കലയുടെ പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്‌കാരമായ കലാ സ്വരലയ അവാർഡിന് കേരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി. കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്നു അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്‌കാരം…

Read More

തിരുവോണനാളിൽ സാന്ത്വന പ്രവർത്തനങ്ങളുമായി കേരള സമാജം യൂത്ത് 

ബെംഗളൂരു: കേരള സമാജം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഉള്ളാൾ റോഡിലുള്ള സുപ്രഭ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്ദേവാസികളായ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത്, യൂത്ത് വിങ് കൺവീനർ അഭിഷേക് ഡി എ , ജോ.കൺവീനർമാരായ മേഘ എം , അരുൺ. എ മറ്റു യൂത്ത് വിങ് പ്രവർത്തകാസിമിതി അംഗങ്ങൾ, ട്രസ്റ്റ് ചെയർപേഴ്സൺ പ്രതിമ കുമാർ എന്നിവരും പങ്കെടുത്തു. സാന്ത്വനം ഫണ്ടിൽ നിന്നും ആലപ്പുഴ കരുവാറ്റ സ്വദേശി ബെംഗളൂരു കന്ദിരവ ലേയൗട്ടിൽ താമസിക്കുന്ന…

Read More

തിരുവോണനാളിൽ സാന്ത്വന പ്രവർത്തനങ്ങളുമായി കേരള സമാജം 

ബെംഗളൂരു: കേരള സമാജം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഉള്ളാള് റോഡിലുള്ള സുപ്രഭ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്ധേവാസികളായ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.  ചടങ്ങിൽ സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത്ത്, യൂത്ത് വിങ് കൺവീനർ അഭിഷേക് ഡി ഇ , ജോ.കൺവീനർമാരായ മേഘ എം , അരുൺ. എ മറ്റ് യൂത്ത് വിങ് പ്രവർത്തക സമിതി അംഗങ്ങൾ, ട്രസ്റ്റ് ചെയർപേഴ്സൺ പ്രതിമ കുമാർ എന്നിവരും പങ്കെടുത്തു. സാന്ത്വനം ഫണ്ടിൽ നിന്നും ആലപ്പുഴ കരുവാറ്റ സ്വദേശി ബെംഗളൂരു കന്ദിരവ ലേയൗട്ടിൽ താമസിക്കുന്ന…

Read More

കേരള സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു 

ബംഗളുരു: കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് സമാജം മെമ്പേഴ്സിന് വേണ്ടി നാളെ തിരുവോണ നാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പേര് രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികളുടെ വീടുകളിൽ സമാജം പ്രവർത്തക സമിതി അംഗങ്ങളും ജഡ്ജെസും നേരിട്ട് എത്തി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമാജത്തിന്റെ ഓണാഘോഷ സമാപന ദിവസമായ സെപ്തംബർ 24 ന് ക്യാഷ്‌പ്രൈസും ആൽബർട്ട് മെമ്മോറിയൽ എവറോളിങ് ട്രോഫിയും നൽകും.

Read More