പിഴയിനത്തിൽ സേലം റെയിൽവേ ഡിവിഷന് ലഭിച്ചത് 5.88 കോടി രൂപ

ചെന്നൈ : മൂന്നുമാസത്തിനിടെ സേലം റെയിൽവേ ഡിവിഷനിൽ യാത്രക്കാരിൽനിന്ന് പിഴയായി ഈടക്കിയത് 5.88 കോടി രൂപ. 2024 ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിലെ കണക്കാണിത്. ടിക്കറ്റില്ലാതെ യാത്രചെയ്തതുൾപ്പെടെ ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ നടത്തിയവരിൽനിന്ന്‌ പിഴയീടാക്കിയിട്ടുണ്ട്. ഈവർഷം നടത്തിയ 12,900 പരിശോധനകളിൽ 79,525 കേസുകളാണ് രജിസ്റ്റർചെയ്തത്. മുൻവർഷം ഇത് 3.27 കോടി രൂപയായിരുന്നു. 79.7 ശതമാനം അധികവരുമാനം ലഭിച്ചു. ഈവർഷം ടിക്കറ്റില്ലാതെ യാത്രചെയ്തവർ 42,823 പേരാണ്. അവരിൽനിന്ന് 3.62 കോടി രൂപയാണ് ഈടാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 36.1 ശതമാനം വർധനയുണ്ട്. പിഴയായി ലഭിച്ചതാകട്ടെ…

Read More

രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽനിയമങ്ങൾ; സംസ്ഥാനത്ത് അഭിഭാഷകരുടെ സമരം തുടരുന്നു

ചെന്നൈ : രാജ്യത്ത് പ്രാബല്യത്തിൽവന്ന മൂന്ന് പുതിയ ക്രിമിനൽനിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത പേരുകൾ നൽകിയതിനെതിരേ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ചെന്നൈയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും അഭിഭാഷകർ പ്രതിഷേധപ്രകടനം നടത്തി. അണ്ണാ ഡി.എം.കെ. വിഭാഗം സെക്രട്ടറി ഇൻബദുരൈയുടെ നേതൃത്വത്തിൽ പാർട്ടിയുടെ അഭിഭാഷകവിഭാഗം പ്രവർത്തകർ മദ്രാസ് ഹൈക്കോടതിക്കുമുൻപിൽ പ്രകടനംനടത്തി. പുതിയനിയമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ ഉടൻ പിൻവലിക്കണമെന്ന് മുൻ നിയമസഭാംഗംകൂടിയായ ഇൻപദുരൈ പറഞ്ഞു. ഡി.എം.കെ. അഭിഭാഷകവിഭാഗത്തിന്റെ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം പ്രതിഷേധം അരങ്ങേറി. മൂന്ന് ക്രിമിനൽനിയമങ്ങളും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സെക്രട്ടറി എൻ.ആർ. ഇളങ്കോ ആരോപിച്ചു. നിയമങ്ങൾ പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുതയ്യാറായില്ലെങ്കിൽ ഡി.എം.കെ.യുടെ…

Read More

മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരം പോലീസിനോട് അറിയിച്ച് അമ്മ; വിൽപ്പനക്കാരൻ അറസ്റ്റിൽ

ചെന്നൈ : മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അമ്മ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നു കടത്തുസംഘം വലയിലായി. ചെന്നൈയിലെ എം.കെ.ബി. നഗറിലാണ് സംഭവം. മകൻ മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി സംശയമുണ്ടെന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി എന്ന സ്ത്രീയാണ് എം.കെ.ബി. നഗർ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. ഇൻസ്പെക്ടർ പാർഥസാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ വീട്ടിൽ കുതിച്ചെത്തി പരിശോധന നടത്തി. 630 എം.എൽ. ഹാഷ് ഓയിൽ കണ്ടെത്തി. ഭാഗ്യലക്ഷ്മിയുടെ മകൻ ശ്രീരാമിനെയും സുഹൃത്ത് പർവേസിനെയും പിടികൂടുകയുംചെയ്തു. മലയാളികളായ അരുണിനും സതീഷിനും വേണ്ടിയാണ് മയക്കുമരുന്ന്‌ വാങ്ങിയതെന്ന് വാൻഡ്രൈവറായി…

Read More

ബെംഗളൂരു-ചെന്നൈ അതിവേഗപാത ഡിസംബറോടെ പൂർത്തിയാകും; ബെംഗളുരുവിലേക്ക് ഉള്ള യാത്ര രണ്ടുമണിക്കൂറിൽ

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിർമാണം ഡിസംബറിനുമുൻപ്‌ പൂർത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുൻപ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പുതിയപാത ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമാണമാണ് നടന്നുവരുന്നത്. കർണാടകത്തിലെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ ജില്ലകളിലൂടെയും ആന്ധ്രയിലെ ചിറ്റൂർ, തമിഴ്‌നാട്ടിലെ വെല്ലൂർ, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ബെംഗളൂരുവിലെ ഹൊസപേട്ടിൽനിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിൽ അവസാനിക്കുന്ന പാതയാണിത്. 17,930 കോടി രൂപ ചെലവിലാണ്…

