തമിഴ്‌നാട് ബിഎസ്പി അധ്യക്ഷൻ കെ.ആംസ്ട്രോങ് കൊലപാതകം:ഗുണ്ടാനേതാവിന്റെ ഭാര്യ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷിന്റെ ഭാര്യ എസ്. പോര്‍ക്കൊടി പിടിയില്‍. കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന പൊന്നൈ ബാലു അടക്കം 11 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സുരേഷിന്റെ സഹോദരനായ ബാലുവിന്റെ അക്കൗണ്ടിലേക്ക് പോര്‍ക്കൊടി ഒന്നരലക്ഷം രൂപ കൈമാറിയതായി പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പ്രതികാരമായി ആംസ്‌ട്രോങ്ങിനെ വധിക്കാനുള്ള പ്രതിഫലമാണ് പോര്‍ക്കൊടി തനിക്ക് നല്‍കി ഒന്നരലക്ഷം രൂപയെന്ന് ബാലു പോലീസിന് മൊഴി നല്‍കിയിരുന്നു. ഒളിവില്‍ പോയ പോര്‍ക്കൊടിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ…

Read More

ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ;

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ. സംഘം. കേസില്‍ അറസ്റ്റിലായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടിയാണ് സി.ബി.ഐ. സംഘം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഇയാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുന്നതായുള്ള സംശയവും കാരണമാണ് സി.ബി.ഐ. നുണപരിശോധനയ്ക്ക് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബാംഗങ്ങളില്‍നിന്ന് സി.ബി.ഐ. കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തി. ഡോക്ടറുടെ വീട്ടിലെത്തി നടത്തിയ മൊഴിയെടുക്കല്‍ ആറുമണിക്കൂറോളം…

Read More

മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് ക്ഷേത്രത്തിനുള്ളിൽ സ്വയംഭോഗം; പ്രതിഷേധിച്ചു പൊതുജനങ്ങൾ : വൈറൽ വിഡിയോ കാണാം

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നതിനിടയിൽ യുവാവ് സ്വയംഭോഗം ചെയ്യുന്ന വിഡിയോ വിരൽ ആകുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ ഗാസിയാബാദ് പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പറയപ്പെടുന്നു. ഈ വീഡിയോ സച്ചിൻ ഗുപ്ത തൻ്റെ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്തു. https://x.com/SachinGuptaUP/status/1824357524109246481 ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന ഈ സംഭവം അവിടെയുള്ള ഒരാൾ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ വൈറലാകുകയും ജന രോഷത്തിന് കാരണമാവുകയും ചെയ്തട്ടുണ്ട്. ക്ഷേത്രപരിസരത്ത്…

Read More

ഹൈക്കോടതി വിധിക്കു പിന്നാലെ യുട്യൂബർ സവുക്കു ശങ്കറിനുമേൽ വീണ്ടും ഗുണ്ടാനിയമം

youtuber

ചെന്നൈ : അഴിമതിവിരുദ്ധ പ്രവർത്തകനായ യുട്യൂബർ സവുക്കുശങ്കറിനെ തമിഴ്‌നാട് സർക്കാർ വീണ്ടും ഗുണ്ടാനിയമപ്രകാരം തടങ്കലിലാക്കി. ശങ്കറിനെതിരേ ഗുണ്ടാനിയമം ചുമത്തിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി മൂന്നുദിവസം കഴിയുമ്പോഴാണ് മയക്കുമരുന്നുകേസിന്റെ പേരിൽ സമാനനടപടി വരുന്നത്. വനിതാ പോലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ തേനിയിൽനിന്ന് അറസ്റ്റിലായ ശങ്കറിന്റെ കാറിൽനിന്ന് കഴിഞ്ഞ മേയിൽ 500 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മയക്കുമരുന്നു നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും തേനി ജില്ലാ കളക്ടർ ആർ.വി. ഷജീവ തിങ്കളാഴ്ച ഗുണ്ടാ നിയമം ചുമത്തുകയായിരുന്നു. ജില്ലാ പോലീസ്…

Read More

അടിപിടിക്കിടെ കടിച്ചെടുത്തത് ജനനേന്ദ്രിയം; കസ്റ്റഡിയില്‍ നിന്നും ചാടിയ പ്രതിക്കായി തിരച്ചില്‍

അടിപിടിക്കിടെ തിരുവല്ലയില്‍ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന് ദിവസം മുന്‍പാണ് പ്രതി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പോലീസ് അന്വേഷിക്കുന്ന സുബിൻ അലക്‌സാണ്ടർ (28). ബാർ പരിസരത്ത് നടന്ന അടിപിടിക്കിടെയാണ് അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം സുബിന്‍ കടിച്ചുമുറിച്ചത്. പോലീസ് എത്തി സുബിനെ ഉടൻ കസ്റ്റഡിയിൽ എടുത്തു. എന്നാല്‍ സ്റ്റേഷനില്‍ നിന്നും സുബിന്‍ മുങ്ങുകയായിരുന്നു. സുബിന്റെ രക്ഷപ്പെടലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി വരും. സംഭവം നടക്കുന്ന സമയം സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ്…

