ബെംഗളൂരു : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംസ്ഥാന സർക്കാറിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയുടെ മൃതദേഹം സംസ്കരിക്കും. സംസ്ഥാനത്ത് അടുത്ത 3 ദിവസം ഔദ്യോഗികമായ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായിരുന്ന കൃഷ്ണ സംസ്ഥാന മുഖ്യമന്ത്രി പദവിക്ക് പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് അദ്ദേഹം കോൺഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു.
Read MoreCategory: BENGALURU NEWS
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി!
ബെംഗളൂരു : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംസ്ഥാന സർക്കാറിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയുടെ മൃതദേഹം സംസ്കരിക്കും. സംസ്ഥാനത്ത് അടുത്ത 3 ദിവസം ഔദ്യോഗികമായ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായിരുന്ന കൃഷ്ണ സംസ്ഥാന മുഖ്യമന്ത്രി പദവിക്ക് പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് അദ്ദേഹം കോൺഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു.
Read Moreകന്നഡ സിനിമാ താരം ശോഭിത ശിവണ്ണ യെ മരിച്ചനിലയിൽ കണ്ടെത്തി!
ബെംഗളുരു :കന്നഡ ടെലിവിഷൻ, ചലച്ചിത്ര നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപൂരിലെ വസതിയിൽ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസിൽ പരാതി ലഭിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടിയുടെ മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കന്നഡ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന മുഖമായിരുന്നു ശോഭിത ശിവണ്ണ. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ…
Read Moreകർണാടകയിൽ 3 സീറ്റും കോൺഗ്രസിന്; 2 മുഖ്യമന്ത്രിമാരുടെ മക്കൾക്കും പരാജയം;എൻ.ഡി.എക്ക് 2 സിറ്റംഗ് സീറ്റ് നഷ്ടം !
ബെംഗളുരു : ഉപതെരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളിലും കോൺഗ്രസിന് മിന്നും ജയം. വൻമൽസരം നടന്ന ചന്നപട്ടണയിൽ എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വമി കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വറിനോട് പരാജയപ്പെട്ടു. 25357 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യോഗേശ്വറിൻ്റെ ജയം. നിഖിൽ 87031 വോട്ടുകൾ നേടി, യോഗേശ്വറിന് 112338 വോട്ടുകൾ ലഭിച്ചു. കുമാരസ്വാമി ലോക്സഭയിലേക്ക് മൽസരിച്ച ജയിച്ചതോടെയാണ് ചന്ന പട്ടണ മണ്ഡലത്തിൽ ഒഴിവ് വന്നത്. സീറ്റ് പ്രതീക്ഷിരുന്ന ബി.ജെ.പി. നേതാവ് യോഗേശ്വർ കോൺഗ്രസിലേക്ക് മാറുകയും അവിടെ മൽസരിക്കുകയുമായിരുന്നു. മുൻമുഖ്യമന്ത്രി ബന്ധവരാജ് ബൊമ്മയ് ലോക്സഭയിലേക്ക്…
Read Moreഅയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു;
ചെന്നൈ: തമിഴ്‌നാട്ടില്‍ അയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരിലാണ് അയല്‍വാസി 40കാരിയായ തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ സംശയം. തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കിലെ അത്കുറിച്ചി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. നിര്‍മാണത്തൊഴിലാളി വിഘ്‌നേഷിന്റെ മകന്‍ സഞ്ജയ് ആണ് മരിച്ചത്. സഞ്ജയ് രാവിലെ വീടിനടുത്ത് കളിക്കുകയായിരുന്നു. അങ്കണവാടിയിലേക്ക് കൊണ്ടുപോകാനായി അമ്മ രമ്യ തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയെ കാണാതായത്. രാധാപുരം പൊലീസില്‍ വിഘ്‌നേഷ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ തെരുവിലെ…
Read Moreശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല;ബെംഗളൂരുവിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച.
ബെംഗളൂരു : ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ബെംഗളൂരു നഗരത്തിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ ) ഏപ്രിൽ 11 വ്യാഴാഴ്ചയാണെന്ന് ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലീം അസോസിയേഷൻ ഖത്തീബ് സെയ്ദ് മുഹമ്മദ് നൂരി അറിയിച്ചു.
Read Moreതലക്ക് പിടിച്ച് പ്രചാരണ ചൂട്; കളം നിറഞ്ഞ് വോട്ടുതേടി നേതാക്കൾ
ചെന്നൈ : വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി അടക്കമുള്ളവർ കളം നിറഞ്ഞുനിൽക്കുകയാണ്. അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ കൂടി എത്തുന്നതോടെ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ. പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം പ്രതീക്ഷിക്കുന്നതിനാൽ പ്രവർത്തകരിൽ പരമാവധി ആവേശം നിറയ്ക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. ഇന്ത്യ സഖ്യത്തിനായി സംസ്ഥാനത്ത് പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്നെയാണ്. സംസ്ഥാനപര്യടനം നടത്തുന്ന സ്റ്റാലിൻ പ്രഭാത സവാരിപോലും…
Read Moreചെന്നൈയിൽ വിവിധ സ്ഥലങ്ങളിൽ പാൽ വിതരണം വൈകുന്നത്തിൽ പ്രതിഷേധിച്ച് പൊതുജനങ്ങൾ
ചെന്നൈ: കരാർ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ചെന്നൈയിലെ 9 മേഖലകളിൽ ഇന്നലെ പാൽ വിതരണം തടസ്സപ്പെട്ടു. ഇന്ന് പതിവുപോലെ പാൽ വിതരണം ചെയ്യുമെന്ന് എയിൻ അധികൃതർ അറിയിച്ചു. 14.20 ലക്ഷം ലിറ്റർ ആവിൻ പാൽ പാക്കറ്റുകളാണ് ചെന്നൈയിലെ ആവിൻ കമ്പനി വഴി വിൽക്കുന്നത്. ഇതിൽ 4.20 ലക്ഷം ലിറ്റർ പാക്കറ്റ് പാൽ അമ്പത്തൂർ ഡയറി ഫാമിൽ ൽപ്പാദിപ്പിച്ചാണ് വിൽക്കുന്നത്.. ഈ സാഹചര്യത്തിൾ അമ്പത്തൂര് ഡയറി ഫാമില് ട്രക്കുകളില് പാല് വിതരണം ചെയ്യുന്ന കരാർ തൊഴിലാളികളുടെ സമരം മൂലം പാല് വിതരണത്തെ ബാധിച്ചു. ഡയറി ഫാമിൽ…
Read Moreഅമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…
Read Moreവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് ബിബിഎംപി; ജയനഗറിൽ വ്യാപക പ്രതിഷേധം
ബെംഗളൂരു : ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടർന്ന് ബി.ബി.എം.പി. ഫോർത്ത് ബ്ലോക്കിലെ 27 എ ക്രോസിലെ വഴിയോരക്കച്ചവടക്കാരെയാണ് ബി.ബി.എം.പി. മാർഷൽമാർ വെള്ളിയാഴ്ച ഒഴിപ്പിച്ചത്. കച്ചവടം തുടരാൻ അനുവദിക്കണമെന്ന് കച്ചവടക്കാർ അപേക്ഷിച്ചെങ്കിലും മാർഷൽമാർ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് കച്ചവടക്കാർ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ബി.ബി.എം.പി. സൗത്ത് സോൺ ജോയിന്റ് കമ്മിഷണർ ജഗദീഷ് കെ. നായിക് സ്ഥലത്തെത്തി കച്ചവടക്കാരുമായി ഒരുമണിക്കൂറോളം ചർച്ച നടത്തിയേശഷം ഏഴുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല, അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ…
Read More