Read More

മെഡിക്കൽ സ്റ്റോർ ഉടമയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ മലയാളിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ

ചെന്നൈ : തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിൽ മെഡിക്കൽ സ്റ്റോർ ഉടമയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മലയാളിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൗഷാദ്(45), തമിഴ്‌നാട് സ്വദേശികളായ ശേഖർ(42), സുധാകർ(44), മാരിമുത്തു(53), വിനോദ് (37), കാർത്തികേയൻ(37), ശക്തിവേൽ(32), മണികണ്ഠൻ(29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ, അഞ്ചുപവൻ സ്വർണം, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. മണപ്പാറ വീരപ്പുരിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന സുധാകറിനെയാണ് (44) തട്ടിക്കൊണ്ടുപോയത്. മെഡിക്കൽ സ്റ്റോർ നടത്തുന്നതിനൊപ്പം സുധാകറും ഭാര്യയും രോഗികളെ പരിശോധിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞദിവസം നൗഷാദടക്കം ഒരുസംഘമാളുകൾ…

Read More

എംബിബിഎസ് യോഗ്യതാ പരീക്ഷ ചോദ്യപേപ്പര്‍ വില്പനയ്ക്ക്; പരസ്യം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ്

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയവര്‍ക്ക് ഇന്ത്യയിലുള്ള യോഗ്യതാ പരീക്ഷ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷന്‍റെ ചോദ്യപേപ്പര്‍ വില്പനയ്ക്കെന്ന് ടെലഗ്രാമില്‍ പരസ്യം ചെയ്തവര്‍ക്ക് എതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വിൽപ്പനയ്ക്ക് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ പരസ്യം ചെയ്തത്. ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കേസാണിത്. ഇത്തരം തട്ടിപ്പുകൾ…

Read More

കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് അപകടമുണ്ടായത്. രാവിലെ 6.50നായിരുന്നു സംഭവം. അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ച് ചായക്കട പൂർണമായി കത്തിനശിച്ചു. വൻ അപകടമാണ് ഒഴിവായത്.  

Read More

സർക്കാർ ബസിൽ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശം; കണ്ടക്ടർമാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ : യാത്രക്കാർക്കിടയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ബസ് കണ്ടക്ടർമാർക്ക് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എൻ.എസ്.ടി.സി) പാരിതോഷികം പ്രഖ്യാപിച്ചു. എല്ലാ മാസവും ഇലക്‌ട്രോണിക് പണമിടപാടുകളിലൂടെ പരമാവധി യാത്രാടിക്കറ്റ് നൽകുന്ന കണ്ടക്ടർമാർക്ക് സമ്മാനത്തുകയും പ്രശംസിപത്രവും നൽകും. നിലവിൽ ഏതാനും സർക്കാർ ബസുകളിൽ ഇലക്‌ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെയാണ് ടിക്കറ്റ് നൽകുന്നത്. ഇതുവഴി യാത്രക്കാർക്ക് യു.പി.ഐ., ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് നിരക്ക് നൽകാനാവും.

Read More

കോയമ്പേട് ബസിന് തീവെച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ചെന്നൈ : കോയമ്പേട് ചന്തയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീവെച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിയല്ലൂർ സ്വദേശിയായ പഴനിമുത്തുവാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ടാണ് ബസിന് തീപ്പിടിച്ചത്. തുടർന്ന് സമീപമുണ്ടായിരുന്ന പത്തോളം വാഹനങ്ങളിലേക്കും തീ വ്യാപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ പോലീസിന് തീപ്പിടിച്ച ബസിനുള്ളിലേക്ക് ഒരാൾ കയറിപ്പോകുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് പഴനിമുത്തുവാണെന്ന് തെളിയുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയല്ല ഇയാൾ നൽകുന്നതെന്ന് പോലീസ് പറഞ്ഞു.

Read More

നഗരത്തിലെ മലയാളികളായ വനിതകൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രപ്രദർശനം നാളെ തുടങ്ങും

ചെന്നൈ : ചെന്നൈയിലെ പ്രതിഭാധനരായ 20 വനിതകളുടെ ചിത്രപ്രദർശനം ജൂലായ് ആറിനും ഏഴിനും ആൽവാർപ്പേട്ട് എൽഡാംസ് റോഡ് സി.പി.ആർട്സ് സെന്ററിലെ ശകുന്തള ആർട്ട് ഗാലറിയിൽനടക്കും. ആറിന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വേൽസ് സർവകലാശാല പ്രൊ-ചാൻസലർ ഡോ. ആരതി ഗണേഷ്, ചിത്രകാരി രമ സുരേഷ്, ഡോ. എ. തമിഴ്‌സെൽവി തുടങ്ങിയവർ മുഖ്യാതിഥികളാവും. മലയാളിയായ സ്മിത ബി. മേനോൻ ഉൾപ്പെടെയുള്ള ചിത്രകാരികളുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാവും. തമിഴ്നാട് ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് അസോസിയേഷൻ അംഗവും ചിത്രകാരിയുമായ ഗായത്രി രാജയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രാവിലെ പത്തു മുതൽ…

Read More