ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം പട്ടാപ്പകൽ മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് അന്യസംസ്ഥാന തൊഴിലാളികൾ

തൃശൂർ പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും. ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാൾ പിന്നെയും ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പുതുമനശ്ശേരി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ദീപ്തംഭമാണ് ഇതര സംസ്ഥാന തൊഴിലാളികളികൾ മുറിച്ച് കടത്താൻ ശ്രമിച്ചത്. മുച്ചക്ര സൈക്കിളിൽ ക്ഷേത്ര പരിസരത്തെത്തെത്തിയ പ്രതികളിൽ ഒരാൾ ഓടിന്റെ ദീപസ്തംഭം ഭാഗങ്ങളായി ചാക്കിലാക്കി കടത്താൻ ശ്രമിച്ചു. ക്ഷേത്രത്തിൽ ജോലികൾ നടക്കുന്നതിനാൽ തൊഴിലാളിയാണെന്ന് കരുതി ആദ്യമാരും സംശയിച്ചില്ല. എന്നാൽ സംശയം…

Read More

ഓൺലൈൻ ഓഹരിത്തട്ടിപ്പ് നടത്തി മറ്റുജില്ലകളിൽ റിസോർട്ടുകൾ വാങ്ങി കൂട്ടി : ഏഴു പേർ അറസ്റ്റിൽ

ചെന്നൈ : ഓൺലൈൻ ഓഹരി ഇടപാടിനുള്ള വ്യാജ സോഫ്‌റ്റ്‌വേർ ഉപയോഗിച്ച് ഉപഭോക്താക്കളിൽനിന്ന് 56 കോടി രൂപ തട്ടിയെടുത്ത കേസിൽ ഏഴുപേരെ പുതുച്ചേരി സൈബർ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ ബെംഗളൂരുവിലും നെയ്‌വേലിയിലുമുള്ള കോൾ സെന്ററുകൾ മുദ്രവെച്ചു. ലാഭമുണ്ടാക്കുന്ന കമ്പനികളുടെ ഓഹരികളിൽ പണം നിക്ഷേപിച്ച് മികച്ചനേട്ടംനൽകുമെന്ന് അവകാശപ്പെട്ടാണ് സംഘം സോഫ്റ്റ്‌ വേറുകൾ അവതരിപ്പിക്കുന്നത്. ഇവരുടെ സോഫ്റ്റ് വേർ വാങ്ങി കബളിപ്പിക്കപ്പെട്ട പുതുച്ചേരി സ്വദേശി എം. കോകില (36) നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞതുനസരിച്ചാണ് കോകില സോഫ്റ്റ് വേർ വാങ്ങിയത്. അവർ നിർദേശിച്ചപ്രകാരം…

Read More

നാലുവയസുകാരിയായ മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റിൽ

ചെന്നൈ : നാലുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റിൽ. നാമക്കൽ ജില്ലയിൽ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനി സ്നേഹയാണ് (23) അറസ്റ്റിലായത്. തന്റെ പ്രണയബന്ധത്തിന് തടസ്സമാകുന്നതിന്റെ പേരിൽ മകൾ പൂവരശിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് കൂട്ടുനിന്ന സ്നേഹയുടെ സഹോദരി കോകിലയും അറസ്റ്റിലായി. ഭർത്താവ് മുത്തയ്യയ്ക്കും മകൾ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. ചെന്നൈയിൽ ത്തന്നെ താമസിച്ചിരുന്ന സെന്താമംഗലം സ്വദേശിയായ ശരത്തുമായി കുറച്ചുനാളുകളായി സ്നേഹ പ്രണയത്തിലായിരുന്നു. അടുത്തിടെ ശരത്തിനൊപ്പം സ്നേഹ പോയിരുന്നു. എന്നാൽ, കുട്ടിയുള്ളതിനാൽ ശരത്തിന്റെ വീട്ടുകാർ ഇവരെ സ്വീകരിച്ചില്ല. തുടർന്ന് പോലീസ് ഇടപെടുകയും സ്നേഹയെ…

Read More

ഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ

ചെന്നൈ : ഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയും അണ്ണാ ഡി.എം.കെ. നേതാവുമായ എം.ആർ. വിജയഭാസ്കറുടെ സഹോദരൻ ശേഖർ അറസ്റ്റിലായി. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ്. ഈ കേസിൽ നേരത്തേ അറസ്റ്റിലായ വിജയഭാസ്കർ പിന്നിട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. മന്ത്രിയും സഹോദരനും മറ്റ് അഞ്ച് പേരുമാണ് പ്രതികൾ.

