കേരളത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ട പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്​ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക്…

Read More

മലയാളികൾ ഉൾപ്പെടെ നാലുപേർ കഞ്ചാവുമായി പിടിയിൽ

കോയമ്പത്തൂർ : രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 24 കിലോഗ്രാം കഞ്ചാവുമായി മൂന്ന്‌ മലപ്പുറം സ്വദേശികൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. മലപ്പുറം സ്വദേശികളായ എ. അബ്ദുൾവാഹിദ് (29), കെ. റിസ്വാൻ ഉൾഹഖ് (23), വെള്ളലൂർ എടയാർപാളയത്തുള്ള എസ്. നവനീതൻ (29) എന്നിവർ പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലാകുകയായിരുന്നു.

Read More

മക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ : ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് മക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. മധുരയിലുള്ള എസ്. സേതുപതിയാണ് (30) ഭാര്യ രാജ്വേരിയുമായുള്ള വഴക്കിന്റെപേരിൽ മക്കളായ രക്ഷനയെയും (ഏഴ്), രക്ഷിതയെയും (അഞ്ച്) കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായ സേതുപതിയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ കത്തിയെടുത്ത് മക്കളുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറക്കാനും ശ്രമിച്ചു. കുട്ടികൾ രണ്ടുപേരും ഉടൻതന്നെ മരിച്ചു.

Read More

സ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തു; സ്‌കൂള്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്കൂളിൻ്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി. ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് സ്കൂളിന് ഐശ്വര്യവും പ്രശസ്തിയും കൊണ്ടുവരാന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു . റാസ്‌ഗവാനിലെ ഡി എൽ പബ്ലിക് സ്‌കൂൾ ഡയറക്ടറും മൂന്ന് അധ്യാപകരും ഉൾപ്പെടെ അഞ്ച് പേരെ കേസിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ ‘ബലി കൊടുക്കാന്‍’ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് സെപ്തംബർ 22 ന്, സ്‌കൂളിന് പുറകിലുള്ള കുഴൽക്കിണറിന്…

Read More

മുൻ ഡി.ജി.പി.യുടെ ഭാര്യ സൈബർ തട്ടിപ്പിൽ കുടുങ്ങി;  നഷ്ടമായത് 90,000 രൂപ

ചെന്നൈ : തമിഴ്‌നാട്ടിൽ മുൻ ഡി.ജി.പി.യുടെ ഭാര്യയെയും സൈബർ തട്ടിപ്പുസംഘം കബളിപ്പിച്ചു. മുംബൈ പോലീസിൽനിന്നാണെന്നുപറഞ്ഞ് വിളിച്ചസംഘം 90,000 രൂപയാണ് തട്ടിയെടുത്തത്. ചെന്നൈ പോലീസ് കമ്മിഷണറായിരുന്ന അന്തരിച്ച ഐ.പി.എസ്. ഓഫീസർ എസ്. ശ്രീപാലിന്റെ ഭാര്യ കമാലിയാണ് തട്ടിപ്പിനിരയായത്. മുംബൈ പോലീസിൽനിന്നാണെന്നു പറഞ്ഞ് വിളിച്ച തട്ടിപ്പുകാർ കമാലിയുടെ ഫോൺനമ്പർ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നറിയിച്ചു. രണ്ടുമണിക്കൂറു കഴിഞ്ഞാൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും അതിനായി അക്കൗണ്ടിലെ 90,000 രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റണമെന്നും നിർദേശിച്ചു. പരിശോധന കഴിഞ്ഞാൽ പണം തിരികെലഭിക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച…

Read More

തൃശൂർ എടിഎം കവർച്ച സംഘം പിടിയിൽ: പിന്നിൽ വൻ സംഘം; വാഹനത്തിൽ ആയുധ ശേഖരം; പ്രതികളെ കുടുക്കിയത് ഇങ്ങനെ

നാമക്കൽ : തൃശ്ശൂരിൽ എ.ടി.എം കവർച്ചയ്ക്കുപിന്നിൽ വൻ പ്രൊഫഷണൽ സംഘമെന്ന് സൂചന. നാമക്കൽ കുമാരപാളയത്ത് കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പിടിയിലായ കണ്ടെയ്നറിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തിയെന്ന് റിപ്പോർട്ട്‌ ഉണ്ട്. കണ്ടെയ്‌നർ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ടാങ്കർ തടയാൻ ശ്രമിച്ചു. ഇതിനിടെ സംഘം രണ്ട് പോലീസുകാരെ ആക്രമിച്ചു. ഇതേത്തുടർന്നാണ് പോലീസ് വെടിയുതിർത്തതെന്നാണു വിവരം. തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തിൻ്റെ ആക്രമണത്തിൽ…

Read More

സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹർജിയുമായി…

Read More

തൃശൂരിൽ വൻ കവർച്ച; മൂന്ന് എ ടി എം തകർത്ത് അരക്കോടിയിലധികം കവർന്നു

തൃശൂർ:തൃശ്ശൂരിൽ മൂന്ന് എടിഎമ്മുകൾ കൊള്ളയടിച്ച് അരക്കോടിയിലധികം കവർന്നു.മാപ്രാണം ,കോലഴി ,ഷോർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകർത്ത് പണം കവർന്നത് . പുലർച്ചെ മൂന്നിനും നാലിലും മധ്യേയായിരുന്നു കവർച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ ടി എം തകർത്തത്. മൂന്ന് എസ് ബി ഐ എടിഎം മ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പോലീസ് സംഘം…

Read More

ഓണാഘോഷത്തിന്റെ പൂക്കളം നശിപ്പിച്ച സംഭവം; മലയാളി യുവതിയുടെ പേരിൽ കേസെടുത്തു

ബെംഗളൂരു : ഓണാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ കുടുംബാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളിയുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പോലീസ് കേസെടുത്തത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിലെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഓണാഘോഷത്തിനിടെ കുട്ടികള്‍ തയ്യാറാക്കിയ പൂക്കളമാണ് നശിപ്പിച്ചത്. അപ്പാർട്ട്മെൻ്റിലെ പൊതു സ്ഥലത്ത് പൂക്കളം ഇട്ടത് ചോദ്യം ചെയ്ത യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. പൂക്കളത്തിൽ കയറിനിൽക്കുകയും കാലുകൊണ്ട് കളത്തിലെ പൂക്കൾ അലങ്കോലപ്പെടുത്തുകയുമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ…

Read More

സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഇല്ല; ബലാത്സംഗകേസിലെ ഹര്‍ജി ഹൈക്കോടതി തള്ളി

sidhi

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.…

Read More