ബെംഗളൂരു: കാർ തടഞ്ഞുനിർത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളികളടക്കം ആറുപേർ അറസ്റ്റിൽ. വീരാജ്പേട്ട സ്വദേശികളായ മലതിരികെയിലെ ദിനേശ് കെ. നായർ, ആർജിയിലെ നാഗേഷ്, അറസു നഗറിലെ പി.സി. രമേശ് , ബിട്ടങ്കാല പെഗ്ഗരിക്കാട് പൈസാരിയിലെ എ.കെ. രമേശ് പിക്അപ് ഡ്രൈവർ പ്രശാന്ത്, മലയാളികളായ അരുൺ, ജംഷാബ് എന്നിവരെയാണ് മടിക്കേരിയിലെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈമാസം ഒമ്പതിന് ഹുൻസൂർ-ഗോണിക്കൊപ്പ ഹൈവേയിലെ ദേവർപുരയിൽവെച്ച് മലപ്പുറത്തെ കരാറുകാരൻ ജംഷാദിന്റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവർ ഉപയോഗിച്ച മൂന്നു വാഹനങ്ങളും മൂന്നു ലക്ഷം രൂപയും…
Read MoreCategory: BENGALURU LOCAL
ഹാവേരിയിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: അഞ്ച് പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു : സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ച് പ്രതികളെ ഹാവേരി ജില്ലയിലെ റാട്ടിഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. രാജു പവാർ, ശോഭിത പുണ്ഡലികരാവു, ബംഗളുരുവിലെ മഞ്ജുനാഥ, ജെയിംസ്, ദുനിയേൽ, കെആർ പുരയിലെ പ്രസന്ന എന്നിവരാണ് അറസ്റ്റിലായത്. ഗർവിത രാജ്‌പുരോഹിത് എന്ന 21 കാരിയായ സ്വർണവ്യാപാരിയെ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. രട്ടിഹള്ളിയിലെ തരൽബാലു നഗർ ഒന്നാം ക്രോസിന് സമീപമാണ് സംഭവം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ ഉൾപ്പെടെ സംഘത്തിൽനിന്നും ഒരു ലക്ഷത്തി 75,000 രൂപ പിടിച്ചെടുത്തു. രട്ടിഹള്ളി പിഎസ്ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിസംബർ…
Read Moreസംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ മരിച്ചു: പരിശോധന വർധിപ്പിക്കാൻ നോട്ടീസ്: മന്ത്രി ദിനേഷ് ഗുണ്ടുറാവു
ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബെംഗളൂരുവിലെ ചാമരാജ്പേട്ടിൽ 64കാരൻ മരിച്ചതെന്ന് മന്ത്രി പറഞ്ഞത്. കോവിദഃ പോസിറ്റീവ് ആയിരുന്ന അദ്ദേഹത്തിന് ആസ്ത്മ, ടിബി, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ജെഎൻ 1 ഉപവിഭാഗത്തിന്റെ 20 കേസുകൾ രാജ്യത്ത് കണ്ടെത്തിയാട്ടുണ്ട്.…
Read Moreവിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് വൈറൽ ആയതോടെ യുവാവും യുവതിയും ആത്മഹത്യ ചെയ്തു
ബെംഗളൂരു: മൈസൂരു ഹുൻസൂർ താലൂക്കിലെ കൽക്കുനികെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വിവാഹിതയായ യുവതിയും യുവാവും ആത്മഹത്യ ചെയ്തു. വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ യുവാവ് വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇടുകയും ഇത് വൈറലാവുകയും ചെയ്തതോടെ ഇരു കുടുംബങ്ങളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.
