എസ്.എസ്.എൽ.സി. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷകൾ ആരംഭിച്ചു; പ്രത്യേക ക്ലാസുകളും വിദ്യാഭ്യാസവകുപ്പ് നൽകും

ചെന്നൈ: എസ്.എസ്.എൽ.സി. സപ്ലിമെന്ററി പരീക്ഷയ്ക്കായി ശനിയാഴ്ച മുതൽ അപേക്ഷ നൽകിത്തുടങ്ങി. ജൂലായ് രണ്ടിനാണ് സപ്ളിമെന്ററി പരീക്ഷ നടക്കുക. വെള്ളിയാഴ്ചയാണ് എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചത്. 91.55 ശതമാനമായിരുന്നു വിജയശതമാനം. സപ്ലിമെന്ററി പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസെടുക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Read More

ബൈക്ക് യാത്രികരായ ദമ്പതിമാർ ഷോക്കേറ്റു മരിച്ചു

ചെന്നൈ : മധുരയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽത്തട്ടി ബൈക്കുയാത്രക്കാരായ ദമ്പതിമാർ ഷോക്കേറ്റു മരിച്ചു. മുരുകേശൻ(50) ഭാര്യ പാപ്പാത്തി (44) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിലുണ്ടായ മഴയ്ക്കിടെയാണ് ദുരന്തം. ദുരൈസാമി റോഡ് ഏരിയയിലെ പലചരക്കുകട അടച്ചതിനുശേഷം വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടയിലായിരുന്നു അപകടം.

Read More

കേരളത്തിലെ  വെസ്റ്റ്‌നൈൽ പനി: സംസ്ഥാനത്ത് ജാഗ്രത നിർദേശം

  ചെന്നൈ : കേരളത്തിലെ ചില ജില്ലകളിൽ വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ജാഗ്രതാനിർദേശം നൽകി. പരിഭ്രാന്തരാവേണ്ടകാര്യമില്ലെന്നും മുൻകരുതലും തക്കസമയത്ത് ചികിത്സയും സ്വീകരിച്ചാൽ മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ്നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലേക്കെത്തുന്നത്. രോഗപ്പകർച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളിൽനിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്കും. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രത്യേക വാക്‌സിനുകളോ ആന്റിവൈറസ്…

Read More

നഗരത്തിൽ ശക്തമായ കാറ്റും മഴയും; മരം വീണ് സർക്കാർ ബസ് തകർന്നു

ചെന്നൈ : മേട്ടൂരിൻ്റെ പരിസര പ്രദേശങ്ങളിൽ ഇടിയും മിന്നലും ശക്തമായ കാറ്റും ഉണ്ടായ മഴയിൽ റോഡരികിലെ മരം കടപുഴകി സർക്കാർ ബസിനു മുകളിൽ വീണു സർക്കാർ ബസ് തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സേലം ജില്ലയിൽ വേനൽച്ചൂടിൻ്റെ ആഘാതം അനുദിനം വർധിക്കുകയാണ്. പകൽ സമയങ്ങളിൽ റോഡുകളിൽ ചൂട് കാറ്റ് വീശുന്നുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പകൽ വെയിൽ ജ്വലിക്കുന്നുണ്ടെങ്കിലും രാത്രിയിൽ ശക്തമായ കാറ്റും ഇടിയും മിന്നലുമായി മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേനൽമഴ പെയ്തതോടെ ചൂട് കുറഞ്ഞതോടെ ജനങ്ങളും കർഷകരും ആഹ്ലാദത്തിലാണ്.…

Read More

താംബരം-കൊച്ചുവേളി പ്രത്യേക എ.സി. തീവണ്ടി ഈ ദിവസം മുതൽ സർവീസ് ആരംഭിക്കും; വിശദാംശങ്ങൾ

ചെന്നൈ : യാത്രത്തിരക്ക് കുറയ്ക്കാൻ താംബരം- കൊച്ചുവേളി പ്രത്യേക എ.സി. തീവണ്ടി സർവീസ് അനുവദിച്ചു. താംബരത്ത്നിന്ന് മേയ് 16, 18, 23, 25, 30 ജൂൺ ഒന്ന്, ആറ്, എട്ട്, 13, 15, 20, 22, 27, 29 തീയതികളിൽ സർവീസുണ്ടാകും. താംബരത്ത് നിന്ന് രാത്രി 9.40-ന് പുറപ്പെടുന്ന വണ്ടി (06035) പിറ്റേന്ന് ഉച്ചയ്ക്ക് 1.40 കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് മേയ് 17, 19,24, 26,31, ജൂൺ രണ്ട്, ഏഴ്, ഒൻപത് 14,16,21,23,28,30 എന്നീ തീയതികളിലാണ് താംബരത്തേക്ക് പ്രത്യേക വണ്ടി. ഉച്ചയ്ക്ക് ശേഷം 3.35-ന്…

