36 കാരിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ 

ബെംഗളൂരു: അഞ്ച് മക്കളുടെ അമ്മയായ യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു. ഹോസ്ദുർഗിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ചയാണ് യുവതി കാറിനുള്ളിൽ പീഡനത്തിനിരയായത്. കാഞ്ഞങ്ങാടു നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി തെങ്ങിൻതോപ്പിൽ നിർത്തിയിട്ട ശേഷം കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ യുവതി പോലീസിൽ നൽകിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുർഗ് പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയും യുവതിയും മുൻ പരിചയമുണ്ട്. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറിൽ…

Read More

യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; രക്ഷിക്കാൻ എത്തിയ ഭർത്താവിനെ പ്രതി ആക്രമിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഗ്രാമത്തിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്കേറ്റു. ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതികൾ ഭർത്താവിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ദമ്പതികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതി നവീൻ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൈസൂരുവിലെ ഒരാളുടെ തോട്ടത്തിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തോട്ടത്തിൽ ഇലക്ട്രിക് ഫ്യൂസ് ഇടാൻ പോയതായിരുന്നു ഭർത്താവ്. ആരുമില്ലാത്ത സമയത്ത് ജോലിക്ക് പോയ യുവതിയെയാണ് പ്രതി…

Read More

അവധി ആഘോഷിക്കാൻ പോയ അഞ്ചംഗ കുടുംബം മുങ്ങി മരിച്ചു 

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസിയിലെ ശൽമലയിൽ അവധി ആഘോഷിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. ഷിർസിയിലെ ഭൈരുംബെയ്‌ക്ക് സമീപമുള്ള ശൽമല നദിയിലാണ് സംഭവം. മരിച്ചവരെല്ലാം ഷിർസി നഗരത്തിൽ നിന്നുള്ളവരാണ്. രമണാബായിയിലെ മൗലാന അഹമ്മദ് സലീം ഖലീൽ (44), നദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), കസ്തൂരബാ നഗരത്തിലെ മിസ്ബ തബസും (21), രമണാബായിയിലെ നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), യുവാവ് ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി വൈകുന്നേരത്തോടെ മൂന്ന് പേരുടെ…

Read More

മൊബൈൽ ടവർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു: ലഗ്ഗേരിയിലെ പാർവതിപുരിൽ ഇന്ന് ഉച്ചയോടെയാണ് ക്രെയിനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശി ജിതിൻ കുമാർ (19) ആണ് മരിച്ചത്. മൊബൈൽ ടവറിൽ ബാറ്ററി ഘടിപ്പിക്കാൻ കൊണ്ടുവന്ന ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ സ്പർശിച്ചതിനെ തുടർന്നാണ് അപകടം. ഡിസംബർ എട്ടിന് പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മൊബൈൽ ടവർ തകർന്നുവീണിരുന്നു. ടവർ പില്ലർ നന്നാക്കാനാണ് ക്രെയിൻ എത്തിച്ചത്. ജിതിൻ ഗൈഡ് ചെയ്യുമ്പോൾ സഹോദരൻ ക്രെയിൻ പ്രവർത്തിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ റോഡരികിലെ വൈദ്യുത കമ്പി ക്രെയിനിൽ തട്ടി. ക്രെയിനിൽ കൈവച്ച് നിൽക്കുകയായിരുന്ന ജിതിൻ…

Read More

ട്രെയിനിടിച്ച് 80 ലധികം ആടുകൾ ചത്തു 

ബെംഗളൂരു: ഷിഡ്‌ലഘട്ട താലൂക്കിലെ ലക്കഹള്ളി ഗ്രാമത്തിന് സമീപം നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 80ലധികം ആടുകൾ ട്രെയിനിടിച്ച് ചത്തു. ചിക്കബല്ലാപ്പൂരിൽ നിന്ന് കോലാറിലേക്ക് ട്രെയിൻ ഓടുമ്പോഴാണ് അപകടമുണ്ടായത്. ഹുസാഹുദ്യ സ്വദേശികളായ അഞ്ജിനപ്പ, മുനിനാരായണൻ, ദേവരാജ് എന്നിവരുടെ ആടുകളാണ് ചത്തത്. റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേ ട്രാക്കിന് സമീപം ആടുകൾ മേഞ്ഞുനടക്കുമ്പോൾ നായ്ക്കൾ ആട്ടിൻകൂട്ടത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ആടുകളുടെ ഉടമ അഞ്ജിനപ്പ പറഞ്ഞു. ഇതോടെ ഭയന്ന ആടുകൾ രക്ഷപ്പെടാൻ പാളത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അതേ സമയം ആടുകൾക്ക് മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു. ആടുകളെ ആശ്രയിച്ചാണ് ഞങ്ങൾ…

