ക്രിസ്മസ് പുതുവത്സരാഘോഷ തിരക്ക് മുന്നിൽ; ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കിയതോടെ യാത്രക്കാർക്ക് ദുരിതം

ചെന്നൈ : ഞായറാഴ്ചകളിൽ ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് റൂട്ടിൽ 20 സബർബൻ തീവണ്ടി സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ചകളിൽ പൊതുവെ സബർബൻ തീവണ്ടികളിൽ യാത്രക്കാരുടെ എണ്ണം കൂടുതലാണ്. ഈ റൂട്ടിൽ 120 സർവീസുകളാണുള്ളത്. ക്രിസ്മസ്, പുതുവത്സരാഘോഷം, പൊങ്കൽ ആഘോഷം എന്നിവയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ എണ്ണംവർധിച്ച് വരികെ നടപടി കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യാത്രത്തിരക്ക് കുറയ്ക്കാനായി 20 പ്രത്യേക എം.ടി.സി. ബസുകൾ താംബരത്തുനിന്ന് ചെന്നൈ ബീച്ചിലേക്ക് കൂടുതലായി സർവീസുകൾ നടത്തിയിരുന്നു. എങ്കിലും സബർബൻ തീവണ്ടികളിലെ യാത്രത്തിരക്ക് കുറയ്ക്കാൻ ബസ് സർവീസുകൾ പര്യാപ്തമായില്ല. ഈ റൂട്ടിൽ 120…

Read More

ചതിച്ച് ആശാനേ; വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകി 15 യാത്രക്കാർക്ക് ഇറങ്ങാനായില്ല

ചെന്നൈ : വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകിയതിനാൽ 15 യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുപോകുന്ന വന്ദേഭാരത് വണ്ടിയുടെ രണ്ട് കോച്ചുകളുടെ നാല് വാതിലുകളാണ് തുറക്കാൻ വൈകിയത്. സാങ്കേതികപ്പിഴവാണോയെന്ന് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ചെന്നൈയിൽനിന്ന് പുറപ്പെട്ട തീവണ്ടി ദിണ്ടിക്കലിൽ എത്തിയപ്പോൾ സി-4, സി-5 എ.സി.ചെയർകാറിലാണ് സംഭവം. ലോക്കോ പൈലറ്റ് ഒരു ബട്ടൺ അമർത്തിയാൽ എല്ലാ കോച്ചുകളുടെയും വാതിലുകൾ കൃത്യമായി തുറക്കേണ്ടതാണ്. തുറന്നില്ലെങ്കിൽ യാത്രക്കാർക്ക് ലോക്കോ പൈലറ്റിനോട് എമർജൻസി സ്വിച്ച് അമർത്തി സംസാരിക്കാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.

Read More

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്തിന് അടിയന്തര സഹായമായി 2000 കോടി ആവശ്യപ്പെട്ട് സ്റ്റാലിന്‍: എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നൽകി കേന്ദ്രസര്‍ക്കാര്‍

stalin modi

ഡല്‍ഹി: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാടിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചാണ് സഹായം ഉറപ്പു നല്‍കിയത്. സംസ്ഥാനത്തെ സ്ഥിതിഗതികളും പ്രധാനമന്ത്രി സ്റ്റാലിനോട് ചോദിച്ചു മനസ്സിലാക്കി. അടിയന്തര സഹായമായി എന്‍ഡിആര്‍എഫില്‍ നിന്നും 2000 കോടി അനുവദിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ അടിയന്തര ദുരിതാശ്വാസ നടപടികള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് ധനസഹായം ആവശ്യപ്പെട്ടത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം…

Read More

കനത്തമഴ അവസാനിച്ചതോടെ പുതുച്ചേരിയിൽ ജനജീവിതം സാധാരണനിലയിലേക്ക്

ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനൊപ്പം പെയ്ത കനത്തമഴ അവസാനിച്ചതോടെ പുതുച്ചേരിയിൽ ജനജീവിതം സാധാരണനിലയിലേക്ക്. കഴിഞ്ഞദിവസം വെള്ളപ്പൊക്കത്തിലായ പല സ്ഥലങ്ങളിൽനിന്നും വെള്ളമിറങ്ങി. റോഡുകളിലെ വെള്ളക്കെട്ടുകളും ശമിച്ചതോടെ ഗതാഗതം സാധാരണ ഗതിയിലായി. വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. വൈദ്യുതിവിതരണം 90 ശതമാനത്തോളം പുനഃസ്ഥാപിച്ചു. ദുരിതാശ്വാസക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് പോയി ത്തുടങ്ങി. മുഖ്യമന്ത്രി എൻ. രംഗസാമി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതാശ്വാസ സഹായങ്ങളും പ്രഖ്യാപിച്ചു. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ പുതുച്ചേരിയിലെയും കാരയ്ക്കലിലെയും കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായം നൽകും. രണ്ട് മേഖലയിലെയും റേഷൻകാർഡ് ഉടമകൾക്ക് പണം ലഭിക്കും.

