കേരളത്തിലായിരുന്നു ജല്ലിക്കെട്ട് എങ്കിൽ ഇല്ലാതായേനെ – സുരേഷ് ഗോപി

ചെന്നൈ : തമിഴ്‌നാടിനുപകരം കേരളത്തിലായിരുന്നുവെങ്കിൽ ജല്ലിക്കെട്ട് ഇല്ലാതാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജല്ലിക്കെട്ടിനെതിരായി മനുഷ്യാവകാശപ്രവർത്തകർ എത്തുകയും വലിയ പ്രശ്നമായി അത് നിന്നുപോകുകയും ചെയ്യുമായിരുന്നു. എന്നാൽ തമിഴ്‌നാട്ടിലായതിനാൽ നന്നായി നടക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ശിവകാശിയിലെ പടക്കനിർമാണശാലകളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ തമിഴർ പുലർത്തുന്ന താത്പര്യത്തെ സുരേഷ് ഗോപി പ്രകീർത്തിച്ചു. ഇതിനുകാരണം മനോഭാവം മാത്രമല്ലെന്നും ആസൂത്രണവുംകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

കൂനൂർ-ഊട്ടി റൂട്ടിൽ ഈ ദിവസങ്ങളിൽ സ്‌പെഷ്യൽ തീവണ്ടി അനുവദിച്ചു

ചെന്നൈ : തിരക്ക് പരിഗണിച്ച് കൂനൂർ-ഊട്ടി റൂട്ടിൽ 16, 17, 25 തീയതികളിൽ സ്‌പെഷ്യൽ തീവണ്ടി ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 8.20-ന് പുറപ്പെട്ട് 9.40-ന് ഊട്ടിയിലെത്തും. തിരിച്ചുള്ള വണ്ടി 16.45-ന് ഊട്ടിയിൽനിന്നും പുറപ്പെട്ട് 17.55-ന് കൂനൂരിലെത്തും.

Read More

പുതിയ മദ്യക്കട തുറക്കണം: കളക്ടറെക്കണ്ട് ഗ്രാമവാസികൾ

ചെന്നൈ : മദ്യക്കടകൾക്ക് എതിരേ ജനങ്ങൾ പരാതി നൽകുന്നത് സാധാരണമാണെങ്കിലും കഴിഞ്ഞദിവസം ധർമപുരി ജില്ലാ കളക്ടറെ കാണാൻ ഗ്രാമവാസികൾ സകുടുംബം എത്തിയത് ഒരു അപൂർവ ആവശ്യവുമായിട്ടായിരുന്നു. പുതിയ മദ്യക്കട ആരംഭിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ധർമപുരി പെണ്ണാനഗരത്തുള്ള ഏഴ് ഗ്രാമങ്ങളിൽനിന്ന് സ്ത്രീകൾ അടക്കം 100 ഓളം പേരാണ് കളക്ടറെ കാണാനെത്തിയത്. നിവേദനം നൽകി മടങ്ങി ഇവർ, തങ്ങളുടെ അപേക്ഷയിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. നലപ്പരമ്പട്ടി, കെട്ടൂർ, പളിഞ്ചാരഹള്ളി, ആദനൂർ, നല്ലമ്പട്ടി,വണ്ണാത്തിപ്പട്ടി, തെത്തമ്പട്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് തങ്ങളുടെ തങ്ങളുടെ പഞ്ചായത്തിൽ ടാസ്മാക് മദ്യക്കട…

Read More

മരിച്ച സൈനികരുടെ പെൺമക്കൾക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സി.ടി.എം.എ.

ചെന്നൈ : ജോലിയിലിരിക്കെ മരണമടഞ്ഞ സൈനികരുടെ പെൺമക്കൾക്ക് സ്വാതന്ത്ര്യദിനത്തിൽ സമ്മാനവുമായി സി.ടി.എം.എ. ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റിന്റെ ഭാഗമായുള്ള പല്ലാവരം ആർമി ക്യാമ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മരിച്ച സൈനികരുടെ വിദ്യാർഥികളായ പെൺമക്കൾക്ക് പതിനായിരം രൂപവീതമാണ് നൽകുക. മൊത്തം അൻപതു പേർക്ക് അഞ്ചു ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായമാണ് സി.ടി.എം.എ. കൈമാറുക. സഹായത്തിന് അർഹരായ 50 വിദ്യാർഥിനികളെ ആർമി തന്നെയാണ് തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 15-ന് രാവിലെ 10.30-ന് പല്ലാവരം ആർമി ക്യാമ്പിൽ വെച്ച് സൈനികരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ സഹായധനം വിതരണംചെയ്യും.