Read More

ട്രെയിനിടിച്ച് 80 ലധികം ആടുകൾ ചത്തു 

ബെംഗളൂരു: ഷിഡ്‌ലഘട്ട താലൂക്കിലെ ലക്കഹള്ളി ഗ്രാമത്തിന് സമീപം നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 80ലധികം ആടുകൾ ട്രെയിനിടിച്ച് ചത്തു. ചിക്കബല്ലാപ്പൂരിൽ നിന്ന് കോലാറിലേക്ക് ട്രെയിൻ ഓടുമ്പോഴാണ് അപകടമുണ്ടായത്. ഹുസാഹുദ്യ സ്വദേശികളായ അഞ്ജിനപ്പ, മുനിനാരായണൻ, ദേവരാജ് എന്നിവരുടെ ആടുകളാണ് ചത്തത്. റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേ ട്രാക്കിന് സമീപം ആടുകൾ മേഞ്ഞുനടക്കുമ്പോൾ നായ്ക്കൾ ആട്ടിൻകൂട്ടത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ആടുകളുടെ ഉടമ അഞ്ജിനപ്പ പറഞ്ഞു. ഇതോടെ ഭയന്ന ആടുകൾ രക്ഷപ്പെടാൻ പാളത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അതേ സമയം ആടുകൾക്ക് മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു. ആടുകളെ ആശ്രയിച്ചാണ് ഞങ്ങൾ…

Read More

സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി മാലിന്യം വൃത്തിയാക്കിച്ചു; വീഡിയോ പുറത്തായതോടെ വ്യാപക പ്രതിഷേധം 

ബെംഗളൂരു: കോലാർ ജില്ലയിൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികളെ കൊണ്ട് മലമൂത്ര വിസർജ്ജനക്കുഴി വൃത്തിയാക്കിച്ചതായി പരാതി. മാലൂർ താലൂക്കിലെ മൊറാർജി റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. സീനിയർ അധ്യാപികയുടെ സാന്നിധ്യത്തിൽ കുട്ടികളെ മലമൂത്രവിസർജ്ജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായാണ് വിവരം. റസിഡൻഷ്യൽ സ്‌കൂളിലെ മുതിർന്ന അധ്യാപകരും ജീവനക്കാരും ചേർന്ന് മലമൂത്ര വിസർജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായി വിദ്യാർത്ഥികൾ രക്ഷിതാക്കളോട് പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച വീഡിയോകളും വൈറലായിട്ടുണ്ട്.

Read More

സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 7 പേർക്ക് സാരമായി പരിക്കേറ്റു 

ബെംഗളൂരു: ബെലഗാവിയിൽ ശനിയാഴ്ച അർദ്ധരാത്രി ഗോകാക്ക് താലൂക്കിലെ അക്കത്തൻഗരഹല ഗ്രാമത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീടിന്റെ ഓടുകൾ പറന്നു പോകുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. രാജശ്രീ നിർവാണി, അശോക നിർവാണി, സോമനഗൗഡ നിർവാണി, ദീപാ നിർവാണി, മക്കളായ നവീന നിർവാണി, വിദ്യാ നിർവാണി, 9 മാസം പ്രായമുള്ള ബസനഗൗഡ നിർവാണി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ബെൽഗാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ…

Read More

യുവതിയെ നഗ്നയാക്കി കെട്ടിയിട്ട സംഭവം; പ്രതികൾ മുഴുവൻ അറസ്റ്റിൽ ആയെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു: ആദിവാസിയായ വീട്ടമ്മയെ വീട്ടില്‍നിന്നു വിളിച്ചിറക്കി നഗ്നയാക്കി പരേഡ് ചെയ്യിച്ചശേഷം വൈദ്യുതിപോസ്റ്റില്‍ കെട്ടിയിട്ട സംഭവത്തില്‍ എല്ലാ പ്രതികളും പോലീസ് പിടിയിലായതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. നിയമം അതിന്‍റെ വഴിക്കുപോകുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അനാസ്ഥയില്‍ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. ബെലഗാവി ജില്ലയിലെ ന്യൂ വന്തമുറിയിലുണ്ടായ സംഭവം ഡിസംബര്‍ 12നാണു പുറംലോകം അറിയുന്നത്. ഇവരുടെ മകൻ അക്രമികളില്‍ ഒരാളുടെ മകളുമായി ഒളിച്ചോടിപ്പോയതിലുള്ള അമര്‍ഷമാണ് ഇതിനു പിന്നിലെന്നു…

Read More

മുടി മുറിക്കാൻ അധിക നിരക്ക്, ഹോട്ടലിൽ കസേരയിൽ ഇരിക്കാൻ വിലക്ക്; ദളിതർക്കെതിരെ വിവേചനം വർധിക്കുന്നു

ബെംഗളൂരു : മുടിമുറിക്കുന്നതിന് അമിത നിരക്ക് ഈടാക്കുകയും ഹോട്ടലുകളിൽ കസേരകളിലിരിക്കുന്നതിന് വിലക്കേർപ്പെടുത്തിയും സംസ്ഥാനത്ത് ദളിതർക്കെതിരേ വിവേചനം കാണിക്കുന്നതായി ആരോപണം. ധാർവാഡ് ജില്ലയിലെ കുണ്ട്‌ഗോൽ റൊത്തിഗവാഡ് ഗ്രാമത്തിലാണ് വിവേചനം നടന്നതായി പറയുന്നത്. തങ്ങൾക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗത്തിൽ നിന്നുള്ള ഏതാനും പേർ താലൂക്ക് ഓഫീസിൽ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റൊത്തിഗവാഡിൽ 40 ദളിത് കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിലെ ബാർബർ ഷോപ്പുകളിൽ നിന്ന് മുടിമുറിക്കുന്നതിന് 500 രൂപയാണ് ദളിതരിൽ നിന്ന് ഈടാക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഇതരജാതിയിൽപ്പെട്ടവരുടെ അനുവാദം വാങ്ങിയാൽമാത്രമേ ബാർബർ ഷോപ്പിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഇതോടെ…

Read More