കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനം. യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മർദിച്ചെന്ന് കണ്ടക്ടർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി വിദ്യാർത്ഥി കൺസെഷൻ ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും കണ്ടക്ടര്‍ ആരോപിച്ചു. പിന്നീടാണ് പെണ്‍കുട്ടി സുഹൃത്തുക്കളെയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്. ഹെല്‍മറ്റ്…
Read MoreAuthor: Chennai Vartha
തിരുച്ചിറപ്പള്ളിയിൽ റോഡരികിൽ കിടന്ന കുപ്പിയിലെ മദ്യം കഴിച്ച 70 കാരൻ മരിച്ചു
ചെന്നൈ : റോഡരികിൽക്കിടന്ന കുപ്പിയിലെ മദ്യം കഴിച്ച വയോധികൻ മരിച്ചു. തിരുച്ചിറപ്പള്ളി തിരുവെറുംപുർ പത്താനംപ്പേട്ടയിലെ അണ്ണാദുരൈയാണ് (70) മരിച്ചത്. അണ്ണാദുരൈയുടെ ഭാര്യ ജയയുടെ അനുജത്തിയുടെ മകൾ പൂങ്കൊടിക്കാണ് റോഡരികിൽനിന്ന് മദ്യക്കുപ്പി കിട്ടിയത്. പൂങ്കൊടി ഇത് അണ്ണാദുരൈക്ക് നൽകുകയായിരുന്നു. തുടർന്ന്, ഇയാൾ രാത്രി വീടിന്റെ ടെറസിൽനിന്ന് കുപ്പിയിലെ മദ്യം കഴിച്ചു. അണ്ണാദുരൈയെ കാണാത്തതിനെത്തുടർന്ന് ഭാര്യ ജയ ടെറസിൽ കയറിനോക്കിയപ്പോൾ ചലനമറ്റനിലയിൽ കിടക്കുകയായിരുന്നു. തുടർന്ന്, ഉടൻ സമീപത്തെ തുവാക്കുടി സർക്കാർ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യയുടെ പരാതിയിൽ തിരുവെറുംപുർ പോലീസ് കേസെടുത്തു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യത്തിന് കടുംചുവപ്പ് നിറമായിരുന്നെന്നും…
Read Moreഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 40 പേർക്ക് പരിക്ക്
ചണ്ഡീഗഢ്: സ്കൂൾ ബസ് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 40 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ ചണ്ഡീഗഡ് പിജിഐ ആശുപത്രിയിലേക്ക് മാറ്റി. ബസിൽ തിങ്ങി നിറഞ്ഞാണ് കുട്ടികൾ സഞ്ചരിച്ചത്. ബസിന്റെ അമിതഭാരവും റോഡിൻ്റെ ശോച്യാവസ്ഥയും അപകടത്തിന് കാരണമായേക്കാം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ച്കുലയിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന്റെ വീഡിയോ…
Read Moreവ്യാജരേഖ ചമച്ച് 100 കോടിയുടെ ഭൂമി തട്ടിയെടുത്തെന്ന കേസ്: മുൻമന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തി സി.ബി.സി.ഐ.ഡി.
