ചെന്നൈ : ഏതാനും ദിവസങ്ങളായി പെയ്ത മഴയെതുടർന്ന് ചെന്നൈയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. കുട്ടികളിൽ പനിയും വയറിളക്കവുമുണ്ട്. പനി ബാധിച്ചാൽ ഉടനെ വൈദ്യസഹായംതേടണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വിഭാഗം ആവശ്യപ്പെട്ടു. ചൂടിന്റെ തീഷ്ണത കുറഞ്ഞതിനാൽ പനി ബാധിക്കാൻ കാരണമാകുന്ന ബാക്ടീരിയ വളരുന്നുണ്ട്. പനി അതിവേഗംപടരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തണുത്ത കാലാവസ്ഥയിൽ ബാക്ടീരിയകൾ അതിവേഗം വളരും. കടുത്തചൂട് അനുഭവപ്പെട്ടിരുന്ന ജൂൺ ആദ്യവാരത്തിന് ശേഷം ഇടവിട്ട ദിവസങ്ങളിൽ മഴപെയ്തു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടികളിലും മുതിർന്നവരിലും പനി പടരുന്നുണ്ട്. കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനാലാണ് വയറിളക്കം ബാധിക്കുന്നവരുടെ എണ്ണം കൂടിയത്.…
Read MoreCategory: HEALTH
തമിഴ്‌നാട്ടിൽ ആറുമാസത്തിനിടെ 42,486 ക്ഷയരോഗബാധിതർ
ചെന്നൈ: തമിഴ്‌നാട്ടിൽ ആറ് മാസത്തിനിടെ 42,486 പേർക്ക് ക്ഷയരോഗം ബാധിച്ചതായി പഠനം. 2025-ഓടെ ഇന്ത്യയിൽ ക്ഷയരോഗം പൂർണമായും ഇല്ലാതാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനിടെയാണ് തമിഴ്‌നാട്ടിൽ, ക്ഷയരോഗബാധിതരുടെ എന്നതിലെ ഉയർച്ച കണ്ടെത്തുന്നത്, കോമ്പിനേഷൻ ഡ്രഗ് ചികിത്സകൾ നൽകുക, നിരന്തര നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങി ക്ഷയരോഗ നിർമാർജന പരിപാടികൾ സംസ്ഥാനത്തുടനീളം വിപുലമായി നടത്തിവരുന്നുണ്ട്. തമിഴ്‌നാട്ടിലുടനീളം ക്ഷയരോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഫീൽഡ് വർക്കർമാർ അവരുടെ സ്ഥലങ്ങളിൽ എത്തിക്കുന്നുമുണ്ട്. ചികിത്സാ പ്രോട്ടോക്കോളുകൾ അനുസരിച്ച്, അവരുടെ വീടുകളിൽ മ്യൂക്കസ് സാമ്പിളുകൾ എടുക്കുകയും മൊബൈൽ എക്സ്-റേ ഉപകരണങ്ങൾ…
Read Moreരാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ സൗജന്യ ഐ.വി.എഫ് കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
ചെന്നൈ: രാജ്യത്ത് ആദ്യമായി 6.97 കോടി രൂപ ചെലവിൽ സൗജന്യ കൃത്രിമ ബീജസങ്കലന കേന്ദ്രം – ഡെലിവറി കോംപ്ലക്‌സ് ചെന്നൈ എഗ്‌മോർ സർക്കാർ ആശുപത്രിയിൽ തുറന്നു. രാജ്യത്ത് ആദ്യമായി സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഈ സൗകര്യം ഇന്നലെ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വിദേശത്ത് നിന്ന് കൊണ്ടുവന്ന് ഈ ഫെർട്ടിലൈസേഷൻ സെൻ്റർ സ്ഥാപിച്ചത് എന്ന് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ 3 വർഷം മുമ്പ് മാതൃമരണ നിരക്ക് 100,000 ജനങ്ങളിൽ 70-ൽ കൂടുതലായിരുന്നു. മാതൃമരണ നിരക്ക് കുറയ്ക്കാൻ സർക്കാർ…
Read Moreസംസ്ഥാനത്ത് പടർന്നു പിടിച്ച് ഡെങ്കിപ്പനി : മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
ചെന്നൈ : സംസ്ഥാനത്തെ എട്ടുജില്ലകളിൽ ഡെങ്കിപ്പനി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ പനി ബാധിതരുടെ വിവരങ്ങൾ ദിവസവും കൃത്യമായി അറിയിക്കാൻ പൊതുജനാരോഗ്യ വിഭാഗം ജില്ലാ ആരോഗ്യ വകുപ്പ് മേധാവികൾക്കു നിർദേശം നൽകി. മഞ്ഞപ്പിത്തം ഉൾപ്പെടെ ലക്ഷണങ്ങളോടെ ആശുപത്രികളിൽ കഴിയുന്ന രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. പനിക്കുള്ള മരുന്നുകൾ, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവരെ സജ്ജമാക്കി നിർത്തണം. വീടുതോറുമുള്ള പരിശോധന ശക്തിപ്പെടുത്താനും ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും നഗരങ്ങളിലും കൊതുക് നശീകരണ പ്രവർത്തനം ഊർജിതപ്പെടുത്തണം. ഡെങ്കിപ്പനി നിയന്ത്രണ…
Read Moreകേരളത്തിലെ വെസ്റ്റ്‌നൈൽ പനി: സംസ്ഥാനത്ത് ജാഗ്രത നിർദേശം