Read More

പുതുച്ചേരിയില്‍ കരതൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; വെള്ളത്തിൽ മുങ്ങി ചെന്നെെ നഗരം, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. വൈകീട്ട് അഞ്ചരയോടെ പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മണിക്കൂറില്‍ 80 മുതല്‍ 90 വരെ കി.മീ വേഗതയില്‍ കാറ്റ് വീശും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ തുടരുകയാണ് . സംസ്ഥാനത്തെങ്ങും അതീവജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന് റോഡ്, ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് വരെ ചെന്നൈ വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തി വച്ചതായി അധികൃതര്‍…

Read More

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതീവ ജാഗ്രത; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട പശ്ചാത്തലത്തില്‍ തമിഴ്‌നാട് തീരത്ത് അതീവ ജാഗ്രത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലകുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക്…

Read More

തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി,

rain

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ തീവ്രമഴ മുന്നറിയിപ്പ്. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തിലേറെ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്രന്യൂമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ…

Read More

ഖുർആൻ സമ്മേളനവും സമ്മാന വിതരണവും സംഘടിപ്പിച്ചു

ചെന്നൈ: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ സിറ്റി ഘടകത്തിൻ്റേയും അലിഫ് ബാ ഖുർആൻ സ്റ്റഡി സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ ഖുർആൻ സമ്മേളനവും വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു. കിൽപോക്ക് ഒരുമ ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീർ വി.ടി അബ്ദുക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അലിഫ് ബാ ഖുർആൻ സ്റ്റഡി സെന്റർ ചെന്നൈ സൗത്ത് ഏരിയാ കൺവീനർ ഇസ്മായിൽ എടവലത്ത് അധ്യക്ഷത വഹിച്ചു. ഖുർആൻ സ്റ്റഡി സെന്റർ കേരള ജൂലൈ മാസത്തിൽ നടത്തിയ വാർഷിക പരീക്ഷകളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ…

Read More

വീട്ടുമുറ്റത്ത് കണ്ട കോഴിയെ ഗൃഹനാഥൻ കൂട്ടിലടച്ചു; അവകാശവാദമുന്നയിച്ച് അയൽക്കാർ; സംഘർഷത്തിൽ വയോധികനെ തല്ലിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ കോഴിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വയോധികനെ തല്ലിക്കൊന്നു. 82 വയസ്സുകാരനായ മുരുഗയ്യനാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂർ ജില്ലയിലെ കുഭകോണത്താണ് സംഭവം. സംഭവത്തിൽ അയൽക്കാരായ മൂന്ന് പ്രതികൾ അറസ്റ്റിലായി. വീട്ടിലെത്തിയ കോഴിയുടെ പേരിലാണ് ക്രൂരമായ സംഭവമുണ്ടായത്. മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാൽ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി മുരുഗയ്യൻ കൂട്ടിലടച്ചു. പിന്നാലെ അയൽവീട്ടിലെ സെൽവറാണിയും, മക്കളായ ബാബുരാജ്, ഭാരതി എന്നിവരും കോഴിയെ അന്വേഷിച്ച് മുരുകയ്യൻ്റെ വീട്ടിലെത്തി. കോഴി ആരുടേതാണെന്ന് അറിയില്ലെന്നും, മകൻ വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുരുകയ്യൻ പറഞ്ഞെങ്കിലും മൂവരും വഴങ്ങിയില്ല. തർക്കം മുറുകിയപ്പോൾ…

Read More

അമേരിക്കയില്‍ ജനവിധി ഇന്ന്; കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍.

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലുങ്കാനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം കമലഹാരിസിന്റെ ഫോട്ടോ പതിച്ച ബാനറുകളും പതിച്ചിട്ടുണ്ട്. നാടിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കട്ടെ എന്ന ബാനറുകള്‍ വഴികളില്‍ കാണാം. കമല ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഇത്. ക്ഷേത്രത്തില്‍ സംഭാവനകള്‍ പട്ടികപ്പെടുത്തുന്ന കല്ലില്‍ മുത്തച്ഛന്റെ പേരിനൊപ്പം കമല ഹാരിസിന്റെയും പേര് കൊത്തിവെച്ചിട്ടുണ്ട്. യുഎസ് വൈസ്പ്രസിഡന്റായി കമല ഹാരിസ്…

Read More