നവീകരിച്ച മറീനയിലെ നീന്തൽക്കുളം ഉടൻ തുറക്കും

ചെന്നൈ : നവീകരണം പൂർത്തിയായ മറീനബീച്ചിലെ നീന്തൽ ക്കുളം രണ്ട് ദിവസത്തിനകം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. നീന്തൽ ക്കുളം കൃത്യമായി പരിപാലിക്കുണ്ടോയെന്ന് നിരീക്ഷിക്കാനായി സി.സി.ടി.വി. സ്ഥാപിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

Read More

സംസ്ഥാനത്തെ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറണം; എൽ. മുരുകൻ

ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി എൽ. മുരുകൻ. ക്ഷേത്രങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഭക്തരാണ്. ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും നിലപാട് ഇതാണെന്നും മുരുകൻ പറഞ്ഞു. ക്ഷേത്രങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ സനാതന ധർമരക്ഷണ ബോർഡ് രൂപവത്കരിക്കണം. ഇക്കാര്യത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ മുന്നോട്ടുവെച്ച നിർദേശം കേന്ദ്രം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

കുടുംബവഴക്ക്; മക്കളെ കിണറ്റിലെറിഞ്ഞ്‌ യുവതി ജീവനൊടുക്കി

ചെന്നൈ : ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി നാലും ആറും വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞതിനുശേഷം അതേകിണറ്റിൽച്ചാടി മരിച്ചു. കിണറ്റിൽവീണ മക്കളിൽ നാലുവയസ്സുകാരൻ മരിച്ചു. മൂത്തമകൻ കിണറ്റിലെ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചുനിന്നതിനാൽ രക്ഷപ്പെട്ടു. കരൂർ ജില്ലയിലെ കുളിത്തലയിലുള്ള ലക്ഷ്മിയാണ് ഭർത്താവ് അരുണുമായുള്ള വഴക്കിന്റെപേരിൽ മക്കളെ കിണറ്റിലെറിഞ്ഞതിനുശേഷം ജീവനൊടുക്കിയത്. ലോറി ഡ്രൈവറായ അരുണും ലക്ഷ്മിയും ഏഴുവർഷംമുൻപാണ് വിവാഹംകഴിച്ചത്. കഴിഞ്ഞ കുറേനാളുകളായി ഇരുവരുംതമ്മിൽ വഴക്ക്‌ പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കിനെത്തുടർന്ന് ലക്ഷ്മി മക്കളായ ദർശൻ, നിഷാന്ത് എന്നിവരുമായി സമീപമുള്ള കൃഷിയിടത്തിലേക്കുപോയി. അവിടെയുള്ള കിണറ്റിലേക്ക് മക്കളെ രണ്ടുപേരെയും വലിച്ചെറിഞ്ഞതിനുശേഷം ലക്ഷ്മിയും ചാടുകയായിരുന്നു. ശബ്ദംകേട്ടെത്തിയ…

Read More

യാത്രക്കാരെ ദുരിതത്തിലാക്കി ബീച്ച്-താംബരം റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കി; ബസുകളിൽ യാത്രാത്തിരക്ക് രൂക്ഷമായി

ചെന്നൈ : അറ്റകുറ്റപ്പണികൾക്കായി താംബരം -ബീച്ച് റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കിയതിനാൽ യാത്രക്കാർ വലഞ്ഞു. താംബരത്ത് നിന്ന് ബീച്ചിലേക്കുള്ള ബസുകളിൽ യാത്രാത്തിരക്ക് രൂക്ഷമായിരുന്നു. ദിവസവും നാല് ലക്ഷത്തോളം പേർ യാത്രചെയ്യുന്ന റൂട്ടിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെ തീവണ്ടികൾ റദ്ദാക്കുമെന്ന വാർത്ത ഞായറാഴ്ച രാവിലെ മാത്രമാണ് പലരുംഅറിഞ്ഞത്. യാത്രത്തിരക്ക് കുറയ്ക്കാനായി ചെന്നൈ ബീച്ചിൽനിന്ന് പല്ലാവരത്തേക്ക് പോകാനായി 24 സർവീസുകൾ ഓടിച്ചിരുന്നെങ്കിലും യാത്രത്തിരക്ക് പരിഹരിക്കാൻ പ്രത്യേക തീവണ്ടികൾ സഹായകരമായിരുന്നില്ല. താംബരത്ത് ചെന്നൈ ബീച്ചിലേക്കും തിരിച്ചുമായി 140 സബർബൻ തീവണ്ടി സർവീസുകളാണ് ദിവസവും റെയിൽവേ…

