത്തിലൂടെയല്ലാതെ ഭാരതത്തെ സങ്കല്പിക്കാനാവില്ലെന്നും സനാതനധർമം രാജ്യത്തിന്റെ ആത്മാവാണെന്നുമാണ് ഗവർണർ അഭിപ്രായപ്പെട്ടത്. ചെന്നൈയിൽ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദയുടെ 150-ാം അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഹിന്ദുധർമം ഇന്ത്യയിൽനിന്ന് വേർപെടുത്താനാവില്ല. ഇത് നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത് ഭക്തിയാണ്. ഹിന്ദുമതം ആക്രമണത്തിനുവിധേയമാകുമ്പോഴെല്ലാം അവതാരങ്ങൾ പ്രത്യക്ഷപ്പെട്ടു. ഋഷിമാർ അവതരിച്ചത് ധർമത്തെ സംരക്ഷിക്കാനും ധർമത്താൽ സൃഷ്ടിക്കപ്പെട്ട ഭാരതത്തെ സംരക്ഷിക്കാനുമാണ്. ധർമം ആക്രമിക്കപ്പെടുമ്പോഴെല്ലാം രാജ്യത്തുടനീളം ഭക്തിപ്രസ്ഥാനങ്ങൾ ഇടപെട്ടു’’-ആർ.എൻ. രവി പറഞ്ഞു. സനാതനധർമം പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഡി.എം.കെ. നേതാവും മന്ത്രിയുമായ…
Read Moreകാവേരി നദിജലം; നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവ് ലംഘിച്ച കർണാടക സർക്കാരിനെതിരേ പ്രതിഷേധം; ഇന്ന് സർവകക്ഷി യോഗം
ചെന്നൈ : നദീജലം വിട്ടുനൽകണമെന്ന കാവേരി നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവ് ലംഘിച്ച കർണാടക സർക്കാരിനെതിരേ പ്രതിഷേധം പടരുന്നതിനിടെ ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിന് തമിഴ്‌നാട് സർക്കാർ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചു. ഈ വിഷയത്തിൽ കർണാടകത്തിന്റെ നിലപാട് അപലപനീയമാണെന്നും ഒരു കാരണവശാലും അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. കാവേരിയിൽനിന്ന് തമിഴ്‌നാടിന് ജൂലായ് 12 മുതൽ 31 വരെ 20 ടി.എം.സി. അടിവെള്ളം വിട്ടുകൊടുക്കാനാണ് അതോറിറ്റി കഴിഞ്ഞദിവസം കർണാടകത്തോട് ഉത്തരവിട്ടത്. കാവേരി തടത്തിലെ നാലു ജലസംഭരണികളിൽ 28 ശതമാനം വെള്ളത്തിന്റെ കുറവുണ്ടെന്നു പറഞ്ഞ് കർണാടകം അത്…
Read Moreനീറ്റ് പരീക്ഷ : സംസ്ഥാന നിലപാടിനെ അനുകൂലിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു
ചെന്നൈ : നീറ്റ് പരീക്ഷയിൽ തമിഴ്‌നാട് സർക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. നീറ്റ് പരീക്ഷ ഉന്നതവിദ്യാഭ്യാസരംഗത്തെ പാളിച്ചകൾ തുറന്നുകാട്ടിയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷ ഗ്രാമീണ വിദ്യാർഥികൾക്ക് തുല്യ അവസരം നഷ്ടമാക്കി. നികുതിദായകരുടെ പണത്തിൽ പ്രവർത്തിക്കുന്ന സർക്കാരിന് മെഡിക്കൽ കോളേജുകളിൽ സമ്പന്നർക്ക് മാത്രം പ്രവേശനം ലഭിക്കുന്നത് തടയാൻ കൂട്ടായ കടമയുണ്ടെന്നും രാഹുൽ പറഞ്ഞു. പൊതു മെഡിക്കൽവിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. അതിനെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമവും തടയണം. പാർശ്വവത്‌കരിക്കപ്പെട്ട വിദ്യാർഥികളുടെ നീതിക്ക്…
Read Moreകോയമ്പേട് മാർക്കറ്റിൽ ഉള്ളിയുടെ വില 30 രൂപയായി കുറഞ്ഞു