ചെന്നൈ : വ്യാജരേഖ ചമച്ച് 100 കോടി രൂപയുടെ ഭൂമി തട്ടിയെടുത്തെന്ന കേസിൽ മുൻമന്ത്രി എം.ആർ. വിജയഭാസ്കറിന്റെ വീടുകൾ ഉൾപ്പെടെ എട്ടിടങ്ങളിൽ സി.ബി.സി.ഐ.ഡി. റെയ്ഡ് നടത്തി. ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു. കേസിൽ എം.ആർ. വിജയഭാസ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കരൂർ ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച തള്ളിയിരുന്നു. തുടർന്നാണ് റെയ്ഡ് ആരംഭിച്ചത്. കരൂരിന് സമീപത്തെ വാഗലിലെ പ്രകാശിന്റെ 100 കോടിരൂപ വില മതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് എം.ആർ. വിജയഭാസ്‌കറിനെതിരേയുള്ള കേസ്. പ്രകാശ് നൽകിയ പരാതിയിലെടുത്ത കേസ് വിശദ അന്വേഷണത്തിനായി…
Read Moreഡിഎംകെ ഭരണത്തിൽ സംസ്ഥാനത്ത് ദളിതർ സുരക്ഷിതരല്ലെന്ന് ബി.ജെ.പി നേതാവ്
ചെന്നൈ : ഡി.എം.കെ. ഭരണത്തിൽ തമിഴ്‌നാട്ടിലെ ദളിതർ സുരക്ഷിതരല്ലെന്ന് ബി.ജെ.പി. നേതാവ് ഷെഹ്‌സാദ് പൂനാവാല അഭിപ്രായപ്പെട്ടു. ബി.എസ്.പി. സംസ്ഥാന അധ്യക്ഷനെ സംഘം ചേർന്ന് വെട്ടിക്കൊന്ന നാട്ടിൽ സാധാരണ ദളിതർക്ക് എങ്ങനെ സമാധാനത്തോടെ കഴിയാനാകും എന്നദ്ദേഹം ചോദിച്ചു. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 65 ദളിതരാണ് മരിച്ചതെന്ന് പൂനാവാല പറഞ്ഞു. അതിന് ഉത്തരവാദികളായവക്കെതിരേ സർക്കാർ നടപടിയൊന്നുമെടുത്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreആംസ്‌ട്രോങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് മായാവതി
ചെന്നൈ: ബിഎസ്പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മായാവതി. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാകണം. സംസ്ഥാനത്ത് ക്രമസമാധാന നില ഉറപ്പു വരുത്തണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം വേണമെന്നും മായാവതി പറഞ്ഞു. സര്‍ക്കാര്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍, കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ സംഭവിച്ചിട്ടില്ല. അതിനാല്‍, കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും മായാവതി പറഞ്ഞു. ആംസ്‌ട്രോങിന്റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read Moreപ്രേക്ഷകർ ആവേശത്തിൽ; പാൻ ഇന്ത്യൻ ചിത്രങ്ങൾ റീലിസിനൊരുങ്ങുന്നു
ഈ അടുത്ത കാലത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ തെന്നിന്ത്യൻ സിനിമകൾ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് തെന്നിന്ത്യൻ സിനിമ ലോകം അതിന്റെ ഉയർച്ചയുടെ പടവുകൾ താണ്ടുകയാണിപ്പോൾ. ബാഹുബലി: ദ് ബിഗിനിങ്ങിൽ തുടങ്ങി കെജിഎഫ് ചാപ്റ്ററുകളിലൂടെ കടന്ന് കാന്താര, പുഷ്പ, ആര്‍ആര്‍ആര്‍, കൽക്കി 2898 എഡി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തുടര്‍ന്നു പോരുകയാണ് ഈ ദക്ഷിണേന്ത്യന്‍ തരംഗം. പ്രാദേശികതയുടെ വേലിക്കെട്ടുകൾ തകർത്ത് നാനാദിക്കിലുമുള്ള പ്രേക്ഷകരെ ഒന്നിച്ച് ചേർത്തു നിർത്തുകയാണ് ഇത്തരം പാൻ ഇന്ത്യൻ സിനിമകൾ. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചില പാൻ ഇന്ത്യൻ…
