ബെംഗളൂരു : കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ ആറുലക്ഷം രൂപയുടെ എം.ഡി.എം.എ. കൈവശംവെച്ചതിന് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കദ്രി പാർക്ക് പരിസരത്ത് നിത്യേന മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. മഞ്ചേശ്വരം പാവൂർ സ്വദേശി നവാസ് (40), ബണ്ട്വാൾ പുഢ സ്വദേശി അസറുദ്ദീൻ (39) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആറുലക്ഷം രൂപ വിലവരുന്ന 120 ഗ്രാം എം.ഡി.എം.എ., ഡിജിറ്റൽ തൂക്കുയന്ത്രം, ഒരു സ്കൂട്ടർ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. നവാസിനെതിരെ കൊണാജെ പോലീസ്…
Read MoreCategory: BENGALURU LOCAL
സാറ്റലൈറ്റ് ബസ് ടെർമിനൽ കള്ളന്മാരുടെ കേന്ദ്രമായി മാറുന്നോ ? സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് യാത്രക്കാർ
ബെംഗളൂരു: മലയാളികൾ ഏറെ ആശ്രയിക്കുന്ന മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിൽ കവർച്ചയും അക്രമവും പെരുകുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമം ആക്കണമെന്ന ആവശ്യം ശക്തം. കേരള ആർ.ടി.സി, എസ്.ഇ.ടി.സി കർണാടക ആർ.ടി.സി, എന്നിവയുടെ കേരളം,തമിഴ്‌നാട് തെക്കൻ കർണാടക മേഖലയിലേക്കുള്ള സർവീസ് പുറപ്പെടുന്ന ടെർമിനലിൽ യാത്രക്കാർക്ക് പുറമെ ബസ് ജീവനക്കാരും കവർച്ചയ്ക്ക് ഇടയായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പോലീസുകാർ എന്ന വ്യാജേനെ പണം തട്ടിയ സംഘത്തിലെ 3 പേരെ പിടികൂടിയിരുന്നു. തുടർന്ന് പോലീസ് പെട്രോളിംഗ് ഊർജിതമാക്കിയതോടെ ഇത്തരത്തിലുള്ള കവർച്ചകൾ കുറഞ്ഞിരുന്നു. എന്നാൽ 4 ദിവസം മുൻപ്…
Read Moreഎൻഐഎ റെയ്ഡ്: ബെംഗളൂരുവിൽ ഐഎസ് ഭീകരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിലുൾപ്പെടെ രാജ്യത്തിന്റെ 44 ഭാഗങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിൽ ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു പുലികേശിനഗർ പ്രദേശത്ത് താമസിച്ചിരുന്ന അലി അബ്ബാസ് പെട്ടിവാലയെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിയായ അലി അബ്ബാസ് പുലികേശിനഗറിലെ പെട്ടിവാലയിൽ ഉറുദു സ്കൂൾ നടത്തുകയായിരുന്നു. ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ആഗോള ഭീകര സംഘടനയായ ഐഎസ് രാജ്യത്തുടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കർണാടകയിലും മഹാരാഷ്ട്രയിലുമായി…
Read Moreകാറ്റിൽ പറത്തി നിരോധനം; ഉപരിതലത്തിൽ മിന്നിത്തിളങ്ങി വലിയ LED ബോർഡുകൾ
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികയിൽ (ബിബിഎംപി) അനുമതിയില്ലാതെ വാണിജ്യപരസ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ എൽഇഡി ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി റിപ്പോർട്ട് . എന്നാൽ, ഇത്തരം ഹോർഡിംഗുകൾ നിരോധിച്ചിട്ടും പരസ്യദാതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ നഗരസഭ കണ്ണടച്ചിരിക്കുകയാണ്. ബ്രിഗേഡ് റോഡ്, ഡിക്കൻസൺ റോഡ്, ജയനഗർ, എംജി റോഡ്, ഹെബ്ബാൾ എന്നിവയാണ് ഇത്തരം എൽഇഡി ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള ചില സ്ഥലങ്ങൾ. ചില പ്രദേശങ്ങളിൽ, ഈ പരസ്യ ബോർഡുകൾ സ്വകാര്യ വസ്‌തുവിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കോർപ്പറേഷന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വാണിജ്യപരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. 2018-ൽ ബിബിഎംപി എല്ലാത്തരം വാണിജ്യ ഹോർഡിംഗുകളും…
Read Moreവിനോദ സഞ്ചാരകേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ ഭരത് (30) ആണ് മരിച്ചത്. കേന്ദ്രത്തിന് സമീപമുള്ള കുന്നിൽ നിന്ന് മൂവായിരത്തോളം അടി താഴ്ചയുള്ള കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതി ബെംഗളൂരുവിൽ നിന്ന് ദുർഗദഹള്ളിക്ക് സമീപം ട്രക്കിങ്ങിന് എത്തിയ യുവാവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. യുവാവിന്റെ ബൈക്ക് റാണി സാരിക്ക് സമീപം കണ്ടെത്തി. ബൈക്കിന് സമീപത്ത് നിന്ന് മൊബൈലും ടീ ഷർട്ടും ചെരിപ്പും കണ്ടെടുത്തു. ഐഡി കാർഡും ബാഗും ബൈക്കിന്…