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്തു; മൂന്നുപേർ പിടിയിൽ

ചെന്നൈ : പ്ലസ്‌വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ചെന്നൈക്കടുത്ത് താഴമ്പൂരിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്തവരാണ്. സർക്കാർ സ്കൂളിൽ പഠിക്കുന്ന പതിനാറുകാരി സ്കൂൾസമയത്തിനുശേഷം ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് മൂന്നംഗസംഘം ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. നേരംവൈകിയിട്ടും കാണാത്തിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ കണ്ടത് ദേഹമാസകലം പരിക്കേറ്റ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി വരുന്ന പെൺകുട്ടിയെയാണ്. ഉടനെ അടുത്തുള്ള ആശുപത്രിയിലാക്കി. ആശുപത്രി അധികൃതർ പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. ബലാത്സംഗം നടന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.പെൺകുട്ടി നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ്…

Read More

ആമ്പൂരിന് സമീപം മേൽപ്പാലം നിർമാണത്തിനിടെ അപകടം: മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

ചെന്നൈ : ആമ്പൂരിന് സമീപം മേൽപ്പാലത്തിൻ്റെ നിർമ്മാണത്തിനിടെ ഷാഫ്റ്റ് തകർന്ന് മൂന്ന് മറുനാടൻ തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ആമ്പൂർ ബസ് സ്റ്റാൻഡിനു സമീപം നിർമാണത്തിലിരിക്കുന്ന പുതിയ മേൽപ്പാലത്തിൻ്റെ ഗർഡർ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. എവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഈ അപകടത്തിന് ശേഷം പരിക്കേറ്റ തൊഴിലാളികളെ മറ്റ് തൊഴിലാളികളും അവിടെയുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

ജീവനക്കാരനെ മർദ്ദിച്ചതായി പരാതി; നടി പാർവതി നായർക്കും ‘അയാളൻ’ നിർമ്മാതാവിനും മറ്റ് അഞ്ച് പേർക്കുമെതിരെ പേർക്കെതിരെ കേസ്

ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് നടിക്കെതിരെ കേസെടുത്തത്. 2022 ഒക്ടോബറിൽ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി. ഇയാൾ നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. പരാതിയെ തുടർന്ന് നടി പാർവതി നായർ, നിർമ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നുങ്കമ്പാക്കത്തെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം…

Read More

ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചോദ്യത്തോട് മുഖംതിരിച്ച് രജനീകാന്ത്

rajanikanth

ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു മുഖം തിരിച്ച് നടൻ രജനീകാന്ത്. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽവെച്ച് രജനീകാന്ത് മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ താൻരാഷ്ട്രീയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ‘എന്നോട് രാഷ്ട്രീയചോദ്യങ്ങൾ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി.

Read More

തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പ് ചേർത്തിരുന്നെന്ന ആരോപണം നിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ഡെയറി ഫാം;

ചെന്നൈ : തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ലഡ്ഡു തയ്യാറാക്കാൻ നൽകിയ നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിരുന്നെന്ന ആരോപണം നിഷേധിച്ച് തമിഴ്‌നാട്ടിലെ സ്വകാര്യ ഡെയറി ഫാം. എ.ആർ. ഡെയറിയുടെ ദിണ്ടിക്കലിലെ സംസ്കരണ ശാലയിൽ പരിശോധന നടന്നുവെന്ന വാർത്തകളും അധികൃതർ നിഷേധിച്ചു. മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് എ.ആർ.ഡെയറി, തിരുപ്പതി ദേവസ്ഥാനത്തിന് വിതരണം ചെയ്തുവെന്ന് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആരോപിച്ചിരുന്നു. തുടർന്നാണ് നിഷേധ പ്രസ്താവനയുമായി എ.ആർ.െഡയറി മുന്നോട്ടുവന്നത്. ഫാമിൽനിന്ന് ജൂൺ മുതലാണ് തിരുപ്പതിയിലേക്ക് നെയ്യ് അയയ്ക്കാൻ തുടങ്ങിയത്.

Read More

മിശ്രവിവാഹംകഴിച്ച യുവാവിന് മർദനം

ചെന്നൈ : മിശ്രവിവാഹംകഴിച്ച യുവാവിനെ ആക്രമിച്ചസംഭവത്തിൽ നാം തമിഴർ കക്ഷി (എൻ.ടി.കെ.) പ്രചാരണസെക്രട്ടറി അരുണഗിരി(45)യെയും മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട സന്തോഷി(24)നെ ആക്രമിച്ച കേസിലാണ് നടപടി. സന്തോഷ് ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പിന്നീട്, സന്തോഷും പെൺകുട്ടിയുംതമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രജിസ്റ്റർ വിവാഹംകഴിച്ച് മധുരയിലേക്കുപോയി. എന്നാൽ, അരുണഗിരിയും മറ്റ് ആറുപേരുംചേർന്ന് സന്തോഷിനെയും പെൺകുട്ടിയെയും കണ്ടെത്തി രക്ഷിതാക്കളെ തിരികെയേൽപ്പിച്ചു. തുടർന്ന്, സന്തോഷിനെ ക്രൂരമായി ആക്രമിച്ചു. സന്തോഷിന്റെ കൈയിലുണ്ടായിരുന്ന 20,000 രൂപയും മൊബൈൽ ഫോണും കവർന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഇപ്പോൾ തിരുച്ചിറപ്പള്ളി…

Read More