ബെംഗളൂരു: മൂടൽ മഞ്ഞിനെ തുടർന്ന് ബെംഗളൂരു വിമാനത്താവള റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ചിക്കജാല മേൽപ്പാലത്തിന് സമീപം 6 കാറുകൾ കൂട്ടിയിടിച്ച് ഒട്ടേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു. മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെ വാൻ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം. പുറകെ വന്ന കാറുകൾ ഇതോടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ തകർന്നു. കഴിഞ്ഞ ദിവസങ്ങളിലായി മൂടൽ മഞ്ഞിനെ തുടർന്ന് പുലർച്ചെയും രാത്രിയും എവിടെ അപകടങ്ങൾ കൂടുതലാണ്
Read MoreCategory: BENGALURU LOCAL
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന നിർബന്ധമാക്കി
ബെംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ദക്ഷിണ കന്നട,കുടക് ജില്ലകളിലെ കേരള അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി. കോവിഡിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിരുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. അതിനിടെ കർണാടക രാമനഗരം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബൈരമംഗള ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് രാമനഗരം ജില്ല ആരോഗ്യ ഓഫീസർ നിരഞ്ജൻ അറിയിച്ചു.
Read Moreമദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും ആക്രമിച്ചു
ബെംഗളൂരു: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും മാരകമായി ആക്രമിച്ചു. ഭാര്യയുടെ മുഖം കടിച്ച് മാംസം പുറത്തെടുത്ത് വിരൂപയാക്കി. ബെൽത്തങ്ങാടിക്കടുത്ത് ശിശില എന്ന ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഹാവേരി സ്വദേശിയായ സുരേഷ് ഗൗഡ (55) ആണ് ആക്രമിച്ചത്. കോട്ടവാതിൽക്കൽ ഭാര്യയുടെ പിതാവ് നൽകിയ സ്ഥലത്ത് താമസിച്ചു വരികയായിരുന്ന സുരേഷ് ഗൗഡ. കഴിഞ്ഞ ദിവസം രാത്രി യുവാവ് മദ്യപിച്ച് എത്തി ഭാര്യയെ മർദിക്കുകയായിരുന്നു. മുഖം കടിച്ചതിനു പുറമെ മാംസവും മുറിച്ചെടുത്തു. ആക്രമണത്തിൽ ഭാര്യയുടെ ഇടത് കണ്ണ് പൂർണമായും തകർന്നു. മകളുടെ തലയിലും കണ്ണിലും ഇടിക്കുകയും ഇരുവരെയും മാരകമായി…
Read Moreഇനി നോക്കണ്ട ഞാൻ ഫുൾ ആയി!!!! അവധി യാത്ര കേരള ആർടിസി സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു
ബെംഗളൂരു: കേരള ആർടിസി 22 ന് മാത്രം അനുവദിച്ച 30 സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു. കൂടുതൽ ബസുകൾ അനുവദിക്കുന്നതിന് തടസമാകുന്നത് ബസ് ക്ഷാമം. സംസ്ഥാനന്തര പെർമിറ്റുള്ള ഡീലക്സ്, എക്സ്പ്രസ്സ് ബസുകൾ ശബരിമല സർവീസുകൾക്ക് മാറ്റിയതോടെയാണ് വിവിധ ഡിപോകളിൽ ബസ് ക്ഷാമം രൂക്ഷമായത്. സംസ്ഥാനന്തര പെർമിറ്റുള്ള കെഎസ്ആർടിസി സ്വിഫ്റ്റിന് ഇല്ലാത്തതും തിരിച്ചടിയായി. ബംഗളുരുവിൽനിന്നും 20 മുതൽ 24 വരെയും തിരിച്ചു നാട്ടിൽനിന്ന് 26 മുതൽ ജനുവരി 3 വരെയുമാണ് സ്പെഷ്യൽ ബസുകൾ ഓടിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ…
Read Moreസ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവത്തിന് പിന്നാലെ വീണ്ടും സമാന അതിക്രമം
ബെംഗളൂരു: മകൻ ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പേരിൽ ബെലഗാവിയിൽ അമ്മയ്ക്ക് നേരെ ഉണ്ടായ മനുഷ്യത്വരഹിതമായ ആക്രമണത്തിന് സമാനമായി സംസ്ഥാനത്ത് വീണ്ടും അതിക്രമം. പ്രണയത്തിലായിരുന്ന യുവതിയുമായി മകൻ ഒളിച്ചോടിയതിൽ പ്രകോപിതരായ യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട് ആക്രമിക്കുകയും മാതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്‌തു. ചിക്കബെല്ലാപുർ ജില്ലയിലെ ഗുഡിബണ്ടെ താലൂക്കിലെ ദബർതി ഗ്രാമത്തിലാണ് സംഭവം നടന്നത്. മകൻ ഒരു യുവതിയെ പ്രണയിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹിതനായതിനെ തുടർന്ന് പ്രകോപിതരായാണ് യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തി മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ചത്. യുവാവും യുവതിയും ഡിസംബർ…
