ക്ഷേത്രത്തിലെ ആന തീപിടിത്തത്തിൽ ചരിഞ്ഞു

ചെന്നൈ : കുന്രക്കുടിയിൽ ഷൺമുഖനാഥ പെരുമാൻ ക്ഷേത്ര പന്തലിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ആന ചത്തു. 1971-ൽ ഒരു ഭക്തൻ കാരക്കുടിക്കടുത്തുള്ള കുന്രക്കുടിയിലെ ഷൺമുഖനാഥ പെരുമാൻ ക്ഷേത്രത്തിന് “സുബ്ബുലക്ഷ്മി” എന്ന ആനയെ സമർപ്പിച്ചു. ക്ഷേത്രത്തിനടുത്തുള്ള തകരപ്പുരയിലാണ് ആനയെ പാർപ്പിച്ചിരുന്നത്. തകര മേൽക്കൂരയുടെ അടിയിൽ ചൂട് തട്ടാതിരിക്കാൻ ഓട് വച്ചു. ഇന്നലെ രാത്രി ഷോർട് സർകുട്ടീനെ തുടർന്ന് ടെൻ്റിൽ തീ പടർന്ന് പുല്ലിലേക്ക് പടർന്നു. വിവരമറിഞ്ഞ് അഗ്നിശമനസേന എത്തി തീ അണച്ചെങ്കിലും. ഇതിൽ “സുബ്ബുലക്ഷ്മി’ എന്ന ആനയ്ക്ക് പരിക്കേറ്റു. വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും മൃഗഡോക്ടർമാർ മുഖേന ആനയെ…

Read More

ചെന്നൈ സെൻട്രൽ-കണ്ണൂർ പ്രത്യേക ട്രെയിൻ സർവീസ്

ചെന്നൈ സെൻട്രലിൽനിന്ന് 14-ന് രാത്രി 11.50-ന് പുറപ്പെടുന്ന വണ്ടി(06163) ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 3.45-ന് തിരിക്കുന്ന വണ്ടി(06164) പിറ്റേന്ന് രാവിലെ 7.55-ന് ചെന്നൈ സെൻട്രലിലെത്തും. ഒരു എ.സി. ത്രി ടിയർ എ.സി, ആറ് സ്ലീപ്പർ ക്ലാസ്, 12 ജനറൽ കോച്ചുകൾ എന്നിവയുണ്ട്. കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. എഗ്‌മോർ- കൊച്ചുവേളി പ്രത്യേക എ.സി. വണ്ടി ചെന്നൈ എഗ്‌മോറിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 3.15-ന് പുറപ്പെടുന്ന…

Read More

വനിതാഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു

ചെന്നൈ : മധുരയിൽ വനിതാഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ റഫ്രിജറേറ്ററിലെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. മധുരമീനാക്ഷി ക്ഷേത്രത്തിനുസമീപം പെരിയാർ ബസ് സ്റ്റാൻഡിനോടുചേർന്ന് അനധികൃതമായി പ്രവർത്തിക്കുകയായിരുന്ന വിശാഖ വിമൻസ് ഹോസ്റ്റലിലാണ് തീപ്പിടിത്തമുണ്ടായത്. അടുത്തുള്ള സർക്കാർ സ്കൂളിൽ അധ്യാപികയായ പരിമള സുന്ദരി (50), സ്വകാര്യ കാറ്ററിങ് കോളേജിൽ പഠിപ്പിക്കുന്ന ശരണ്യ (22) എന്നിവരാണ് മരിച്ചത്. പുകനിറഞ്ഞ് ശ്വാസം മുട്ടിയായിരുന്നൂ ഇരുവരുടെയും മരണം.

Read More

ആവശ്യം ശക്തമെങ്കിലും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പ്രഖ്യാപനം വൈകുന്നു

ചെന്നൈ : ഓണത്തിന് ഹുബ്ബള്ളി, കച്ചേഗുഡ, സെക്കന്തരാബാദ് എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചെങ്കിലും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ സംബന്ധിച്ച് റെയിൽവേക്ക് മിണ്ടാട്ടമില്ല. ഓണം അടുത്തിട്ടും ചെന്നൈയിൽനിന്ന് പാലക്കാട് വഴി കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം അധികൃതർ ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല. കോച്ചുകളുടെ ലഭ്യതയ്ക്കനുസൃതമായി പ്രത്യേക തീവണ്ടികൾ അനുവദിക്കുന്നുണ്ടെന്നും ഓണത്തിന് ഇതുവരെയായി 34 പ്രത്യേക സർവീസുകൾ അനുവദിച്ചെന്നും പറയുമ്പോഴും പാലക്കാട് വഴി മംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. പ്രത്യേകതീവണ്ടിപ്രഖ്യാപനം വൈകുന്നതിനാൽ പലരും വൻനിരക്ക് നൽകി സ്വകാര്യ…

Read More

പെട്രോളിന്‌ ജി.എസ്.ടി.: കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഹൈക്കോടതി

ചെന്നൈ : പെട്രോളിനെയും ഡീസലിനെയും ചരക്ക്‌ സേവന നികുതി(ജി.എസ്.ടി.)ക്കുകീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചെന്നൈയിലെ അഭിഭാഷകനായ സി. കനകരാജാണ് പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ജി.എസ്.ടി.ക്കുകീഴിൽവരുന്നതോടെ രാജ്യത്ത് എണ്ണവില ഗണ്യമായിക്കുറയുമെന്നും എല്ലാസംസ്ഥാനത്തും ഏകീകൃതവില വരുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