ചെന്നൈ : കേരളത്തിലെ ചില ജില്ലകളിൽ വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ജാഗ്രതാനിർദേശം നൽകി. പരിഭ്രാന്തരാവേണ്ടകാര്യമില്ലെന്നും മുൻകരുതലും തക്കസമയത്ത് ചികിത്സയും സ്വീകരിച്ചാൽ മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ്നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലേക്കെത്തുന്നത്. രോഗപ്പകർച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളിൽനിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്കും. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രത്യേക വാക്‌സിനുകളോ ആന്റിവൈറസ്…
Read Moreയുവാക്കൾക്കിടയിൽ ഏറ്റവും അധികം കണ്ടുവരുന്നത് ഈ ക്യാൻസർ വകഭേദം; മരണനിരക്കും ആശങ്കാജനകം
ക്യാൻസര്‍ രോഗം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയെടുക്കാൻ ഇന്ന് സൗകര്യങ്ങളുണ്ട്. പക്ഷേ പല കേസുകളിലും വൈകി മാത്രം രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതോടെ ചികിത്സയ്ക്കുള്ള സാധ്യത ചുരുങ്ങിവരുന്നു. ചികിത്സയുടെ ഫലവും കുറയുന്നു. ക്യാൻസര്‍ രോഗത്തിന്‍റെ കാര്യത്തിലും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ആകെ വന്നിട്ടുള്ള മാറ്റങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. ക്യാൻസര്‍ ബാധിതരുടെ എണ്ണം, മരണനിരക്ക്, യുവാക്കളെ ബാധിക്കുന്നതിന്‍റെ തോത് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ പോസിറ്റീവായതും നെഗറ്റീവായതുമായ മാറ്റങ്ങളുണ്ട്. ‘ആനല്‍സ് ഓഫ് ഓങ്കോളജി’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിലവില്‍ ചെറുപ്പക്കാരില്‍ മലാശയ ക്യാൻസര്‍…
Read Moreകിഡ്നി സ്റ്റോൺ, അഥവാ മൂത്രത്തിൽ കല്ല്: രോഗ കാരണങ്ങളും, പ്രധാന ലക്ഷണങ്ങളും
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. എന്നാല്‍ നിസാരമാക്കേണ്ട ഒന്നല്ലയിത്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു. കിഡ്‌നി സ്‌റ്റോണിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്…
Read More‘ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ
ഡൽഹി: ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം. ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട്…
Read Moreപങ്കാളിയുടെ കൂർക്കംവലി കൊണ്ട് പൊറുതിമുട്ടിയോ? മാറ്റാൻ പ്രതിവിധികൾ പലവിധം; അറിയാൻ വായിക്കാം
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ കൂർക്കംവലി ബാധിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് കൂർക്കംവലിക്കുന്നത് നിരുപദ്രവമാണെങ്കിലും അമിതവും നിരന്തരവുമായ കൂർക്കംവലി നല്ല ഉറക്കത്തിന് തടസ്സമാണ്. കൂർക്കംവലി കുറയ്ക്കാനും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി പോംവഴികളുണ്ട്. ഇത് കുറയ്ക്കാൻ ശ്രമിക്കണമെങ്കിൽ ആദ്യം കാരണങ്ങളെ കുറിച്ച് അറിഞ്ഞുവെക്കണം. 1. പൊണ്ണതടി : അമിത ഭാരം, പ്രത്യേകിച്ച് കഴുത്തിലും തൊണ്ടയിലും. ഇത് ശ്വാസനാള തടസ്സത്തിനും കൂർക്കംവലിക്കും കാരണമാകും. നല്ല ഭക്ഷണക്രമവും വ്യായാമവും ഒന്നിച്ചാൽ ശരീരഭാരം കുറച്ച് കൂർക്കംവലിയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. 2. ഉറങ്ങുന്ന…
Read Moreസംസ്ഥാനത്തെ 5495 സ്ത്രീകൾക്ക് അർബുദം; പരിശോധനയ്ക്കു വിധേയരായത് 1.58 ലക്ഷം സ്ത്രീകൾ
ചെന്നൈ : സംസ്ഥാന പൊതുജനാരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പരിശോധനാക്യാമ്പുകളിലൂടെ 5495 സ്ത്രീകൾക്ക് അർബുദ ലക്ഷണങ്ങൾ സ്ഥിരീകരിച്ചു. 30 വയസ്സിനുമുകളിലുള്ള 1.58 ലക്ഷം സ്ത്രീകളെ പരിശോധനയ്ക്കു വിധേയരാക്കി. സ്തനാർബുദ പരിശോധന നടത്തിയ 89,947 സ്ത്രീകളിൽ 1,889 പേർക്ക് അർബുദം കണ്ടെത്തി.
Read More