Read More

സർക്കാർ ആശുപത്രിയിൽ നടന്ന ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ: ആശുപത്രി അധികൃതർ ആഹ്ലാദത്തിൽ

ചെന്നൈ : തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ നടന്ന ഒരു പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ. തിരുപ്പൂർ താരാപുരം റോഡ് സ്വദേശി ബാല്പാണ്ടിയ്ക്കും (28) കൗസല്യ (26)ക്കുമാണ് ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങളെ നൽകി ദൈവം അനുഗ്രഹിച്ചത്. ഗർഭിണിയായ കൗസല്യയെ കഴിഞ്ഞ മാസം 15നാണ് തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി. അതിൽ 3 കുട്ടികൾ ജനിച്ചു, ഒരു പെൺകുട്ടിയും 2 ആൺകുട്ടികളും. ഇവരിൽ 2 കുട്ടികൾ ഒന്നര കിലോയും മറ്റൊരു കുട്ടിക്ക് 1.750…

Read More

ചിലത് സാമൂഹികശല്യമായി മാറിയിരിക്കുന്നു: യുട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ചില യുട്യൂബ് ചാനലുകൾ സാമൂഹികശല്യമായി മാറിയിരിക്കുകയാണെന്നും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കേണ്ട സമയമായെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വരിക്കാരെ കൂട്ടുന്നതിന് ചില യുട്യൂബ് ചാനലുകൾ അവഹേളനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം ചാനലുകൾ സാമൂഹികശല്യമാണ്. അവയെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു -ജസ്റ്റിസ് കുമരേശ് ബാബു വാക്കാൽ അഭിപ്രായപ്പെട്ടു. റെഡ്പിക്സ് യുട്യൂബ് ചാനലിന്റെ ഉടമയായ ഫെലിക്സ് ജെറാൾഡ് നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വനിതാപോലീസുകാർക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായി ജയിലിൽക്കഴിയുന്ന സവുക്കു ശങ്കറിന്റെ അഭിമുഖം പുറത്തുവിട്ടതിന് ഫെലിക്സ് ജെറാൾഡിന്റെപേരിൽ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ്…

Read More

സംസ്ഥാനത്ത് രാഷ്ട്രീയത്തിൽ അടിസ്ഥാനമാറ്റം കൊണ്ടു വരാൻ ലക്ഷ്യം; ജന്മദിനത്തിൽ പാർട്ടി സംസ്ഥാന സമ്മേളനം നടത്താൻ ഒരുങ്ങി വിജയ്

ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയിൽ നടന്നേക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 22-ന് സമ്മേളനം നടത്താനാണ് ആലോചന. ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുവിജയമാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ജൂൺ ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുന്നതോടെ പാർട്ടി പ്രവർത്തനത്തിന് തുടക്കമിടാനാണ് വിജയ് ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആർക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന…

Read More

സംസ്ഥാനത്ത് 23 ഇനം നായകൾക്ക് വിലക്ക്; ഉത്തരവിറക്കി തമിഴ്‌നാട് മൃഗക്ഷേമവകുപ്പ്

ചെന്നൈ : അപകടകാരികളായ 23 ഇനം നായകളെ ഇറക്കുമതി ചെയ്യുന്നതും പ്രജനനം നടത്തുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ട് തമിഴ്‌നാട് മൃഗക്ഷേമവകുപ്പ് ഉത്തരവിറക്കി. രജിസ്‌ട്രേഷനില്ലാതെ നായകളെ വളർത്തുന്നവർക്ക് 1000 രൂപ പിഴശിക്ഷ വിധിക്കുമെന്ന് ചെന്നൈ നഗരസഭയും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് രണ്ട് റോട്ട് വീലർ നായകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് വളർത്തുനായകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അപകടകാരികളായ നായകളുടെ പ്രജനനം തടയണമെന്നാവശ്യപ്പെട്ട് രണ്ടുമാസംമുമ്പ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദേശത്തിന്റെ ചുവടുപിടിച്ചാണ് തമിഴ്‌നാട് സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയത്. റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, കോക്കേഷ്യൻ ഷെപേർഡ്, വൂൾഫ്…

Read More

ചെന്നൈ | അറ്റകുറ്റപ്പണികൾ: ചില ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: ചെങ്കൽപട്ട് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ചെന്നൈ ബീച്ച്-ചെങ്കൽപട്ട് ഇടയിൽ രാവിലെ 9.25നും 10നും ചെങ്കൽപട്ട്-ചെന്നൈ ബീച്ചിനുമിടയിൽ 11.30നും 12നും സർവീസ് നടത്തുന്ന ഇലക്ട്രിക് ട്രെയിനുകൾ നാളെ (12ന്) സിംഗപ്പെരുമാൾകോവിൽ-ചെന്നൈ ബീച്ചിനുമിടയിൽ റദ്ദാക്കുമെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അറിയിച്ചു.

Read More