Read More

താമസസ്ഥലത്ത് ലഹരി വേട്ട: അറസ്റ്റിലായ വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടു

ചെന്നൈ : താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് അടക്കം ലഹരിവസ്തുകളുമായി പിടിയിലായ കോളേജ് വിദ്യാർഥികളെ ജാമ്യത്തിൽവിട്ടു. പൊത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിൽ ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ 21 കോളേജ് വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇതിൽ പത്തുപേരെ പോലീസ് സ്റ്റേഷൻ ജാമ്യത്തിലും വിദ്യാർഥിനി അടക്കമുള്ള 11 പേരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷവും വിട്ടയക്കുകയായിരുന്നു. ജഡ്ജി സ്വന്തം ജാമ്യത്തിലാണ് വിദ്യാർഥികളെ വിട്ടയച്ചത്. ഇവരുടെ ഭാവിയെ കരുതിയാണ് നടപടിയെന്നും ചെങ്കൽപ്പേട്ട് ജില്ലാ ജഡ്ജി വ്യക്തമാക്കി. ഇതേസമയം, വിദ്യാർഥികൾക്ക് ലഹരിവസ്തുകൾ വിതരണംചെയ്ത മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളെ ജുഡീഷ്യൽ…

Read More

കുഞ്ഞിനെ പിശാച് ബാധിച്ചെന്ന് പറഞ്ഞ് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി

കുഞ്ഞിനെ പിശാച് ബാധിച്ചെന്ന് പറഞ്ഞ് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ജിതേന്ദ്ര ബെര്‍വ എന്നയാള്‍ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാള്‍ ഭാര്യയ്ക്കരികില്‍ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപാതകം നടത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു. ബെര്‍വയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബദുണ്ട സ്വദേശിയാണ് ബെര്‍വ. ഇയാള്‍ ഒരു വര്‍ഷത്തോളമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന്…

Read More

കടൽവഴി നുഴഞ്ഞുകയറ്റം; സംസ്ഥാനത്ത് നിന്നും 44 ബംഗ്ലാദേശികളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു

ചെന്നൈ : കടൽവഴി നുഴഞ്ഞുകയറി തമിഴ്‌നാട്ടിലെത്തിയ 44 ബംഗ്ലാദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. കാഞ്ചീപുരം ജില്ലയിലെ പടപ്പൈയിൽനിന്നും ചെങ്കൽപ്പെട്ടിലെ ചില ഇടങ്ങളിൽനിന്നുമാണ് അറസ്റ്റ്. ഇവരിൽനിന്ന് ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തു. പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്ന തെറ്റായ വിവരങ്ങൾ നൽകിയാണ് .താമസിക്കുന്നത്.

Read More

ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ചെന്നൈ : ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ…

Read More

അമ്മയെ കൊലപ്പെടുത്തി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് യുവാവ്

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ടിലെ യൂണിവേഴ്‌സിറ്റി റോഡിലെ ഭഗത്‌സിൻഹ്‌ജി ഗാർഡനിലാണ് സംഭവം. ചോദ്യം ചെയ്യലിൽ യുവാവായ നിലേഷ് കൊലകുറ്റം സമ്മതിച്ചു. ആദ്യം കത്തി ഉപയോഗിച്ച് അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുറ്റം ചെയ്തതിന് ശേഷം, പ്രതി ‘സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു, ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജ്യോതിബെൻ വർഷങ്ങളായി…

Read More

തമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം; എൻ.ഐ.എ.യോട് പ്രതി

ചെന്നൈ : തമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻ.ഐ.എ.) മുൻപാകെ പ്രതിയുടെ വെളിപ്പെടുത്തൽ. ദേശവിരുദ്ധപ്രവർത്തനത്തിൽ അറസ്റ്റിലായ ഹിസ്ബത് തഹ്റീർ സംഘടനാംഗമായ അമീർ ഹുസൈനാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയത്. പെട്രോകെമിക്കൽ എൻജിനിയർകൂടിയായ അമീർ ഹുസൈൻ, പിതാവ് അഹമ്മദ് മൻസൂർ, സഹോദരൻ അബ്ദുൾ റഹ്‌മാൻ എന്നിവരെയാണ് നേരത്തേ ചെന്നൈയിൽനിന്ന് അറസ്റ്റുചെയ്തിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരെ എൻ.ഐ.എ. സംഘം ചോദ്യംചെയ്യുകയാണ്. ഇതിനിടെയാണ് കേരളത്തിൽ പരിശീലനം നൽകിയ കാര്യം അമീർ ഹുസൈൻ വെളിപ്പെടുത്തിയത്. എന്നാൽ, കേരളത്തിൽ എവിടെയാണ് പരിശീലനം നൽകിയതെന്നകാര്യം എൻ.ഐ.എ. വൃത്തങ്ങൾ…

Read More