Read Moreയുവാവ് കാമുകിക്കൊപ്പം ഒളിച്ചോടിയതിന്ടെ പേരിൽ യുവാവിന്റെ വീട്ടിൽ അക്രമം നടത്തിയ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: മകന്‍ കാമുകിയെയുംകൊണ്ട് ഒളിച്ചോടി വിവാഹംകഴിച്ചതിനെത്തുടര്‍ന്ന് പിതാവിനും മാതാവിനും മര്‍ദനമേറ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ചിക്കബെല്ലാപുര ഗുഡിബണ്ട താലൂക്കിലെ ദപ്പാര്‍ത്തി ഗ്രാമത്തിലാണ് സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൂന്നു ബന്ധുക്കളുമാണ് അറസ്റ്റിലായത്. ദപ്പാര്‍ത്തി സ്വദേശിയായ മനോജാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകി അങ്കിതയെ വിവാഹം കഴിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് മനോജിന്റെ പിതാവിനെയും മാതാവിനെയും അങ്കിതയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഞായറാഴ്ചയാണ് കമിതാക്കള്‍ വീടുവിട്ടോടി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വിവാഹിതരായത്. ഈ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹം നിങ്ങളുടെ അറിവോടെയാണെന്ന്…
Read Moreചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ. 13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്. മുടിഗെരെ താലൂക്കിലെ കേശവല്ലു ജോഗന്നകെരെ ഗ്രാമത്തിലാണ് സംഭവം. ദാരദഹള്ളി പ്രൈമറി സ്‌കൂളിൽ പഠിക്കുകയായിരുന്ന സൃഷ്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനിടെ സൃഷ്ടി മരിച്ചു. പരിശോധനയ്ക്ക് ശേഷം മുടിഗെരെ എംജിഎം സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഹൃദയാഘാതമാണെന്ന് അറിയിച്ചു. ദാരദഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലായിരുന്നു. കൂടാതെ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഇതേതുടർന്നാണ് പെൺകുട്ടി…
Read Moreനിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു: ആമസോൺ കമ്പനി മാനേജർ സംഭവസ്ഥലത്ത് വച്ച് മരിച്ചു
ബെംഗളൂരു: നഗരത്തിലെ മഗഡി റോഡ് നൈസ് റോഡ് ജംക്‌ഷനു സമീപം വാഹനാപകടത്തിൽ ആമസോൺ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്ന സന്തോഷ് മരിച്ചു. രാത്രി ജോലി കഴിഞ്ഞ് സന്തോഷ് കാറിൽ പോകുമ്പോഴായിരുന്നു അപകടം. നൈസ് റോഡ് ജംക്‌ഷനു സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സന്തോഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
Read Moreസംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ മരിച്ചു: പരിശോധന വർധിപ്പിക്കാൻ നോട്ടീസ്: മന്ത്രി ദിനേഷ് ഗുണ്ടുറാവു
ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബെംഗളൂരുവിലെ ചാമരാജ്പേട്ടിൽ 64കാരൻ മരിച്ചതെന്ന് മന്ത്രി പറഞ്ഞത്. കോവിദഃ പോസിറ്റീവ് ആയിരുന്ന അദ്ദേഹത്തിന് ആസ്ത്മ, ടിബി, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ജെഎൻ 1 ഉപവിഭാഗത്തിന്റെ 20 കേസുകൾ രാജ്യത്ത് കണ്ടെത്തിയാട്ടുണ്ട്.…
Read Moreനഗരത്തിൽ മൂടൽ മഞ്ഞ്; അപകടം പെരുകുന്നു
ബെംഗളൂരു: മൂടൽ മഞ്ഞിനെ തുടർന്ന് ബെംഗളൂരു വിമാനത്താവള റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ചിക്കജാല മേൽപ്പാലത്തിന് സമീപം 6 കാറുകൾ കൂട്ടിയിടിച്ച് ഒട്ടേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു. മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെ വാൻ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം. പുറകെ വന്ന കാറുകൾ ഇതോടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ തകർന്നു. കഴിഞ്ഞ ദിവസങ്ങളിലായി മൂടൽ മഞ്ഞിനെ തുടർന്ന് പുലർച്ചെയും രാത്രിയും എവിടെ അപകടങ്ങൾ കൂടുതലാണ്
Read Moreക്രിസ്മസ് പുതുവത്സര തിരക്ക്; 1000 സ്‌പെഷ്യൽ ബസ് സർവീസ് ഒരുക്കി കർണാടക ആർടിസി
ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര തിരക്കിനെതുടർന്ന് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ 1000 സ്‌പെഷ്യൽ ബസ് സർവീസ് നടത്തും. 22 മുതൽ 25 വരെയും 30 മുതൽ ജനുവരി 3 വരെയുമാണ് സ്‌പെഷ്യൽ സർവീസുകൾ. ശാന്തിനഗർ, സാറ്റലൈറ്റ്, മജസ്റ്റിക് ബസ് ടെർമിനലുകളിൽനിന്നാണ് സ്‌പെഷ്യൽ സർവീസുകൾ പുറപ്പെടുക. ടിക്കറ് ബുക്കിങ്ങിനായി ksrtc.in
Read More