ചെന്നൈ: കോയമ്പേട് മാർക്കറ്റിൽ സാമ്പാർ ഉള്ളിയുടെ വില കിലോയ്ക്ക് 30 രൂപയായി കുറഞ്ഞു. തമിഴ്നാട്ടിൽ 90 ശതമാനം സാമ്പാർ ഉള്ളിയും 10 ശതമാനം വലിയ ഉള്ളിയും കൃഷി ചെയ്യുന്നുണ്ട്. പെരമ്പല്ലൂർ, അരിയല്ലൂർ, ട്രിച്ചി, തൂത്തുക്കുടി, വിരുദുനഗർ, മധുരൈ, നാമക്കൽ, ദിണ്ടിഗൽ, തിരുവണ്ണാമലൈ, കൃഷ്ണഗിരി തുടങ്ങിയ ജില്ലകളിലാണ് സാമ്പാർ ഉള്ളി കൃഷി ചെയ്യുന്നത്. സാധാരണ വലിയ ഉള്ളിക്ക് വില കുറവും സാമ്പാർ ഉള്ളിയുടെ വില കൂടുതലുമാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് സാമ്പാർ ഉള്ളി കിലോയ്ക്ക് 70 രൂപയ്ക്കാണ് വിറ്റിരുന്നത്. മുൻ വർഷങ്ങളിൽ 180 രൂപയ്ക്ക് വരെ ഇത്…
Read Moreആംസ്ട്രോങ് വധക്കേസ്: കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തവിട്ട് പോലീസ്
ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായത് യഥാർഥപ്രതികൾതന്നെയെന്ന് സ്ഥാപിക്കാനാണിത്. പെരമ്പൂരിൽ നിർമാണംനടക്കുന്ന വീടിനു സമീപത്തുനിന്ന് ആംസ്‌ട്രോങ്ങിനെ ആറംഗസംഘം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഈ ആറുപേരും ഇപ്പോൾ അറസ്റ്റിലായ 11 പ്രതികളിലുണ്ടെന്ന് പോലീസ് പറയുന്നു.
Read Moreജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ്: വിജ്ഞാപനം പുറപ്പെടുവിച്ചു.
ചെന്നൈ : കോടതികളിൽ മുതിർന്ന അഭിഭാഷകരുടെ സഹായികളായി ജോലിനോക്കുന്ന ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്, പുതുച്ചേരി ബാർ കൗൺസിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച് ഹൈക്കോടതി നിർദേശംവന്ന് ഒരുമാസം പിന്നിടുമ്പോഴാണ് ഇത്. ചെന്നൈ, കോയമ്പത്തൂർ, മധുര നഗരങ്ങളിലെ കോടതികളിലെ ജൂനിയർ അഭിഭാഷകർക്ക് ചുരുങ്ങിയത് 20,000 രൂപയും മറ്റിടങ്ങളിലുള്ളവർക്ക് ചുരുങ്ങിയത് 15,000 രൂപയും സ്റ്റൈപ്പൻഡായി നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
Read More5 ജില്ലകളിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
ചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരിയും കോയമ്പത്തൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘തമിഴ്‌നാടിന് നേരെ വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ മാറ്റമുണ്ട്. ഇക്കാരണത്താൽ, ഇന്ന് മുതൽ 17 വരെ 3 ദിവസത്തേക്ക് തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് ഇത് സംബന്ധിച്ച് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു . നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ ജില്ലകളിലെ മലയോര മേഖലകളിൽ ഒന്നോ…
Read More46 മണിക്കൂറിന് ശേഷം ജീർണിച്ച നിലയിൽ ജീവനറ്റ ജോയിയെ കണ്ടെത്തി
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ജീർണിച്ച നിലയിലായതിനാൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും. ജോയിയെ…
Read More