Read More

ഹൈക്കോടതി വിധിക്കു പിന്നാലെ യുട്യൂബർ സവുക്കു ശങ്കറിനുമേൽ വീണ്ടും ഗുണ്ടാനിയമം

youtuber

ചെന്നൈ : അഴിമതിവിരുദ്ധ പ്രവർത്തകനായ യുട്യൂബർ സവുക്കുശങ്കറിനെ തമിഴ്‌നാട് സർക്കാർ വീണ്ടും ഗുണ്ടാനിയമപ്രകാരം തടങ്കലിലാക്കി. ശങ്കറിനെതിരേ ഗുണ്ടാനിയമം ചുമത്തിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി മൂന്നുദിവസം കഴിയുമ്പോഴാണ് മയക്കുമരുന്നുകേസിന്റെ പേരിൽ സമാനനടപടി വരുന്നത്. വനിതാ പോലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ തേനിയിൽനിന്ന് അറസ്റ്റിലായ ശങ്കറിന്റെ കാറിൽനിന്ന് കഴിഞ്ഞ മേയിൽ 500 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മയക്കുമരുന്നു നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും തേനി ജില്ലാ കളക്ടർ ആർ.വി. ഷജീവ തിങ്കളാഴ്ച ഗുണ്ടാ നിയമം ചുമത്തുകയായിരുന്നു. ജില്ലാ പോലീസ്…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങളിൽ ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുന്നു. ഇതുമൂലം ഇന്ന് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കന്യാകുമാരി, തെങ്കാശി, തേനി, ദിണ്ടിഗൽ, തിരുപ്പൂർ, നീലഗിരി, ഈറോഡ്, ധർമപുരി, കൃഷ്ണഗിരി, സേലം, നാമക്കൽ, തിരുനെൽവേലി, കോയമ്പത്തൂർ എന്നീ മലയോര മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ പലയിടത്തും ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. മാന്നാർ…

Read More

മുഖ്യമന്ത്രിയെ ക്കുറിച്ച് നടത്തിയ പരാമർശം; സി.വി. ഷൺമുഖത്തിന് എതിരേ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കി

ചെന്നൈ : മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവും മുൻമന്ത്രിയുമായ സി.വി. ഷൺമുഖത്തിന് എതിരേ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2022-ൽ വിഴുപുരത്ത് നടന്ന പൊതുസമ്മേളനത്തിനിടെ നടത്തിയ പരാമർശമായിരുന്നു കേസിനടിസ്ഥാനം. ഇതിന്റെ പേരിൽ ദിണ്ടിവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരേ ഷൺമുഖം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More

കനാലിന് കുറുകെ തുരങ്കപ്പാത നിർമിക്കും; വിശദാംശങ്ങൾ

ചെന്നൈ : ചൂളൈമേടിനും വിരുഗംപാക്കത്തിനുമിടയിലുള്ള കനാലിന്കുറുകെ തുരങ്കപ്പാത നിർമിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇതിനായി 1.60 കോടി വകയിരുത്തി. വിരുഗംപാക്കം കനാലിന് സമീപമുള്ള റെയിൽവേ കോളനിയെയും മാതാകോളനിയും ബന്ധിച്ചാണ് തുരങ്കപ്പാത നിർമിക്കുക. ഇരുചക്ര, മൂന്ന് ചക്രവാഹനങ്ങൾക്ക്‌ സുഗമമായി പോകാൻ കഴിയും. കാൽനട യാത്രക്കാർക്കായി ഇരുഭാഗത്തുമായി പ്രത്യേക സ്ഥലമുണ്ടാകും. അമ്പത്തൂരിൽ വാർഡ് 81-നെയും വാർഡ് 85-നെയും ബന്ധിപ്പിച്ചുകൊണ്ട് 11.40 കോടി ചെലവിൽ റോഡ് അടിപ്പാത നിർമിക്കും. ഗിണ്ടിപ്പാലം മുതൽ ചക്രപാണി ജങ്ഷൻ വരെ റേസ് ക്രോസ് വഴിയുള്ള റോഡ് നവീകരിക്കാൻ 20.75 കോടി രൂപ…

Read More

അണ്ണാമലൈ അടുത്തമാസം യു.കെ.യിലേക്ക് വിദേശപഠനത്തിനായി യാത്ര തിരിക്കും

ചെന്നൈ: ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈക്ക്‌ വിദേശപഠനം നടത്താൻ മൂന്നുമാസം അവധി. യു.കെ.യിൽ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടർന്നാണ് അണ്ണാമലൈ അവധിതേടി ദേശീയനേതൃത്വത്തെ സമീപിച്ചത്. ഈമാസം ആദ്യവാരം ഡൽഹിയിൽ പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവധി അനുവദിച്ചതോടെ സെപ്റ്റംബറിൽ അണ്ണാമലൈ യു.കെ.യിലേക്ക് പോകുമെന്ന് ഉറപ്പായി. സംസ്ഥാന പ്രസിഡന്റിന്റെ താത്കാലികചുമതല ആർക്കും നൽകില്ലെന്നാണ് സൂചന. നിലവിലുള്ള രണ്ടാംനിരനേതാക്കൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിജയ്‌യുടെ രാഷ്ട്രീയപ്രവേശം, ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാരോഹണം എന്നിവയടക്കം തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവുകളുടെ സമയത്താണ് അണ്ണാമലൈ പ്രവർത്തനരംഗത്തുനിന്ന് മാറിനിൽക്കുന്നത്.…

Read More

കടം കൊടുത്തവരുടെ സഹതാപം പിടിച്ചുപറ്റാൻ യുവതി മകളെ കിണറ്റിലെറിഞ്ഞു കൊന്നു

ചെന്നൈ : കടം വാങ്ങിയ പണം ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാൻ യുവതി ഏഴു വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്നു. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് മകൾ തുഖാറയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സത്യയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു. രണ്ടാംക്ലാസിൽ പഠിക്കുന്ന തുഖാറയെ കഴിഞ്ഞദിവസം കളിക്കുന്നതിനിടെയാണ് കാണാതായത്. തുടർന്ന് പ്രകാശ് ശങ്കരാപുരം പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളിൽ സത്യയ്ക്കൊപ്പം മകൾ ബസ് സ്റ്റാൻഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റിൽ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്.…

Read More