തിരുവനന്തപുരം: കേരളത്തിൽ ആവർത്തിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന കണ്ടെത്തിയ രോഗം കൂടിയാണിത്. എന്നിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ കേരളത്തിനാകുന്നില്ല എന്നത് പ്രതിസന്ധിയാണ്.
Read MoreCategory: HEALTH
ഡൽഹിയിൽ യുവാവിന് മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു;
ഡൽഹി: ഡൽഹിയിൽ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരുന്നു യുവാവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ യുവാവിനെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ നില മെച്ചപ്പെടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എം പോക്സിന്റെ പഴ വകഭേദമാണ് സ്ഥിരീകരിക്കപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 2022 മുതൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകൾക്ക് സമാനമാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുവാവ് നിലവിൽ ചികിത്സകളോടു…
Read Moreനിപ; ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്. ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകള്‍ അടച്ചിടും. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു…
Read Moreകേരളത്തിൽ നിപ; അതിർത്തിയിൽ ജാഗ്രത; ചെക്‌പോസ്റ്റുകളിൽ ജീവനക്കാരെ നിയോഗിച്ച് ആരോഗ്യവകുപ്പ്
ചെന്നൈ : കേരളത്തിൽ നിപമരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ തമിഴ്‌നാട് ജാഗ്രതാ നിർദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട്ടിൽ ആർക്കും നിപ ബാധയില്ലെന്നും നിലവിലുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാൽ മതിയെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരള അതിർത്തിയിൽ കോയമ്പത്തൂർ, നീലഗനിരി, തിരുപ്പുർ, തേനി, തെങ്കാശി, കന്യാകുമാരി ചെക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നിപയോട് സാമ്യമുള്ള രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമാന ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനയ്ക്കു വിധയമാക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
Read Moreനിപ: ചികിത്സയിലുള്ള കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ 246 പേര്‍; 63 പേര്‍ ഹൈ റിസ്‌കില്‍; രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍
കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കും. വിവിധ ഘട്ടങ്ങളിലായിട്ടാകും സാപിളുകള്‍ എടുക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുടേത് ആദ്യവും ലക്ഷണങ്ങളില്ലാത്തവരുടേത് ഇതിനുശേഷവും എടുത്ത് പരിശോധിക്കും. പരിശോധനയ്ക്കായി കേരളത്തിലെ സംവിധാനങ്ങള്‍ കൂടാതെ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മൊബൈല്‍…
Read Moreനിപ സ്ഥിരീകരിച്ച 14 കാരന്റെ ആരോഗ്യനില ഗുരുതരം; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
മലപ്പുറം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടിയിപ്പോഴുള്ളത്. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ…
Read Moreകേരളത്തിൽ വീണ്ടും നിപ; 14 കാരന് പോസിറ്റീവ്
മലപ്പുറം: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് സംസ്ഥാനം വീണ്ടും നിപ ഭീതിയിലായിരിക്കുന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പക്ഷെ നിപയാണെന്ന് സര്‍ട്ടിഫിക്കേറ്റ്…
Read Moreടാൽക്കം പൗഡർ കാൻസറിന് കാരണമാകുന്നു; മുന്നറിയിപ്പുമായി കാൻസർ ഏജൻസി
ടാല്‍ക്കം പൗഡർ ഇടാത്ത ആളുകൾ ചുരുക്കമാണ്. എന്നാല്‍ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് ശരിവെക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് ടാല്‍ക്കിനെ മനുഷ്യർക്ക് ‘ഒരുപക്ഷേ ക്യാൻസറിന് കാരണമാകാം’ എന്നാണ്. ടാല്‍ക്കം പൗഡറിൻ്റെ ഉപയോഗം മൂലം അണ്ഡാശയ ക്യാൻസറുണ്ടാവാമെന്ന് ഒരു ഗവേഷണം അവകാശപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഏറ്റവും പുതിയ സംഭവവികാസത്തില്‍, ഡബ്ല്യൂ എച്ച് ഒ യുടെ ഇൻ്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച് ഓണ്‍…
Read Moreകോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14കാരൻ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂൺ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തിൽ മൃദുൽ കുളിച്ചിരുന്നു. അതിനു…
Read Moreഎല്ലാ സർക്കാർ ആശുപത്രികളിലും അമിത ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ സൗകര്യം ഒരുക്കും;
ചെന്നൈ : എല്ലാ സർക്കാർ ആശുപത്രികളിലും അമിത ശരീരഭാരം കുറയ്ക്കാനും അമിത രക്തസമർദം, പ്രമേഹം, കരൾരോഗം എന്നിവയ്ക്കുള്ള ചികിത്സയും നൽകുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം. സുബ്രഹ്മണ്യം നിയമസഭയിൽ അറിയിച്ചു. അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നിലവിൽ ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലും, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലും നടത്തുന്നുണ്ട്. ഇനിയെല്ലാ ജില്ലകളിലുമുള്ള മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങളുണ്ടാകും. ഇതോടൊപ്പം ആരംഭത്തിൽത്തന്നെ അർബുദം കണ്ടെത്താനുള്ള പരിശോധനാസംവിധാനവും ഏർപ്പെടുത്തും. ഇതിനായി 27 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.…
Read More