Read Moreമാറത്തഹള്ളിയിൽ വൻ തീപിടിത്തം: കെട്ടിടത്തിൽ നിന്ന് 4 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു : മാരത്തഹള്ളി പാലത്തിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. തീപിടിത്തത്തിൽ കെട്ടിടത്തിലെ തുണിക്കട കത്തിനശിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന് മുന്നിലെ തെങ്ങ്, കടയോട് ചേർന്നുള്ള ട്രാൻസ്‌ഫോർമർ എന്നിവയും കത്തിനശിച്ചു. അതിനുപുറമെ തൊട്ടടുത്ത കെട്ടിടത്തിൽ തീ പടരുകയും മൂന്നോ നാലോ കടകളെ ബാധിക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ല. കടയോട് ചേർന്നുള്ള ട്രാൻസ്ഫോമറിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ നാല് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തം ഉണ്ടാകുമ്പോൾ ഇവർ…
Read Moreഇനി നോക്കണ്ട ഞാൻ ഫുൾ ആയി!!!! അവധി യാത്ര കേരള ആർടിസി സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു
ബെംഗളൂരു: കേരള ആർടിസി 22 ന് മാത്രം അനുവദിച്ച 30 സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു. കൂടുതൽ ബസുകൾ അനുവദിക്കുന്നതിന് തടസമാകുന്നത് ബസ് ക്ഷാമം. സംസ്ഥാനന്തര പെർമിറ്റുള്ള ഡീലക്സ്, എക്സ്പ്രസ്സ് ബസുകൾ ശബരിമല സർവീസുകൾക്ക് മാറ്റിയതോടെയാണ് വിവിധ ഡിപോകളിൽ ബസ് ക്ഷാമം രൂക്ഷമായത്. സംസ്ഥാനന്തര പെർമിറ്റുള്ള കെഎസ്ആർടിസി സ്വിഫ്റ്റിന് ഇല്ലാത്തതും തിരിച്ചടിയായി. ബംഗളുരുവിൽനിന്നും 20 മുതൽ 24 വരെയും തിരിച്ചു നാട്ടിൽനിന്ന് 26 മുതൽ ജനുവരി 3 വരെയുമാണ് സ്പെഷ്യൽ ബസുകൾ ഓടിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ…
Read Moreമാറത്തഹള്ളിയിൽ വൻ തീപിടിത്തം: കെട്ടിടത്തിൽ നിന്ന് 4 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു : മാരത്തഹള്ളി പാലത്തിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. തീപിടിത്തത്തിൽ കെട്ടിടത്തിലെ തുണിക്കട കത്തിനശിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന് മുന്നിലെ തെങ്ങ്, കടയോട് ചേർന്നുള്ള ട്രാൻസ്‌ഫോർമർ എന്നിവയും കത്തിനശിച്ചു. അതിനുപുറമെ തൊട്ടടുത്ത കെട്ടിടത്തിൽ തീ പടരുകയും മൂന്നോ നാലോ കടകളെ ബാധിക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ല. കടയോട് ചേർന്നുള്ള ട്രാൻസ്ഫോമറിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ നാല് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തം ഉണ്ടാകുമ്പോൾ ഇവർ…
Read Moreകർണാടകയിലെ സ്കൂൾ കുട്ടികൾ അടുത്ത വർഷം മുതൽ കലയും സംസ്‌കാരവും പഠിക്കും
ബെംഗളൂരു: സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് കലയും സംസ്‌കാരവും ഉടൻ പാഠ്യപദ്ധതിയുടെ ഭാഗമാകും. 2024-25 അധ്യയന വർഷം മുതൽ കലയും സംസ്‌കാരവും സമ്പൂർണ്ണ രീതിയിൽ അവതരിപ്പിക്കാൻ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംസ്‌കാരങ്ങൾ കുട്ടികളെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സ്കൂൾ വിദ്യാഭ്യാസവും കലയും കരകൗശലവും കടലാസ് മുറിക്കുന്നതിനും ചില കലാസൃഷ്ടികൾ ചെയ്യുന്നതിനും മാത്രമായി പരിമിതപ്പെടുത്തരുതെന്ന് സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. “കല എന്നത് പേപ്പർ മുറിക്കൽ മാത്രമല്ല. ഇതിന് നിരവധി രൂപങ്ങളുണ്ട്, അവയെല്ലാം ഞങ്ങൾ…
Read Moreബെംഗളൂരുവിൽ ലഹരിമരുന്നുമായി രണ്ടു മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു : അഞ്ചു ലക്ഷം രൂപയുടെ ലഹരിമരുന്നുമായി രണ്ടു മലയാളികളെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി.) ആന്റി നർക്കോട്ടിക്സ് വിങ് അറസ്റ്റുചെയ്തു. എഡ്‌വിൻ ജോയ് (22), മിഷൽ മുബാറക് (21) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കോളേജിൽ പഠനത്തിനെത്തിയ ഇരുവരും പാതിവഴിയിൽ പഠനം നിർത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഹിമാചൽപ്രദേശിലെ നസോഗി ടൗണിൽനിന്നാണ് ഇവർ ലഹരിമരുന്നെത്തിച്ചത്. തീവണ്ടി മാർഗം ബെംഗളൂരുവിലെത്തിച്ച ലഹരിമരുന്ന് റെയിൽവേ സ്റ്റേഷനു സമീപം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
Read More