Read More

നടൻ ജീവയും കുടുംബവും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു

ചെന്നൈ : നടൻ ജീവയും കുടുംബവും ബുധനാഴ്ച കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടു. സേലത്തുനിന്ന് ചെന്നൈയിലേക്കു വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ കള്ളക്കുറിച്ചിയിലെ കണിയമൂർ ഗ്രാമത്തിൽവെച്ച് റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു. റോഡു മുറിച്ചുകടന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കാര്യമായ പരിക്കൊന്നുമില്ലെന്ന് ജീവ അറിയിച്ചു. മറ്റൊരുവാഹനത്തിൽ അവർ ചെന്നൈയിലെത്തി.

Read More

പാമ്പൻപാലം പണി പൂർത്തിയായി; ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തും

ചെന്നൈ : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. ഒക്ടോബർ രണ്ടിന് ചടങ്ങു നടത്താനാണ് തീരുമാനം. ഇതോടെ 22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സർവീസ് പുനരാരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പാലം പണിതത്. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. 18.3 മീറ്റർ നീളമുള്ള 200 സ്പാനുകളാണ് ഇതിനുള്ളത്. കപ്പലുകൾക്ക് വഴിയൊരുക്കുന്നതിന് ഉയർന്നുകൊടുക്കുന്ന നാവിഗേഷൻ സ്പാനിന് 63 മീറ്ററാണ് നീളം. ഇത് 17 മീറ്റർ…

Read More

പൊങ്കൽ അവധി യാത്ര: തീവണ്ടികളിൽ റിസർവേഷൻ 12-ന് തുടങ്ങും

ചെന്നൈ : പൊങ്കലിനോട് അടുത്തദിവസങ്ങളിൽ പുറപ്പെടുന്ന തീവണ്ടികളിലെ റിസർവേഷൻ വ്യാഴാഴ്ച ആരംഭിക്കും. ജനുവരി 10-ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഈ ദിവസം റിസർവേഷൻ തുടങ്ങുന്നത്. പൊങ്കലിന് തൊട്ടുമുൻപുള്ള വാരാന്ത്മായതിനാൽ ജനുവരി 10-ന് ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. പൊങ്കലിന് തമിഴ്‌നാട്ടിൽ നാല് ദിവസം കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുള്ളതിനാൽ കേരളത്തിലേക്കും തിരക്കായിരിക്കും. അതിനാൽ 120 ദിവസം മുൻകൂട്ടി റിസർവേഷൻ ആരംഭിക്കുമ്പോൾ തന്നെ ടിക്കറ്റ് വിറ്റുതീരാനാണ് സാധ്യത.

Read More

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ കൂടുന്നു; സംസ്ഥാനത്തുടനീളം വൃദ്ധസദനങ്ങൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലുടനീളം വൃദ്ധസദനങ്ങൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരോ ജില്ലയിലും ഒരു വൃദ്ധസദനമെങ്കിലും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കണമെന്നാണ് കോടതിയുത്തരവ്. തമിഴ്‌നാട്ടിലെ എല്ലാജില്ലകളിലും വൃദ്ധസദനം സ്ഥാപിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ. അതിശയകുമാർ സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ വാദം കേട്ടപ്പോഴാണ് ജസ്റ്റിസ് ആർ. സുബ്രഹ്‌മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവിട്ടത്. നേരത്തെ ഹർജിയിൽ വാദം കേട്ടപ്പോൾ വൃദ്ധസദനങ്ങളുടെ ആവശ്യകതയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷകരുടെ സമിതിയെ കോടതി നിയോഗിച്ചിരുന്നു. അവരുടെ…

Read More

സംസ്ഥാനത്തേക്ക് ജബിലും 2,000 കോടി മുടക്കും; 5,000 പേർക്ക് ജോലി ലഭിക്കും

ചെന്നൈ : തമിഴ്‌നാട്ടിൽ മുതൽമുടക്കുന്നതിന് ഇലക്ട്രോണിക് ഘടക നിർമാതാക്കളായ ജബിലുമായും സാങ്കേതികവിദ്യാസ്ഥാപനമായ റോക്ക് വെൽ ഓട്ടോമേഷനുമായും തമിഴ്‌നാട് സർക്കാർ 2,666 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആപ്പിളിനുവേണ്ടി ഇലക്ട്രോണിക് ഘടകങ്ങൾ നിർമിക്കുന്ന ജബിൽ തിരുച്ചിറപ്പള്ളിയിൽ 2,000 കോടി രൂപ ചെലവിൽ ഫാക്ടറി തുടങ്ങും. 5,000 പേർക്ക് ഇവിടെ ജോലി ലഭിക്കും. റോക്ക് വെൽ ഓട്ടമേഷൻ 666 കോടി രൂപ ചെലവിട്ട് കാഞ്ചീപുരത്തെ നിർമാണശാല വിപുലമാക്കും. ഇവിടെ 365 പേർക്കുകൂടി ജോലി ലഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ യു.എസ്. സന്ദർശന വേളയിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.…

Read More