Read Moreആശ്രിതനിയമനത്തിൽ ലിംഗവിവേചനം പാടില്ല; ഉച്ചഭക്ഷണപദ്ധതിയിലെ ആശ്രിതനിയമനം പെൺമക്കൾക്കുമാത്രമെന്ന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ : ഉച്ചഭക്ഷണപദ്ധതിയിൽ ജോലിചെയ്യുന്നവരുടെ ആശ്രിതനിയമനത്തിന് ആൺമക്കളെ പരിഗണിക്കാനാവില്ലെന്ന തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ആശ്രിതനിയമനത്തിൽ ലിംഗവിവേചനം പാടില്ലെന്ന് ജസ്റ്റിസ് ഡി. ഭരതചക്രവർത്തി വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണം പാകംചെയ്യുന്ന ജോലി സ്ത്രീകൾക്കുമാത്രമായി സംവരണം ചെയ്തിരിക്കയാണ്. ഈ ജോലിയിലിരിക്കുന്നവർ മരിച്ചാൽ അനന്തരാവകാശികളായ പുരുഷൻമാരെ ആശ്രിതനിയമനത്തിന് പരിഗണിക്കാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്. മരിച്ചയാളുടെ കുടുംബത്തിനെ സഹായിക്കാനാണ് ആശ്രിതനിയമനമെന്നും അനന്തരാവകാശികളായി സ്ത്രീകൾ ഇല്ലെന്നതിന്റെ പേരിൽ അതിനുള്ള അർഹത നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ‘‘വനിതാജീവനക്കാരുടെ ആൺമക്കളെ മാത്രമല്ല, വനിതാജീവനക്കാരെ പുരുഷജീവനക്കാരെക്കാളും വിലകുറച്ചു കാണുന്ന നടപടിയാണത്’’ -കോടതി പറഞ്ഞു.…
Read Moreവേളാച്ചേരി ഉൾപ്പെടെ മൂന്നിടങ്ങളിൽ 13, 14 തീയതികളിൽ പഴയ സാധനങ്ങൾ ശേഖരിക്കുന്ന ക്യാമ്പ്: ഇ-മാലിന്യവും സ്വീകരിക്കും
ചെന്നൈ: കസ്തൂരിബാ നഗർ റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷൻ ജൂലായ് 13, 14 തീയതികളിൽ അഡയാർ, തിരുവാൻമിയൂർ, വേളാച്ചേരി എന്നിവിടങ്ങളിൽ പഴയ സാമഗ്രികളുടെ ശേഖരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നത്: പലരും ആവശ്യമില്ലാത്ത പഴയ സാധനങ്ങൾ എന്തുചെയ്യണമെന്നറിയാതെ വീടുകളിൽ സൂക്ഷിക്കുന്നു. എന്നാൽ അവ അവർക്ക് ആവശ്യമില്ലാത്ത വസ്തുക്കളും മറ്റുള്ളവർക്ക് ഉപയോഗപ്രദമായ വസ്തുക്കളുമാണ്. ആയതിനാൽ അവശരായ ആളുകളിൽ നിന്ന് പഴയ സാധനങ്ങൾ വാങ്ങി മാലിന്യത്തിലേക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ജൂലായ് 13, 14 തീയതികളിൽ 3 സ്ഥലങ്ങളിൽ പഴയ സാധനങ്ങൾ ശേഖരിക്കാനുള്ള…
Read Moreതുടർച്ചയായി 4 വാഹനങ്ങൾ ഇടിച്ച് അപകടം: ഐ.ടി ജീവനക്കാരൻ്റെ ഭാര്യയും മകളും കൊല്ലപ്പെട്ടു
ചെന്നൈ : തുടർച്ചയായി 4 വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ ഐ.ടി ജീവനക്കാരൻ്റെ ഭാര്യയും മകളും മരിച്ചു . ഇന്നലെ വൈകിട്ട് കാറിൽ കുടുംബസമേതം മധുരാന്തകത്തിനു സമീപത്തെ കന്നുകാലി ഫാമിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു സുദർശൻ. ഐടി കമ്പനിയിൽ ജോലി ചെയ്യുകയും ചെങ്കൽപട്ടിലെ ദൽഹാംപൂർ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെൻ്റിൽ താമസിക്കുകായും ചെയ്യുന്ന സുദർശനും (37) ഭാര്യ രഞ്ജിനിയും (36) ഒരു ഇവർക്ക് സാത്വിക (10), മനസ്വിനി (7) എന്നീ രണ്ട് പെൺമക്കളുമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇവരുടെ കാറിന് മുന്നിലൂടെ ഒരു ഓമ്നി ബസ് കടന്നുപോയി.…
Read More