Read More

മോഹന്‍ലാലിനെ അപമാനിച്ച ‘ചെകുത്താന്‍’ അറസ്റ്റില്‍; ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന പരാമര്‍ശം നടത്തിയെന്ന് എഫ്‌.ഐ.ആര്‍

പട്ടാള യൂണിഫോമില്‍ നടന്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താന്‍ എന്ന യുട്യൂബറെ പോലീസ് അറസ്റ്റു ചെയ്തത്. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് കേസെടുത്തത്. ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമയായ തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പോലീസ്…

Read More

ബാങ്കുതട്ടിപ്പു കേസ് പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

ചെന്നൈ : ബാങ്കിൽനിന്നു പണംതട്ടി മുങ്ങി, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പേരുകളിൽ കഴിഞ്ഞയാളെ 20 വർഷത്തിനുശേഷം സി.ബി.ഐ. അറസ്റ്റുചെയ്തു. സ്‌കൂൾ ജീവനക്കാരനായും ആൾദൈവമായും കഴിഞ്ഞയാളെ ശ്രീലങ്കയിലേക്കു കടക്കാൻ പദ്ധതിയിടുന്നതിനിടെ തമിഴ്‌നാട്ടിൽനിന്നാണ് പിടികൂടിയത്. ഹൈദരാബാദിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലിനോക്കുന്നതിനിടെ 2002 മേയിലാണ് വി. ചലപതി റാവു കേസിൽക്കുടുങ്ങിയത്. വ്യാജരേഖകളുണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2004-ൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചതോടെ ഇയാൾ ഒളിവിൽപ്പോയി. ഭർത്താവ് മരിച്ചുപോയതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേസിൽ കൂട്ടുപ്രതിയായ ഭാര്യ ഏഴുവർഷം കഴിഞ്ഞ് കോടതിയെ സമീപിച്ചു. ഹൈദരാബാദിലെ…

Read More

വിവരാവകാശപ്രവർത്തകന്റെ കൊല: എട്ടുവർഷത്തിന് ശേഷം 12 പ്രതികളെ വെറുതേ വിട്ടു

ചെന്നൈ : എട്ടുവർഷം മുൻപ്‌ വിവരാവകാശപ്രവർത്തകൻ ജെ. പരസ്മലിനെ വെട്ടിക്കൊന്ന കേസിലെ 12 പ്രതികളെയും കോടതി വെറുതേ വിട്ടു. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. തോത്രമേരിയുടെ വിധി. ചെന്നൈ പോലീസ് കമ്മിഷണർ ഓഫീസിൽനിന്ന് ഒന്നരക്കിലോമീറ്റർമാത്രം അകലെ വെപ്പേരിയിൽവെച്ച് 2016 ജൂൺ ഏഴിനാണ് പരസ്മൽ കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ ഏഴംഗസംഘമാണ് കൊല നടത്തിയത്. റിയൽഎസ്റ്റേറ്റ് ഇടപാടുകാരനായ രമേഷ് കുമാർ മോദി ഏർപ്പെടുത്തിയ ഗുണ്ടാസംഘമാണ് കൊല നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. രമേഷ് കുമാർ മോദിയുൾപ്പെടെ 12 പേരെ കേസിൽ…

Read More

മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ

കൊലപാതകത്തിനുശേഷം മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. മുംബൈയിലാണ് സംഭവം. മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് പ്രതികളായ ജയ് പ്രവീണ്‍ ചാവ്ദ, ശിവജീത് സുരേന്ദ്ര സിങ് എന്നിവർ പിടിയിലായത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) ഗവണ്‍മെന്റ് റെയില്‍വേ പൊലീസും (ജി.ആര്‍.പി) ചേർന്ന് ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അർഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊല്ലപ്പെട്ടയാൾ പാർട്ടിക്കായി…

Read More

‘കല്യാണം കഴിക്കുന്നില്ലേ?’; സ്ഥിരം ചോദ്യം തലവേദനയായി; അറുപതുകാരനെ യുവാവ് തല്ലിക്കൊന്നു

ജക്കാര്‍ത്ത: കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ മരക്കഷ്ണം കൊണ്ട് യുവാവ് തല്ലിക്കൊന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 29-നായിരുന്നു സംഭവം. വിരമിച്ച സിവിൽ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോ(60)യെയാണ് അയല്‍ക്കാരനായ പര്‍ലിന്‍ ദുങ്ഗന്‍ സിരേഗര്‍(45) കൊലപ്പെടുത്തിയത്. സിരേഗറിനെ മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി വീടിന്‍റെ വാതിൽ തകർത്ത് ഭർത്താവ് അസ്ഗിമിനെ ഒരു മരക്കഷ്ണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയില്‍ പറഞ്ഞു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ…

Read More