ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

mukesh

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി…

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്തു; മൂന്നുപേർ പിടിയിൽ

ചെന്നൈ : പ്ലസ്‌വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ചെന്നൈക്കടുത്ത് താഴമ്പൂരിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്തവരാണ്. സർക്കാർ സ്കൂളിൽ പഠിക്കുന്ന പതിനാറുകാരി സ്കൂൾസമയത്തിനുശേഷം ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് മൂന്നംഗസംഘം ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. നേരംവൈകിയിട്ടും കാണാത്തിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ കണ്ടത് ദേഹമാസകലം പരിക്കേറ്റ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി വരുന്ന പെൺകുട്ടിയെയാണ്. ഉടനെ അടുത്തുള്ള ആശുപത്രിയിലാക്കി. ആശുപത്രി അധികൃതർ പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. ബലാത്സംഗം നടന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.പെൺകുട്ടി നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ്…

Read More

രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി

ചെന്നൈ : കോയമ്പത്തൂരിൽ പോലീസ് പിടികൂടാൻ ചെന്നപ്പോൾ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ വെടിവെച്ച് പിടികൂടി. പോലീസ് വെടിവെപ്പിൽ അക്രമിയുടെ ഇരുകാലുകൾക്കും പരിക്കേറ്റു. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്വദേശിയാണ് ആൽവിൻ (40) ആണ് പിടിയിലായത്. കോയമ്പത്തൂരിൽ താമസിക്കുന്ന ഇയാൾക്കെതിരെ റേസ്‌കോഴ്‌സ് ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ ക്രിമിനൽ കേസുകളുണ്ട്. ഈ സാഹചര്യത്തിൽ ഇയാൾക്കെതിരെ റേസ്‌കോഴ്‌സ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ആൽവിൻ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ കോയമ്പത്തൂർ അവിനാസി റോഡിലെ കൊഡീസിയ മൈതാനത്തിന് സമീപം ആൽവിൻ…

Read More

ജീവനക്കാരനെ മർദ്ദിച്ചതായി പരാതി; നടി പാർവതി നായർക്കും ‘അയാളൻ’ നിർമ്മാതാവിനും മറ്റ് അഞ്ച് പേർക്കുമെതിരെ പേർക്കെതിരെ കേസ്

ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് നടിക്കെതിരെ കേസെടുത്തത്. 2022 ഒക്ടോബറിൽ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി. ഇയാൾ നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. പരാതിയെ തുടർന്ന് നടി പാർവതി നായർ, നിർമ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നുങ്കമ്പാക്കത്തെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം…

Read More

ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വില്‍പന; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് – ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ് പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വില വരും.പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെ ജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

Read More

സുഹൃത്തിന്റെ രണ്ട് ആൺമക്കളെ യുവാവ് കൊന്നു

ചെന്നൈ : തിരുപ്പത്തൂർ ജില്ലയിൽ ആമ്പൂരിനുസമീപം കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിന്റെ ദേഷ്യത്തിൽ സുഹൃത്തിന്റെ രണ്ട് ആൺമക്കളെ യുവാവ് കൊന്നു. യോഗരാജ് എന്നയാളുടെ മക്കളായ യോഗിത് (5), ദർശൻ (4) എന്നിവരെയാണ് അരീപ്പട്ടി സേങ്കത്തമ്മൻ ക്ഷേത്രത്തിനുസമീപം കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ യോഗരാജിന്റെ സുഹൃത്തായ കെട്ടിടനിർമാണക്കരാറുകാരൻ വസന്തകുമാറിനെ അറസ്റ്റുചെയ്തു. വസന്തകുമാർ കുട്ടികളെ ലഘുഭക്ഷണം വാങ്ങിക്കൊടുക്കാനെന്നപേരിൽ പുറത്തുകൊണ്ടുപോവുകയായിരുന്നു. രാത്രിവൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് യോഗരാജ്, വസന്തിന്റെ മൊബൈൽഫോണിലേക്ക് വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന്, യോഗരാജ് അമ്പൂർ റൂറൽ പോലീസിൽ പരാതിനൽകി. തിരുപ്പത്തൂർ ജില്ലാ…

Read More

മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു:പിതാവ് പോലീസിൽ കീഴടങ്ങി

കൊല്ലം: പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ്സ 19കാരൻ കൊല്ലപ്പെട്ടു . കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്…

Read More

വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി മലയാളി യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയിൽ നിന്നുള്ള യാത്രയിൽ ഫ്ളൈ ദുബൈ വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ലാജി മോശമായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയെ തുടർന്ന് വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

പുതുച്ചേരി 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ വിവേകാനന്ദൻ ജയിലിൽ ആത്മഹത്യ ചെയ്തു

ചെന്നൈ: കഴിഞ്ഞ മാർച്ചിൽ പുതുച്ചേരി മുതിയാൽ സ്വദേശിനിയായ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുതിയാൽപേട്ട് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ഇതേ പ്രദേശത്തെ വിവേകാനന്ദൻ (57), കരുണാസ് (19) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലടച്ചു. പുതുച്ചേരി കൊലപാതകക്കേസിൽ അറസ്റ്റിലായി ജയിലിലായ വിവേകാനന്ദൻ ജയിലിലെ ശുചിമുറിയിൽ തൂവാലകൊണ്ട് തൂങ്ങി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞ് ജയിൽ ഗാർഡുകൾ സ്ഥലത്തെത്തി വിവേകാനന്ദൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക്…

Read More

മദ്രാസ് ഹൈക്കോടതി ജഡ്ജിയിൽനിന്ന് പണംതട്ടാൻ ശ്രമം

ചെന്നൈ : മദ്രാസ് ഹൈക്കോടതിയിലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുസംഘം പണം കവരാൻ ശ്രമിച്ചതായി പരാതി. ഇക്കാര്യം വ്യക്തമാക്കി ജഡ്ജിക്കുവേണ്ടി സഹായി കൃഷ്ണൻ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. മുംബൈ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മിഷൻ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് ഏതാനും ദിവസംമുൻപ് അജ്ഞാതൻ ജഡ്ജിയെ മൊബൈൽഫോണിൽ ബന്ധപ്പെട്ടത്. ജഡ്ജിയുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ മുംബൈയിലെ അന്ധേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റുമായി പോലീസെത്തുമെന്നുമായിരുന്നു ഭീഷണി. അതിനുമുൻപ് കേസ് ഒതുക്കിത്തീർക്കാൻ പണം…

Read More