ബെംഗളൂരു: നടൻ രജനികാന്തിന്റെ ഭാര്യ ലതാ രജനീകാന്തിനോട് ഹാജരാകാൻ നിർദേശിച്ച് ബെംഗളൂരു കോടതി. 2024 ജനുവരി ആറിനോ അതിനുമുമ്പോ ബംഗളൂരു കോടതിയിൽ ഹാജരാകണം. ഇതുമായി ബന്ധപ്പെട്ട് അവരുടെ അഭിഭാഷകന് നിർദ്ദേശം നൽകിയട്ടുണ്ട്. രജനികാന്ത് നായകനായ ‘കൊച്ചടൈയാൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനി ഫയൽ ചെയ്ത ക്രിമിനൽ കേസുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം. ആരോപണവിധേയമായ കുറ്റകൃത്യങ്ങൾ ജാമ്യമില്ലാത്ത സ്വഭാവമുള്ളതിനാൽ, കേസിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് അപേക്ഷ നൽകുന്നതിന് ലതാ രജനീകാന്ത് കോടതി മുമ്പാകെ ഹാജരാകണമെന്ന് ഒന്നാം അഡീഷണൽ ചീഫ്…
Read MoreCategory: BENGALURU LOCAL
വനത്തിൽ കുടുങ്ങിയ 2 അദ്ധ്യാപകരെയും 32 വിദ്യാർത്ഥികളെയും രക്ഷപ്പെടുത്തി; പഠന സംഘത്തെ കുടുക്കിയത് കനത്ത മഴയും മൂടൽ മഞ്ഞും
കൊല്ലം: അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് വനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പഠനയാത്രയ്ക്ക് പോയ 32 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമായിരുന്നു വനത്തില്‍ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.ഞായറാഴ്ച രാത്രിയോടെയാണ് സംഘം കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതർ അറിയുന്നത്. തുടർന്ന്, വനംവകുപ്പും പോലീസും ഇവരെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനത്തിന് തടസംനേരിട്ടിരുന്നു. ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണിവര്‍. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. 17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. കൂടുതല്‍…
Read Moreപരസ്യ ഫീസ് നൽകിയില്ല; ഹെബ്ബാൽ മേൽപ്പാലത്തിന് ചുറ്റുമുള്ള പരസ്യ ഹോർഡിംഗുകൾ നീക്കം ചെയ്ത് ബിബിഎംപി
ബെംഗളൂരു: സ്വകാര്യ സ്ഥാപനം പരസ്യ ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് ഹെബ്ബാളിലും പരിസരത്തും സ്ഥാപിച്ചിരുന്ന എല്ലാ പരസ്യ ഹോർഡിംഗുകളും ബിബിഎംപി നീക്കം ചെയ്തു. നഗരം ആസ്ഥാനമായുള്ള അവിനാശി ഔട്ട്‌ഡോർ അഡ്വർടൈസിംഗിന് 30 വർഷത്തേക്ക് പരസ്യം ചെയ്യാനുള്ള അവകാശം ലഭിച്ചിരുന്നു. കരാർ രഹസ്യമായതിനാൽ കഴിഞ്ഞ വർഷം ആം ആദ്മി പാർട്ടി (എഎപി) ലോകായുക്തയിൽ പരാതി നൽകിയെങ്കിലും അന്വേഷണം പുരോഗമിച്ചില്ല. പരസ്യ ഹോർഡിംഗുകൾക്കായി 61,780 ചതുരശ്ര അടി വിസ്തീർണ്ണം അനുവദിച്ചു, ഇത് പ്രതിമാസം 2 കോടി രൂപ വരുമാനമുണ്ടാക്കാൻ പര്യാപ്തമാണ് എന്നാൽ പരസ്യ പണം നൽകാത്തത് കൊണ്ടുതന്നെ ശനിയാഴ്ച,…
Read Moreപുള്ളിപ്പുലികൾ ചത്തനിലയിൽ; ഒരു പുള്ളിപ്പുലി തെരുവ്നായ ആക്രമണത്തിലും മറ്റൊന്ന് ഷോക്കേറ്റും
തുമകൂർ: പുലിയുടെ ആക്രമണത്തിൽ മരണമടഞ്ഞ വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേട്ടിരുന്നത്. എന്നാൽ വെള്ളിയാഴ്ച രണ്ടിടങ്ങളിൽ വ്യത്യസ്ത രീതികളിൽ പുലികൾ ചത്ത വാർത്തയാണ് എപ്പോൾ കേൾക്കുന്നത്. ഒരു സംഭവത്തിൽ, ഒരു പുള്ളിപ്പുലി നായയുടെ ആക്രമണത്തിലാണ് ചത്തത്. മറ്റൊരു കേസിൽ, മറ്റൊരു മൃഗത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പുള്ളിപ്പുലി വൈദ്യുതാഘാതമേറ്റുമാണ് ചത്തത്. തുമകൂർ താലൂക്കിലെ മാവുകെരെ ഗ്രാമത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടിരുന്ന പുള്ളിപ്പുലി ക്ക് നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. കോര ഹോബാലി പരിസരത്ത് കണ്ട എട്ട് മാസം പ്രായമുള്ള പുള്ളിപ്പുലിയാണ് ഒറ്റരാത്രികൊണ്ട് നായ്ക്കളുടെ ആക്രമണത്തിൽ…
Read Moreഏഴ് നാടൻ ബോംബുകളുമായി 50 കാരൻ പിടിയിൽ