Read Moreമലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു
ബെംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം എത്തിയ കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമത്തുന്നതിനിടെ ഈ കുട്ടിയും തിരയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreമലയാളി കുടുംബം റിസോർട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: കുടക് ജില്ലയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം ജില്ലയിലെ പാടിച്ചാട്ട് ഗ്രാമത്തിലെ ദമ്പതികളാണ് മടിക്കേരി റൂറൽ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹോം സ്‌റ്റേയിൽ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കുടകിലെത്തിയ ദമ്പതികൾ മടിക്കേരിക്ക് സമീപമുള്ള കഗോഡ്‌ലു ഗ്രാമത്തിലെ ഹോം സ്‌റ്റേയിലാണ് താമസിച്ചിരുന്നത്. പിന്നീട് ദമ്പതികൾ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് റിപ്പോർട്ട്. കട്ടിലിൽ കിടക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി, കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ മരണത്തിന് കീഴടങ്ങിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. കേരളത്തിൽ നിന്ന് കുടുംബാംഗങ്ങൾ എത്തിയ ശേഷമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ.…
Read Moreആംബുലൻസ് ട്രാക്ടറിൽ ഇടിച്ച് അപകടം; ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു
ബെംഗളൂരു: ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ ഇടിച്ച് അപകടം. ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു. ഭാഗ്യശ്രീ റാവുതപ്പ പരൻവര (20) എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാഗ്യശ്രീയെ തളിക്കോട് കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഭാഗ്യശ്രീയെ ഇന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ വഴിയിൽ കുസുല ഹിപ്പരാഗിക്ക് സമീപം നിന്നിരുന്ന ട്രാക്ടറിൽ ആംബുലൻസ് ഇടിക്കുകയും അമ്മയും ഗർഭസ്ഥ ശിശുവും മരിച്ചു. താളിക്കോട് കമ്യൂണിറ്റി…
Read Moreടാറ്റ എയ്സ് വാഹനം മറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: മൈസൂരുവിൽ ടാറ്റ എയ്സ് വാഹനം മറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. നഞ്ചൻഗുഡു താലൂക്കിലെ എരഗൗഡനഹുണ്ടി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റ കുട്ടികളെ മൈസൂരിലെ കെആർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താലൂക്കിലെ ബള്ളൂർ ഹുണ്ടി, നാഗൻപൂർ കോളനി വഴി ടാറ്റ എയ്സ് വാഹനം ഓടുകയായിരുന്നു. പതിവുപോലെ ഹെഡിയാല ഹൈസ്കൂളിലേക്ക് പോകാൻ സ്കൂൾ കുട്ടികൾ വാഹനത്തിൽ കയറി. ഡ്രൈവറുടെ അശ്രദ്ധമൂലം വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബല്ലൂർ ഹുണ്ടി ഗ്രാമത്തിലെ രണ്ട് പേർ ഉൾപ്പെടെ ഒമ്പത് സ്കൂൾ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഉടൻ തന്നെ…
Read Moreബെംഗളുരുവിൽ നിന്നും ദുബായിലേക്ക് ഒളിവിൽ പോയി മലയാളിയായ ബലാത്സംഗക്കേസ് പ്രതി; യുവാവിനെ ബെംഗളുരുവിലേക്ക് തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്
ബെംഗളൂരു: മഹാദേവപുര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലെ പ്രതിയെ ഇന്റർപോൾ പോലീസ് ദുബായിൽ നിന്ന് അറസ്റ്റ് ചെയ്തു. കേരളത്തിലെ കണ്ണൂരിൽ നിന്നുള്ള മിഥുൻ വി വി ചന്ദ്രൻ (31) ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബംഗളൂരുവിൽ 33 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന അമ്മ ഗീതയെ ചന്ദ്രൻ പരിചയപ്പെടുത്തിയെന്നും യുവതി എഫ്‌ഐആറിൽ പറയുന്നു. കോടതിയിൽ ഹാജരാകാത്തതിനാലാണ് ബലാത്സംഗക്കേസ് പ്രതിയായ ചന്ദ്രനെ ദുബായിൽ നിന്ന് സിബിഐയുടെ സഹായത്തോടെ പൊലീസ് വെള്ളിയാഴ്ച രാവിലെ…
Read More