പൊള്ളാച്ചിയിൽ മുയൽവേട്ട നടത്തിയ10 പേർ അറസ്റ്റിൽ

പൊള്ളാച്ചി : പൊള്ളാച്ചി കണക്കംപട്ടികൊണ്ട കൗണ്ടൻപാളയത്തിൽ മുയലുകളെ വേട്ടയാടിയ 10 പേരെ അറസ്റ്റുചെയ്തു. ഒരുലക്ഷം രൂപ പിഴ ചുമത്തി. ചിന്നരാജ്‌ (35), നാഗരാജ്‌ (26), സതീഷ്‌കുമാർ (29), പ്രകാശ്‌ (30), ഈശ്വരൻ (27), ഭഗവതി (29), നാഗാർജുനൻ (19), മുരുകൻ (52), ശക്തിവേൽ (27), തങ്കവേൽ (56) എന്നിവരാണ്‌ അറസ്റ്റിലായത്‌.

Read More

ചെന്നൈയിൽ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡിൽ താമസിക്കുന്ന പാലാ സ്വദേശി ആയുർവേദ ഡോക്ടർ ശിവൻ നായർ (ശിവദാസൻ നായർ – 71), എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി (62) എന്നിവരെ കൊലപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. മുൻവൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിൾ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തർക്കവും പ്രകോപനത്തിനു കാരണമായെന്നു പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി 8 മണിയോടെ ഡോക്ടറെ കാണാൻ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാർപോർച്ചിൽ…

Read More

മോഷണ ശ്രമത്തിനിടെ ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

  ചെന്നൈ: മലയാളി ദമ്പതികൾ ചെന്നൈയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. എരുമേലി സ്വദേശികളായ ആയുർവേദ ഡോക്ടർ ശിവൻ നായർ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട്‌ ഗാന്ധിനഗറിലാണ് സംഭവം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. റിട്ടയേർഡ് അധ്യാപികയാണ് പ്രസന്നകുമാരി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജേന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. വീട്ടിനുള്ളില്‍നിന്ന് ബഹളംകേട്ട…

Read More

പട്ടിക്ക് ചായംതേച്ച് പുലിയുടെ രൂപത്തിൽ തെരുവിലിറക്കിയതോടെ ആളുകൾ ഭയന്നോടി; സംഭവത്തിൽ കേസെടുത്ത് പോലീസ്

ചെന്നൈ : പട്ടിയെ ചായംതേച്ച് പുലിയുടെ രൂപത്തിൽ തെരുവിലിറക്കി ജനങ്ങളെ പേടിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പുതുച്ചേരി ലാസ്‌പേട്ടിലെ കുറിഞ്ഞിനഗർ മേഖലയിലാണ് പുലിവേഷത്തിൽ പട്ടിയിറങ്ങിയത്. ദൂരെനിന്ന് നടന്നുവന്ന ‘പുലി’യെക്കണ്ട് പലരും ഭയന്നോടി. പുതുച്ചേരി ടൗണിൽ പുലിയിറങ്ങിയെന്ന വാർത്തയും കാട്ടുതീപോലെ പടർന്നു. സംഭവത്തിൽ പന്തികേടുതോന്നിയ ഒരുസംഘം യുവാക്കളാണ് ജനങ്ങളെ പുലിപ്പേടിയിൽനിന്ന് മുക്തരാക്കിയത്. അവർ ‘പുലി’യുടെ അടുത്തുചെന്ന് സൂക്ഷിച്ചുനോക്കിയപ്പോഴാണ് അത് ഒരു പാവം പട്ടിയാണെന്നു മനസ്സിലായത്. ഈ ദൃശ്യം അവർ മൊബൈൽ ക്യാമറയിൽ പകർത്തി. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. തമിഴ്‌നാട്ടിൽ പലയിടങ്ങളിലും പുലിയിറങ്ങിയതായുള്ള വാർത്ത പുറത്തുവരുമ്പോഴാണ്…

Read More

ഐ.പി.എൽ. ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു: 12 പേർ അറസ്റ്റിൽ

ചെന്നൈ : കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ 12 പേർ അറസ്റ്റിലായി. 1.4 ലക്ഷം രൂപ വിലമതിക്കുന്ന ടിക്കറ്റുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. മത്സരം നടന്ന ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിനുസമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആന്ധ്രസ്വദേശി എഴുമലൈ(38), തമിഴ്‌നാട് സ്വദേശികളായ ഹയാത്ത് ബാഷ (38), ശ്യാം (20), കിഷോർ (27), വിനീത് കുമാർ (25), കാളീശ്വരൻ മൂർത്തി (24), രാജ്കുമാർ (34), വിഘ്‌നേശ് (32), സുരേഷ് (47), വെങ്കിട്ടസുബ്രഹ്മണ്യൻ (51), സന്തോഷ് (19), ശ്രീജിത്ത് (27)…

Read More

കേരളം സുരക്ഷിതമാണെന്ന് വ്ലോഗ്ഗ് ചെയ്ത വിദേശവനിതക്ക് നേരെ തൃശൂർ പൂരത്തിനിടെ ചുംബന ശ്രമം

തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം…

Read More

ദുരഭിമാനക്കൊല; ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി രണ്ട് മാസത്തിന് ശേഷം 19 കാരിയായ യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ: ഭർത്താവ് പ്രവീണിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി രണ്ട് മാസത്തിന് ശേഷം ചെന്നൈയിൽ പരേതനായ പ്രവീണിൻ്റെ ഭാര്യ 19 കാരിയായ ശർമിള ആത്മഹത്യ ചെയ്തു. കഴിഞ്ഞയാഴ്‌ച ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ശർമിളയെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി വീണ്ടും ആത്മഹത്യാശ്രമം നടത്തിയ ശർമിളയെ ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭർത്താവിൻ്റെ ക്രൂരമായ കൊലപാതകത്തിന് ശേഷം ശർമിള വിഷാദത്തിലായിരുന്നുവെന്നും ഭർത്താവ് പ്രവീണിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായ മാതാപിതാക്കളുടെയും മറ്റൊരു സഹോദരൻ്റെയും പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ ശർമിള നിരാശയായിരുന്നുവെന്ന് പറയപ്പെടുന്നു.…

Read More

പോലീസിനെ ആക്രമിച്ച മൂന്ന് കഞ്ചാവ് കച്ചവടക്കാരായ യുവാക്കൾ അറസ്റ്റിൽ

ചെന്നൈ : ചെന്നൈ കണ്ണഗി നഗറിൽ കഞ്ചാവ് വിൽപന വൻതോതിൽ നടക്കുന്നതായി പരാതി. പോലീസ് അന്വേഷണം നടത്തി പ്രതികൾക്ക് നേരെ നടപടിയെടുക്കുമെങ്കിലും മറ്റ് പുതിയ ആളുകൾ വിൽക്കുകയും ചെയ്യുന്നു. ഇതിൽ ചില സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഇന്നലെ രാത്രി നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണഗി നഗർ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ പുഷ്പരാജ്, കോൺസ്റ്റബിൾ സിലംബരശൻ എന്നിവർ കഞ്ചാവ് വിൽപന നടത്തിയ സ്ഥലത്തെത്തി. ഇടുങ്ങിയ തെരുവിൽ ഇരുട്ടായതിനാൽ ഇവരെ പിടികൂടാൻ പോലീസിന് ബുദ്ധിമുട്ടി. ഓടിച്ചിട്ട് ഇരുവരെയും പിടികൂടിയപ്പോൾ പോലീസുകാരെ മർദിച്ച ശേഷം ഇവർ രക്ഷപ്പെട്ടു.…

Read More

കാറിന് നേരെ ബോംബ് എറിഞ്ഞ് ആക്രമണം; യുവാവിന്റെ വിരലുകൾ മുറിച്ചെടുത്തു

ചെന്നൈ : മേലൂരിന് സമീപം വിരോധത്തിൻ്റെ പേരിൽ ടിഫ്ഫിൻ ബോക്‌സിൽ നിറച്ച നാടൻ ബോംബുകൾ കാറിന് നേരെ എറിഞ്ഞു. സംഘം രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യുവാവിനെ അരിവാളുകൊണ്ട് വെട്ടിയശേഷം കൈവിരലുകൾ അറുത്തുമാറ്റി. മധുര ജില്ലയിലെ മേലൂർ ഗീഴവലുവിനടുത്തുള്ള അമ്മൻകോവിൽപട്ടി ഗ്രാമത്തിലെ വീരകാളിയമ്മൻ ക്ഷേത്രോത്സവം കഴിഞ്ഞ ആറി നാണ് നടന്നത് . അന്നത്തെ ചടങ്ങിൽ ഡ്രംസ് അടിച്ചപ്പോൾ അതേ ഗ്രാമത്തിലെ വെളിയത്ത് ദേവനും കൂട്ടുകാരും നൃത്തം ചെയ്യാനെത്തി. ഇതേ ടൗണിലെ നവീനും (25) രണ്ടാനച്ഛൻ രാജേഷ് ഉള്ളിട്ടൂരുമാണ് ഇതിനെ അപലപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുള്ള വാക്കുതർക്കം…

Read More

സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 14 ലക്ഷം രൂപയുമായി മലയാളി പിടിയിൽ

ചെന്നൈ: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് കേരളത്തിലേക്ക് 14.2 ലക്ഷം രൂപ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവരികയായിരുന്നു മലയാളിയെ അധികൃതർ പിടികൂടി. കേരള-തമിഴ്‌നാട് അതിർത്തിയിലെ വാളയാർ ചെക്ക്‌പോസ്റ്റിൽ ബസിനുള്ളിൽ നിന്നാണ് എറണാകുളം സ്വദേശിയായ വിനോ എന്നയാളെ പിടികൂടിയത്. ഇയാളുടെ വസ്ത്രത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇയാൾ കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ബസിൽ നിന്ന് ഇറക്കി പരിശോധിച്ചപ്പോൾ ഷർട്ടിനുള്ളിലെ ലൈനിംഗിനുള്ളിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തി. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ഒരു വ്യക്തിക്ക് 50,000 രൂപ മാത്രമേ കൈവശം വയ്ക്കാൻ…

Read More