കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ.

ചെന്നൈ : കേരളത്തിലുൾപ്പെടെ കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ. കോയമ്പത്തൂർ സ്വദേശി സി. ശിവകുമാറി (45)നെയാണ് ഈറോഡിലെ ഹോട്ടലിൽനിന്ന് പിടികൂടിയത്. പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഇയാളെ വലയിലാക്കിയത്. പരോളിലിറങ്ങിയ ശേഷം ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ഹോട്ടൽജോലി ചെയ്യുകയായിരുന്നു ശിവകുമാർ. മധുര സ്റ്റൈലിൽ പൊറോട്ട ഉണ്ടാക്കാനെന്ന വ്യാജേന ഒരു പോലീസുകാരൻ അടുപ്പംകൂടിയാണ് ശിവകുമാറിനെ അറസ്റ്റുചെയ്തത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. ബിരുദധാരിയായ ശിവകുമാർ 2004-ൽ കേരളത്തിൽ കൊലപാതകക്കേസിൽ പ്രതിയാണ്. 2012-ൽ ചെന്നൈയിലെ വേളാച്ചേരിയിൽ ഒരുമിച്ചുതാമസിച്ച ഒരാളെ കൊന്നതിന് 2013-ൽ ഗിണ്ടി…

Read More

ബസ്‌ഡേ ആഘോഷം; വടിവാളുമായെത്തിയ നാല്‌ വിദ്യാർഥികൾ അറസ്റ്റിൽ

ചെന്നൈ : ബസ്‌ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ വടിവാളുമായെത്തിയ നാല്‌ കോളേജ്‌ വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. പ്രസിഡൻസി സർക്കാർ കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥികളായ ഗുണ (20), ജനകൻ (19), ബാലാജി (19), ഇസക്കി (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് നാലു വടിവാൾ പിടിച്ചെടുത്തു. ന്യൂ വാഷർമാൻപേട്ടിനുസമീപം വിദ്യാർഥികൾ ബസ് തടഞ്ഞുനിർത്തി ആഘോഷത്തിൽ ഏർപ്പെടുകയായിരുന്നു. പൊതുജനങ്ങൾക്ക് ശല്യമായതോടെ പോലീസ് വിദ്യാർഥികളെ വളഞ്ഞു. ഇതിനിടയിൽ ഓടിരക്ഷപ്പെട്ട നാലു വിദ്യാർഥികളെ പോലീസ് പിടികൂടി പരിഡശോധിച്ചപ്പോഴാണ് വടിവാൾ കണ്ടെടുത്തത്.

Read More

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം: നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗർഭഛിദ്രം നടത്തിയ ശേഷവും ബലാത്സംഗം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്‌സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ ചെയ്തിരുന്നു.…

Read More

ടി.ടി.ഇ. ചമഞ്ഞ് യാത്രക്കാരിൽനിന്ന് പിഴ ഈടാക്കിയ ഈടാക്കിയ മലയാളി യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു

ചെന്നൈ : ടി.ടി.ഇ. ചമഞ്ഞ് യാത്രക്കാരിൽനിന്ന് പിഴ ഈടാക്കിയ മലയാളിയെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് തച്ചനാട്ടുകരയിലെ മണികണ്ഠനാ(30)ണ് അറസ്റ്റിലായത്. ടി.ടി.ഇ.യുടെ യൂണിഫോം ധരിച്ച് മധുര റെയിൽവേ ഡിവിഷനിലെ ഡെപ്യൂട്ടി ടിക്കറ്റ് ഇൻസ്പെക്ടർ എന്ന ബാഡ്‌ജണിഞ്ഞാണ് താംബരത്തുനിന്ന് നാഗർകോവിലേക്കുള്ള അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിൽ (20691) പരിശോധന നടത്തിയത്. ടിക്കറ്റെടുത്ത യാത്രക്കാരോട് പണംതന്നാൽ ഇതേറൂട്ടിൽ മറ്റുതീവണ്ടിയിൽ സ്ലീപ്പർ കോച്ചിൽ ബർത്തുനൽകാമെന്ന് അറിയിച്ചും ഇയാൾ പണംതട്ടാനുള്ള ശ്രമംനടത്തി. ഇതിനിടെ സംഭവമറിഞ്ഞ് അടുത്ത കോച്ചിലുണ്ടായിരുന്ന മധുര റെയിൽവേ ഡിവിഷനിലെ വനിത ടി.ടി.ഇ. മണികണ്ഠനെക്കണ്ടു. സംശയംതോന്നിയ ഇവർ ആർ.പി.എഫിനെ…

Read More

അന്ധവിശ്വാസം; ജ്യോതിഷിയുടെ വാക്ക് കേട്ട് മുത്തച്ഛന്‍ പിഞ്ചുകുഞ്ഞിനെ മുക്കിക്കൊന്നു

ചെന്നൈ: തമിഴ്നാട് അരിയല്ലൂരില്‍ പിഞ്ചുകഞ്ഞിനെ മുത്തച്ഛന്‍ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 38 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അന്‍പത്തിയെട്ടുകാരനായ മുത്തച്ഛന് വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് മുത്തച്ഛന്‍ കൊലപാതകം നടത്തിയത്. ജ്യോതിഷുടെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കുളിമുറിയിലെ ബാരലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുഞ്ഞ് മരിച്ചത് എങ്ങനയെന്ന് സംശയമുയര്‍ന്നതോടെ മുത്തച്ഛന്‍ ഉള്‍പ്പടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി…