ബെംഗളൂരു: ഹനഗൽ താലൂക്കിലെ അഡൂർ പോലീസ് നടത്തിയ പരിശോധനയിൽ 7 നാടൻ ബോംബുകൾ പിടിച്ചെടുത്തു. നാടൻ ബോംബ് കൈവശം വെച്ച കുറ്റത്തിന് ദുർഗപ്പ തുരാബിഗുഡ്ഡ (50)യെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയെ വേട്ടയാടുക എന്ന ഉദ്ദേശത്തോടെയാണ് കുസനൂർ വനമേഖലയിൽ ബോംബ് സ്ഥാപിച്ചത്. സംഭവത്തിൽ ആഡൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവനിതാ പിഎസ്‌ഐയോട് അപമര്യാദയായി പെരുമാറി; മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ഡ്യൂട്ടിയിലായിരുന്ന വനിതാ പിഎസ്‌ഐയോട് അപമര്യാദയായി പെരുമാറുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്ത മൂന്ന് പ്രതികളെ അന്നപൂർണേശ്വരി നഗർ പോലീസ് അറസ്റ്റ് ചെയ്തു. അശ്വ വെജ് ആൻഡ് നോൺ വെജ് ഹോട്ടൽ ഉടമ സഞ്ജീവ് ഗൗഡ, മുദ്ദീനപാളയ മെയിൻ റോഡിലെ കാഷ്യർ സന്ദീപ് കുമാർ, ഹേമന്ത് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷൻ പിഎസ്ഐ പ്രതിമ അർദ്ധരാത്രി ഒന്നരയോടെ മുദ്ദിനപ്പള്ളി മെയിൻ റോഡിലെ അശ്വ വെജ് ആൻഡ് നോൺ വെജ് ഹോട്ടലിലേക്ക് പോയി. കാലാവധി കഴിഞ്ഞിട്ടും ഹോട്ടൽ തുറന്നതിനാൽ…
Read Moreനഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളുരു: തുണിക്കടയിൽ എത്തിയ യുവതിയുടെ സ്വകാര്യ ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ 32 കാരൻ പിടിയിൽ. മൈനുദീൻ മുണ്ടഗോഡയാണ് പ്രതി. ഹനഗൽ താലൂക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി വസ്ത്രങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു. ഈ സമയം യുവതിയുടെയും വസ്ത്രം മാറുന്ന ചിത്രങ്ങൾ രഹസ്യമായി എടുത്ത് പിന്നീട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. കൂടാതെ യുവതിയുടെ ഫോണിലേക്ക് വിളിച്ച് നഗ്ന വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം യുവതിയിൽ നിന്നും 50000 രൂപയും സ്വർണ ചെയനും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.
Read Moreയുവാവിന്റെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തി
ബെംഗളുരു: വിജയപുരയിൽ അജ്ഞാതൻ മരിച്ച നിലയിൽ. കെഎച്ച്ബി കോളനിയിൽ ആണ് മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ഹോം ഗാർഡിന്റെ പോലുള്ള വസ്ത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ജൽനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.
Read Moreഹെൽമെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചു; അഭിഭാഷകന് പോലീസ് മർദ്ദനം
ബംഗളൂരു: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചതിന്റെ പേരില്‍ അഭിഭാഷകന് പോലീസ് മര്‍ദനമേറ്റതായി പരാതി. ചിക്കമംഗളൂരുവിലെ അഭിഭാഷകനായ പ്രീതമിനാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ പ്രീതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഒരഭിഭാഷകന് പോലീസില്‍ നിന്ന് ഇത്ര ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ചിക്കമഗളൂരു പോലീസ് സ്റ്റേഷനിലെ എസ്.ഐ. മഹേഷ് പൂജാരി ഉള്‍പ്പെടെ…
Read Moreഇന്ത്യ-ഓസീസ് ടി20 മത്സരം: മദ്യലഹരിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പേർ അറസ്റ്റിൽ.
ബെംഗളൂരു: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പ്രതികളെ ജെപി നഗർ പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തു. ഇനായത്ത് ഉള്ളാ ഖാൻ, സയ്യിദ് മുബാറക് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ ജെ.പി നഗറിലെ ആദ്യ സ്റ്റേജിലെ പബ്ബിൽ ഇരുന്ന പ്രതികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. പ്രതിയുടെ നടപടിയെ എതിർത്ത മറ്റ് ഉപഭോക്താക്കൾ വിവരം ജെപി നഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത ജെപി നഗർ പോലീസ് സ്‌റ്റേഷനാണ്…
Read More