Read More

കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ

ചെന്നൈ : പൊള്ളാച്ചി ഈസ്റ്റ് പോലീസ് പരിധിയിൽ മരപ്പേട്ടയിൽ വാഹന പരിശോധനക്കിടെ വണ്ടിയിൽ കടത്തിയ 60 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ മലയാളികളായ റഷീദ് (24), ഖലീൽ റഹ്മാൻ (44) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പിടികൂടി. കഞ്ചാവിന് ഒമ്പത് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പൊള്ളാച്ചി ഭാഗത്ത് കഞ്ചാവ് വില്പന വ്യാപകമായി നടക്കുന്നുവെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

Read More

പ്രശസ്ത ന്യൂറോ സർജൻ ഡോ. സുബ്ബയ്യ വധം : വധശിക്ഷ വിധിക്കപ്പെട്ട ഏഴുപേരുൾപ്പെടെ ഒൻപത്‌ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

ചെന്നൈ : പ്രശസ്ത ന്യൂറോ സർജൻ ഡോ. എസ്.ഡി. സുബ്ബയ്യയെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതുപ്രതികളെയും മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച വെറുതെവിട്ടു. വധശിക്ഷ വിധിക്കപ്പെട്ട ഏഴുപേരും ജീവപര്യന്തം തടവുവിധിക്കപ്പെട്ട രണ്ടുപേരുമാണ് ഒരുപതിറ്റാണ്ടുമുൻപ്‌ നടന്ന കൊലപാതകക്കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടത്. ചെന്നൈ, രാജാ അണ്ണാമലൈപുരത്തെ ബിൽറോത്ത് ആശുപത്രിയിലെ ന്യൂറോ സർജനായ സുബ്ബയ്യയെ 2013 സെപ്റ്റംബർ 14-നാണ് മൂന്നംഗസംഘം വെട്ടിക്കൊന്നത്. ബന്ധുക്കൾതമ്മിലുള്ള സ്വത്തുതർക്കത്തെത്തുടർന്നാണ് കൊലപാതകം എന്നുകണ്ടെത്തിയാണ് ചെന്നൈയിലെ സെഷൻസ് കോടതി 2021 ഓഗസ്റ്റ് അഞ്ചിന് ശിക്ഷവിധിച്ചത്. പി. പൊന്നുസാമി, ഭാര്യ മേരി പുഷ്പം, മക്കളായ പി. ബേസിൽ, പി. ബോറിസ്,…

Read More

ഗര്‍ഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.    

Read More

പട്ടാപ്പകൽ അഭിഭാഷകനെ റോഡിലിട്ട് വെട്ടിക്കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ : തിരുവാൺമിയൂരിൽ പട്ടാപ്പകൽ അഭിഭാഷകനെ റോഡിലിട്ട് വെട്ടിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റുചെയ്തു. സൈദാപേട്ട് കോടതിയിലെ അഭിഭാഷകനായ തിരുവാൺമിയൂർ അവ്വൈ നഗർ സ്വദേശി ഗൗതം (31) ആണ് കൊല്ലപ്പെട്ടത്. കോടതിയിൽനിന്ന് മടങ്ങും വഴി വീട്ടിനടുത്തുള്ള എ.ടി.എമ്മിന് സമീപം ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേയാണ് മൂന്നു പേർ ഗൗതമിനെ ആക്രമിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിഭാഷകനെ അക്രമികൾ തുരുതുരാ വെട്ടി. നാട്ടുകാർ എത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചിരുന്നു. അക്രമികൾ രക്ഷപ്പെടുകയുംചെയ്തു. ഗൗതമിന്റെ സഹോദരന്റെ പരാതിയനുസരിച്ച് കേസെടുത്ത പോലീസ് എൻ. കമലേഷ് (27), എം. നിത്യാനന്ദം (27),…

Read More

ചെന്നൈ വിമാനത്താവളത്തിൽ 30 കോടിയുടെ കൊക്കെയ്നുമായി ഇൻഡൊനീഷ്യൻ സ്വദേശി അറസ്റ്റിൽ

ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30 കോടി രൂപ വിലവരുന്ന 3.3 കിലോ കൊക്കെയ്ൻ പിടിച്ചു. സംഭവത്തിൽ ഇൻഡൊനീഷ്യൻ സ്വദേശി മുഹമ്മദ് യാസിക(40)യെ അറസ്റ്റുചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ബാങ്കോക്കിൽനിന്ന് തായ് എയർവേസ്‌ വിമാനത്തിൽ എത്തിയ മുഹമ്മദ് യാസികയെ സംശയംതോന്നി ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടി നൽകി. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് കൊക്കെയ്ൻ പാക്കറ്റുകൾ രഹസ്യ അറകളിൽ സൂക്ഷിച്ചതായി കണ്ടെത്തിയത്. സാംപിൾ പരിശോധനയിൽ ഇത് ഉയർന്നവീര്യമുള്ള മയക്കുമരുന്നാണെന്നു കണ്ടെത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. വിയറ്റ്നാമിൽനിന്ന് ഇയാൾ മയക്കുമരുന്ന്…

Read More